കൊച്ചിയിൽ 14 വയസ്സുകാരി കൂട്ടബലാത്സംഗത്തിനിരയായി: മൂന്ന്പേർ പിടിയിൽ, മൂന്ന് പേർ സംസ്ഥാനം വിട്ടു?
കൊച്ചി: കൊച്ചിയിൽ പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ച സംഭവത്തിൽ മൂന്ന് പേർ അറസ്റ്റിൽ. മഞ്ഞുമ്മലിലാണ് പതിനാലുകാരിയായ പെൺകുട്ടി കൂട്ടബലാത്സംഗത്തിന് ഇരയായത്. സംഭവത്തിൽ അതിഥി തൊഴിലാളികളായ മൂന്നുപേരാണ് പിടിയിലായിട്ടുള്ളത്. ഉത്തർപ്രദേശ് സ്വദേശികളായ ഷാഹിദ്, ഫർഹാദ് ഖാൻ, ഹനീഫ എന്നിവരാണ് പോക്സോ കേസിൽ അറസ്റ്റിലായത്. കേസിലെ പ്രതികളായ മൂന്ന് പേർ സംഭവത്തോടെ സംസ്ഥാനം വിടുകയും ചെയ്തിട്ടുണ്ട്.
ഇക്കഴിഞ്ഞ മാർച്ചിലാണ് സംഭവം. പെൺകുട്ടിയെ നിർബന്ധപൂർവ്വം പലയിടങ്ങളിലും കൊണ്ടുപോയി കൂട്ടബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നു. തൊഴിലാളികളായിരുന്ന ഇവർ പെൺകുട്ടിയുടെ വീടിന് സമീപത്ത് തന്നെയായിരുന്നു താമസിച്ചുവന്നിരുന്നത്. മാർച്ച് മുതൽ ആഗസ്റ്റ് വരെയുള്ള കാലയളവിൽ ഭീഷണിപ്പെടുത്തി പെൺകുട്ടിയെ ലൈംഗിക അതിക്രമത്തിന് ഇരയാക്കുകയായിരുന്നുവെന്നായിരുന്നുവെന്നാണ് വിവരം. പെൺകുട്ടിയെ കൌൺസിലിംഗ് വിധേമാക്കിയപ്പോഴാണ് പീഡനത്തിനിരയായ വിവരം പുറത്തറിയുന്നത്.