ഇന്ത്യന്‍ സാമ്പത്തിക രംഗത്തിന് വന്‍ ഭീഷണി...!! വാനാക്രൈയുടെ അടുത്ത ലക്ഷ്യം ഇതാണ്..!!

Subscribe to Oneindia Malayalam

ബെംഗളൂരു: ലോകമെമ്പാടുമുള്ള രാജ്യങ്ങളെ ആശങ്കയുടെ മുള്‍മുനയില്‍ നിര്‍ത്തിയിരിക്കുന്ന റാന്‍സംവെയര്‍ സൈബര്‍ ആക്രമണത്തിന്റെ പിന്നണിക്കാര്‍ അടുത്തതായി ലക്ഷ്യമിടുന്നത് ഇന്ത്യന്‍ ബാങ്കിംഗ് രംഗമെന്ന് സാമ്പത്തിക വിദഗ്ദരുടെ മുന്നറിയിപ്പ്.

പ്രമുഖ സൈബര്‍ സുരക്ഷാ വിദഗ്ധന്‍ സുബമംഗളയാണ് അടുത്ത വാനക്രൈ ആക്രമണം ആക്രമണം എത്തരത്തിലാകുമെന്ന മുന്നറിയിപ്പ് നല്‍കിയിരിക്കുന്നതെന്ന് മനോരമ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇന്ത്യന്‍ സാമ്പത്തിക രംഗമൊന്നാകെ ഭീഷണിയിലാണെന്നതിന്റെ സൂചന കൂടിയാണിത്.

വാനാക്രൈ ആക്രമണം

വാനാക്രൈ ആക്രമണം

മറ്റു രാജ്യങ്ങളിലേത് പോലെ രൂക്ഷമായ ആക്രണം ഇന്ത്യയില്‍ സംഭവിച്ചിരുന്നില്ല. രാജ്യത്തെ ചില സംസ്ഥാനങ്ങളില്‍ മാത്രമാണ് ആക്രണം നടന്നത്. സുരക്ഷയുടെ ഭാഗമായി രാജ്യത്തുള്ള ചില എടിഎമ്മുകള്‍ അടച്ചിടുക അടക്കമുള്ള നടപടികള്‍ സ്വീകരിച്ചിരുന്നു.

ബാങ്കിംഗ് രംഗം ആക്രമിക്കും

ബാങ്കിംഗ് രംഗം ആക്രമിക്കും

എന്നാല്‍ വാനാക്രൈ ആക്രമണത്തിന്റെ ഭീകരത രാജ്യം ശരിക്കും തിരിച്ചറിഞ്ഞിട്ടില്ലെന്ന് സുബമംഗള പറയുന്നു. മണിക്കൂറുകള്‍ക്കകം രാജ്യത്തെ ബാങ്കിംഗ് രംഗത്തെ തകര്‍ത്തേക്കാവുന്ന സൈബര്‍ ആക്രമണം ഉണ്ടായേക്കുമെന്നും ഈ സൈബര്‍ സുരക്ഷാ വിദഗ്ധന്‍ വ്യക്തമാക്കുന്നു.

എടിഎമ്മുകളെ ബാധിച്ചു

എടിഎമ്മുകളെ ബാധിച്ചു

പഴയ വിന്‍ഡോസ് ഓപ്പറേറ്റിംഗ് സിസ്റ്റം ഉപയോഗിക്കുന്ന കമ്പ്യൂട്ടര്‍ ശൃംഖലകളെയാണ് വാനാക്രൈ ആക്രമിക്കുന്നത്. രാജ്യത്തെ ഭൂരിപക്ഷം എടിഎമ്മുകളും വിന്‍ഡോസിന്റെ ഈ പഴയ പതിപ്പാണ് ഉപയോഗിക്കുന്നത്. ഇവയെ ആണ് വാനാക്രൈ ബാധിച്ചിരിക്കുന്നത് എന്നത് ആക്രമണ സാധ്യത വര്‍ധിപ്പിക്കുന്നു.

ആക്രമണം തിരിച്ചറിയുന്നില്ല

ആക്രമണം തിരിച്ചറിയുന്നില്ല

ഈ ഭീഷണിവിവരം ബാങ്കുകളെ അറിയിച്ചിട്ടുണ്ടെന്നും സുബമംഗള പറയുന്നു. രാജ്യത്തെ നിരവധി സംസ്ഥാനങ്ങളെ റാന്‍സംവെയര്‍ ആക്രമണം ബാധിച്ചിട്ടുണ്ടെന്നും എന്നാലിത് പലരും തിരിച്ചറിയുന്നത് പോലുമില്ലെന്നും സുബമംഗള വ്യക്തമാക്കുന്നു. കേരളം അടക്കമുള്ള സംസ്ഥാനങ്ങളിലാണ് ഇതുവരെ ആക്രമണം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്.

48, 000 റാന്‍സംവെയര്‍ ആക്രമണങ്ങള്‍

48, 000 റാന്‍സംവെയര്‍ ആക്രമണങ്ങള്‍

ഇതുവരെയായി രാജ്യമെമ്പാടുമായി 48, 000 റാന്‍സംവെയര്‍ ആക്രമണങ്ങളാണ് കണ്ടെത്തിയിരിക്കുന്നതെന്ന് സൈബര്‍ സുരക്ഷാ വിഭാഗം വ്യക്തമാക്കുന്നു. പശ്ചിമ ബംഗാലിലാണ് ഏറ്റവും കൂടുതല്‍ ആക്രമണങ്ങള്‍ കണ്ടെത്തിയിരിക്കുന്നത്. ഓണ്‍ലൈനുമായി ബന്ധപ്പെട്ട ഇടപാടുകളെയാണ് ഇവര്‍ ലക്ഷ്യമിടുന്നത്.

എടിഎമ്മുകള്‍ അടച്ചിട്ടു

എടിഎമ്മുകള്‍ അടച്ചിട്ടു

പശ്ചിമ ബംഗാളിനൊപ്പം മഹാരാഷ്ട്ര, ഗുജറാത്ത്, ദില്ലി, ഒഡിഷ എന്നീ സംസ്ഥാനങ്ങളാണ് ഏറ്റവും അധികം ആക്രമണത്തിന് ഇരയായിരിക്കുന്നത്. പഴയ ഓപ്പറേറ്റിംഗ് സിസ്റ്റമുള്ള എടിഎമ്മുകള്‍ ആര്‍ബിഐ അടച്ചിട്ടുകഴിഞ്ഞു. സോഫ്‌റ്റ്വെയര്‍ പുതുക്കിയ ശേഷം മാത്രമേ ഇനി ഇവ തുറക്കൂ.

English summary
Cyber experts says that wannacry is to attack Indian Banking System soon
Please Wait while comments are loading...