കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോഹന്‍ലാല്‍ ഇനി വിസ്മയ മാക്സിന്‍റെ ഉടമയല്ല, സ്റ്റുഡിയോ വിറ്റു, കാണൂ

  • By Meera Balan
Google Oneindia Malayalam News

തിരുവനന്തപുരം: ചലച്ചിത്ര താരം മോഹന്‍ലാലിന്റെ ഉടമസ്ഥതയില്‍ ഉണ്ടായിരുന്ന വിസ്മയാസ് മാക്‌സ് സ്റ്റുഡിയോ യുഎഇയിലെ ഏരീസ് ഗ്രൂപ്പ് ഏറ്റെടുത്തു. നവീകരിച്ച ഏരീസ്-വിസ്മയ മാക്‌സിന്റെ ഉദ്ഘാടനം കഴക്കൂട്ടത്ത് കിന്‍ഫ്ര പാര്‍ക്കില്‍ നടന്നു.

ദക്ഷിണേന്ത്യയിലെ തന്നെ ഏറ്റവും വലിയ ടിവി സ്റ്റുഡിയോ നെറ്റ് വര്‍ക്കായി വിസ്മയ മാക്‌സിനെ മാറ്റിയെടുക്കാനുള്ള ശ്രമത്തിലാണ് ഏരീസ്. ഡാം 999 എന്ന ചിത്രത്തിന്റെ നിര്‍മ്മാതാവും സംവിധായകനുമായ സോഹന്‍ റോയ് ആണ് വിസ്മയ മാക്‌സിന്റെ പുതിയ ഉടമ. മോഹന്‍ലാല്‍ വിസ്മയയുടെ ബ്രാന്‍ഡ് അംബാസിഡറായി തുടരും എന്നാണ് അറിയുന്നത്...

വിസ്മയ സ്റ്റുഡിയോ വിറ്റു

വിസ്മയ സ്റ്റുഡിയോ വിറ്റു

തിരുവനന്തപുരത്ത് കിന്‍ഫ്രയിലും കൊച്ചിയിലുമുള്ള സ്റ്റുഡിയോയും അനുബന്ധ സൗകര്യങ്ങളും കോടികള്‍ക്കാണ് മോഹന്‍ലാല്‍ വിറ്റത്.

ഏരീസ് ഏറ്റെടുത്തു

ഏരീസ് ഏറ്റെടുത്തു

കേരളത്തിലെ ആദ്യത്തെ ഡോള്‍ഫി അറ്റ്‌മോസ് സൗണ്ട് മിക്‌സിംഗ് സ്റ്റുഡിയോയാണ് ഏരീസ്-വിസ്മയ മാക്‌സ്. അടുത്തിടെ പുറത്തിറങ്ങിയ കസിന്‍സ്, ഉടന്‍ പുറത്തിറങ്ങുന്ന മേജര്‍ രവി ചിത്രം പിക്കറ്റ് 43 എന്നിവയാണ് ഏരീസ് വിസ്മയ മാക്‌സില്‍ പൂര്‍ത്തിയായ മലയാളം ചിത്രങ്ങള്‍.

ഉദ്ഘാടനം

ഉദ്ഘാടനം

ഏരീസ് വിസ്മയ മാക്‌സിന്റെ ഉദ്ഘാടന വേളയില്‍ തിരുവനന്തപുരം നഗരസഭ മേയര്‍ കെ ചന്ദ്രിക, സംവിധായകന്‍ ബി ഉണ്ണിക്കൃഷ്ണന്‍, മോഹന്‍ലാല്‍, നടന്‍ മധു എന്നിവര്‍

ഉണ്ണിക്കൃഷ്ണന്‍ ചുമതലക്കാരന്‍?

ഉണ്ണിക്കൃഷ്ണന്‍ ചുമതലക്കാരന്‍?

സംവിധായകനും തിരക്കഥകൃത്തുമായ ബി ഉണ്ണിക്കൃഷ്ണന്‍ ആയിരിയ്ക്കും ഏരിസ് വിസ്മയ മാക്‌സിന്റെ ചുമതലക്കാരന്‍ എന്ന് റിപ്പോര്‍ട്ടുണ്ട്.

English summary
Sohan Roy’s Aries takes over Mohan Lal’s Vismayas Max Studio Network
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X