കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എന്തുകൊണ്ട് ഹാക്കര്‍മാര്‍ ആധാര്‍ വിവരങ്ങള്‍ ലക്ഷ്യമിടുന്നു: സുരക്ഷ സംബന്ധിച്ച് നിങ്ങളറിയേണ്ടത്

Google Oneindia Malayalam News

ദില്ലി: ആധാര്‍ നമ്പര്‍ എന്നത് ഇന്ത്യാ ഗവണ്‍മെന്‍റ് ഓരോ ഇന്ത്യന്‍ പൗരനും നല്‍കുന്ന സവിശേഷമായ തിരിച്ചറിയല്‍ നമ്പറാണ്. പ്ലാനിംഗ് കമ്മീഷന് കീഴില്‍ പ്രവര്‍ത്തിക്കുന്ന യൂണീക് ഐഡന്‍റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യയക്കാണ് ആധാര്‍ കാര്‍ഡിനും ആധാരും നമ്പറുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ നിയന്ത്രിക്കുന്നതിനുള്ള ചുമതലകള്‍. ഒരു വ്യക്തിയുടെ ഡെമോഗ്രാഫിക്- ബയോമെട്രിക് , വിവരങ്ങള്‍ ഉള്‍പ്പെടുത്തിക്കൊണ്ട് ഒരു സവിശേഷ നമ്പറും തിരിച്ചറിയല്‍ രേഖയും നല്‍കുകയാണ് ഒരു ആധാര്‍ കാര്‍ഡിന്‍റെ ധര്‍മം.

കിടിലന്‍ പ്ലാനുമായി ബിഎസ്എന്‍എല്‍: ഓഫര്‍ കേരളത്തില്‍ മാത്രം, ലോട്ടറിയടിച്ചത് പ്രവാസികള്‍ക്ക്! കിടിലന്‍ പ്ലാനുമായി ബിഎസ്എന്‍എല്‍: ഓഫര്‍ കേരളത്തില്‍ മാത്രം, ലോട്ടറിയടിച്ചത് പ്രവാസികള്‍ക്ക്!

രാജ്യത്ത് ബാങ്ക് അക്കൗണ്ട് ആരംഭിക്കുന്നതിനും മൊബൈല്‍ കണക്ഷന്‍ എടുക്കുന്നതിനും സര്‍ക്കാര്‍ ക്ഷേമ പദ്ധതികള്‍ക്കും ആധാര്‍ നിര്‍ബന്ധമാക്കിയതോടെ രാജ്യത്ത് പകരം വെയ്ക്കാനാവാത്ത തിരിച്ചറിയല്‍ രേഖയായി ആധാര്‍ മാറിക്കഴിഞ്ഞിട്ടുണ്ട്.

ആധാര്‍- സിം കാര്‍ഡ് ബന്ധിപ്പിക്കല്‍: ഉപഭോക്താക്കളോട് ഭീഷണി മുഴക്കി കമ്പനികള്‍ആധാര്‍- സിം കാര്‍ഡ് ബന്ധിപ്പിക്കല്‍: ഉപഭോക്താക്കളോട് ഭീഷണി മുഴക്കി കമ്പനികള്‍

 ബയോമെട്രിക് വിവരങ്ങള്‍ക്കുള്ള അപകട സാധ്യത

ബയോമെട്രിക് വിവരങ്ങള്‍ക്കുള്ള അപകട സാധ്യത

പാസ് വേര്‍ഡുകള്‍ പോലെ മാറ്റാന്‍ കഴിയുന്ന ഒന്നല്ല ബയോമെട്രിക് വിവരങ്ങള്‍ അതിനാല്‍ ഒരിക്കല്‍ ഹാക്കര്‍മാരുടേയോ തട്ടിപ്പുകാരുടേയോ കൈവശം ലഭിക്കുന്ന ബയോമെട്രിക് വിവരങ്ങള്‍ ഒരിക്കലും മാറ്റാന്‍ ആധാര്‍ കാര്‍ഡ് ഉടമകള്‍ക്കോ യുഐഡിഎഐയ്ക്കോ കഴിയില്ല. ഇത് വച്ച് ഹാക്കര്‍മാര്‍ക്ക് ഫിംഗര്‍ പ്രിന്‍റ് ഉപയോഗിച്ച് തട്ടിപ്പ് നടത്താനുള്ള സാധ്യതകള്‍ വളരെയധികമാണ്.

സാമ്പത്തിക ഇടപാടുകള്‍ക്ക്

സാമ്പത്തിക ഇടപാടുകള്‍ക്ക്

ഫിംഗര്‍ പ്രിന്‍റ് ഉപയോഗിച്ച് ചെയ്യാവുന്ന തരത്തിലുള്ള സാമ്പത്തിക ഇടപാടുകള്‍ സാധ്യതമായതോടെ ഫിംഗര്‍ പ്രിന്‍റ് ഉപയോഗിച്ച് ഹാക്കര്‍മാര്‍ സാമ്പത്തിക തട്ടിപ്പ് നടത്താനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല. ഫോണിനെ ബാധിക്കുന്ന മാല്‍വെയര്‍ വഴി ഇത് എളുപ്പത്തില്‍ സാധ്യമാകുമെന്നാണ് വിദഗ്ദര്‍ ചൂണ്ടിക്കാണിക്കുന്നത്. ഒരിക്കല്‍ ലഭിക്കുന്ന വിവരങ്ങള്‍ ഉപയോഗിച്ച് ഹാക്കര്‍മാര്‍ക്ക് തട്ടിപ്പ് നടത്താനുള്ള സാധ്യത നിലനില്‍ക്കെ കാര്‍ഡ് ഉടമകള്‍ക്ക് ഇതിനെ പ്രതിരോധിക്കാന്‍ ഒന്നും ചെയ്യാന്‍ കഴിയില്ല.

സര്‍ക്കാരിന്‍റെ വാദം

സര്‍ക്കാരിന്‍റെ വാദം

ആധാര്‍ വിവരങ്ങള്‍ പൂര്‍ണ്ണമായും സുരക്ഷിതമാണെന്നാണ് സര്‍ക്കാരിന്‍റെ അവകാശവാദം. എന്നാല്‍ മാല്‍വെയര്‍ ആക്രമണങ്ങളില്‍ രാജ്യത്തെ പൗരന്മാരുടെ ആധാര്‍ വിവരങ്ങള്‍ സുരക്ഷിതമാണെന്നാണ് സര്‍ക്കാര്‍ ചൂണ്ടിക്കാണിക്കുന്നത്. ഈ സുരക്ഷാ സംവിധാനത്തില്‍ ഏതെങ്കിലും തരത്തിലുള്ള വീഴ്ച കണ്ടെത്തുന്നതുവരെ പ്രശ്നങ്ങളില്ലെന്നും സര്‍ക്കാര്‍ വ്യക്തമാക്കുന്നു.

 സുരക്ഷയ്ക്ക് സര്‍ക്കാരിന്‍റെ ഉറപ്പ്

സുരക്ഷയ്ക്ക് സര്‍ക്കാരിന്‍റെ ഉറപ്പ്

നേരത്തെ സുവിധാ ഇന്‍ഫോ സെര്‍വ് ജീവനക്കാരന്‍ ആധാര്‍ വിവരങ്ങള്‍ ശേഖരിച്ച സംഭവം വിവാദമായതോടെ ആധാര്‍ വിവരങ്ങള്‍ സുരക്ഷിതമാക്കാന്‍ സര്‍ക്കാര്‍ പുതിയ നയം രൂപീകരിച്ചിരുന്നു. വ്യക്തികളുടെ സുപ്രധാന തിരിച്ചറിയല്‍ വിവരങ്ങള്‍ തെറ്റായ കരങ്ങളിലെത്തില്ലെന്നും സുരക്ഷ ഉറപ്പുനല്‍കുമെന്നും ചൂണ്ടിക്കാണിച്ചുകൊണ്ടുള്ളതാണ് നയം. ഇതിനായി എന്‍ക്രിപ്ഷന്‍ സംവിധാനവും സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിരുന്നു.

വിവരങ്ങള്‍ സൂക്ഷിക്കുന്നതിനുള്ള മാനദണ്ഡം

വിവരങ്ങള്‍ സൂക്ഷിക്കുന്നതിനുള്ള മാനദണ്ഡം


എന്‍ക്രിപ്ഷന്‍ ഇല്ലാതെ പാസ് വേര്‍ഡ്, സാമ്പത്തിക വിവരങ്ങള്( ബാങ്ക് അക്കൗണ്ട്, ക്രെഡിറ്റ്- ഡെബിറ്റ് കാര്‍ഡ് വിവരങ്ങള്‍, പേയ്മെന്‍റ് വിവരങ്ങള്‍), മെഡിക്കല്‍ റെക്കോര്‍ഡുകള്‍, ശാരീരിക മാനസിക ആരോഗ്യം, ബയോമെട്രിക് വിവരങ്ങള്‍ എന്നിവ സൂക്ഷിക്കരുതെന്നാണ് ഇലക്ട്രോണിക് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി പുറത്തിറക്കിയ മാനദണ്ഡത്തില്‍ പറയുന്നത്. ഇത് പ്രകാരം ഹോസ്റ്റ് കമ്പ്യൂട്ടറില്‍ പോലും ഇത്തരം വിവരങ്ങള്‍ ഏറെക്കാലം ശേഖരിച്ച് വെയ്ക്കാന്‍ പാടില്ല.

ഫിംഗര്‍ പ്രിന്‍റ് ക്ലോണിംഗ്

ഫിംഗര്‍ പ്രിന്‍റ് ക്ലോണിംഗ്

ഒരു വ്യക്തിയുടെ ഫിംഗര്‍പ്രിന്‍റ് ലഭിക്കുന്ന ഹാക്കര്‍ക്ക് ഇത് എളുപ്പത്തില്‍ ക്ലോണ്‍ ചെയ്ത് തട്ടിപ്പിനും സാമ്പത്തിക ഇടപാടുകള്‍ക്കും ഉപയോഗിക്കാന്‍ കഴിയും. ഇത് വ്യക്തിയുടെ ദൈനംദിന ജീവിതത്തിന് ഭീഷണിയുയര്‍ത്തും. ക്രിമിനല്‍ കുറ്റകൃത്യങ്ങള്‍ പോലുള്ള സംഭവങ്ങളിലേയ്ക്ക് വലിച്ചിഴയ്ക്കുന്നതിന് പോലും ഇത് ഇടയാക്കും.

മോഷ്ടിച്ച ഫിംഗര്‍ പ്രിന്‍റ് എങ്ങനെ ഉപയോഗിക്കും

മോഷ്ടിച്ച ഫിംഗര്‍ പ്രിന്‍റ് എങ്ങനെ ഉപയോഗിക്കും

മോഷ്ടിച്ച ഫിംഗര്‍ പ്രിന്‍റുകള്‍ ഉപയോഗിച്ച് ഹാക്കര്‍മാര്‍ക്ക് ആപ്പുകള്‍ ഓതന്‍റിക്കേറ്റ് ചെയ്യുന്നതിനും ഡിജിറ്റലായി സാമ്പത്തിക ഇടപാടുകള്‍ നടത്തുന്നതിനും സാധിക്കും. ഇതിന് പുറമേ ത്രിഡി പ്രിന്‍ററുകള്‍ ഉപയോഗിച്ച് ഫിംഗര്‍പ്രിന്‍റിന്‍റെ കോപ്പി എടുക്കാനും കഴിയും.

English summary
The Unique Identification Authority of India issued 12-digit unique identification number to each Indian citizen. Aadhaar card includes Biometric and demographic information of an individual.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X