• search
  • Live TV
എറണാകുളം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

നിരന്തരം മൊഴിമാറ്റി സനുമോഹൻ: ത്രിശങ്കുവിലായി പോലീസ്, ഫ്ലാറ്റിൽ കണ്ടെത്തിയ രക്തക്കറ ആരുടേത്?

കൊച്ചി: പതിമൂന്ന് വയസ്സുകാരിയുടെ മരണത്തിൽ പോലീസിനെ പ്രതിസന്ധിയിലാക്കി സനുമോഹന്റെ മൊഴി. കേസിൽ കർണ്ണാടകത്തിലെ കാർവാറിൽ നിന്ന് അറസ്റ്റിലായ സനുമോഹൻ ചോദ്യം ചെയ്യലിനിടെ പലതവണയാണ് മൊഴി മാറ്റിപ്പറഞ്ഞത്. ഇക്കാരണം കൊണ്ടുതന്നെ യഥാർത്ഥത്തിൽ സംഭവിച്ചതെന്നാണ് സ്ഥിരീകരിക്കാൻ പോലീസിനും കഴിയുന്നില്ല.

കേരളവും തമിഴ്‌നാടും തൊഴില്‍ പ്രതിസന്ധിയിലേക്ക്; കുടിയേറ്റ തൊഴിലാളികള്‍ തിരിച്ചുപോകുന്നുകേരളവും തമിഴ്‌നാടും തൊഴില്‍ പ്രതിസന്ധിയിലേക്ക്; കുടിയേറ്റ തൊഴിലാളികള്‍ തിരിച്ചുപോകുന്നു

കൊലപ്പെടുത്തി പുഴയിലെറിഞ്ഞു

കൊലപ്പെടുത്തി പുഴയിലെറിഞ്ഞു

വൈഗയെ അച്ഛന്‍ സനു മോഹന്‍ തന്നെ ഞെരിച്ച് കൊലപ്പെടുത്തി മുട്ടാർ പുഴയിലുപേക്ഷിച്ചെന്ന നിഗമനത്തിലാണ് പൊലീസ്. മകളെ തന്റെ ദേഹത്തോട് ചേര്‍ത്ത് നിര്‍ത്തി ഞെരിച്ച് കൊല്ലുകയായിരുന്നെന്നാണ് സനു മോഹന്‍ മൊഴി നല്‍കിയിട്ടുള്ള മൊഴി. സനു നിരന്തരം മൊഴി മാറ്റിപ്പറയുന്നതും മൊഴിയിലെ പൊരുത്തക്കേടുകളും പോലീസിലും സംശയം ജനിപ്പിക്കുന്നുണ്ട്.

 പൊരുത്തക്കേട്

പൊരുത്തക്കേട്

കേസുമായി ബന്ധപ്പെട്ട് സനു ആരെയെങ്കിലും ഭയപ്പെടുന്നുണ്ടോയെന്ന് ഇനിയും പരിശോധിക്കേണ്ടതുണ്ടെന്നും സനുവിന്റെ മൊഴികളില്‍ പൊരുത്തക്കേടുകള്‍ ഉണ്ടെന്നും സിറ്റി പൊലീസ് കമ്മീഷണര്‍ സിഎച്ച് നാഗരാജു തന്നെയാണ് വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കിയത്. ഈ സാഹചര്യത്തിൽ സനുവിന്റെ മൊഴികള്‍ വിശ്വാസത്തിലെടുക്കാനാവില്ലെന്നും ഡിഎന്‍എ പരിശോധന ഫലം വന്നതിനു ശേഷമേ ഇക്കാര്യത്തിൽ കുടുതൽ വിവരങ്ങള്‍ ലഭ്യമാകു എന്നാണ് പോലീസ് നൽകുന്ന വിവരം.

 ആത്മഹത്യയ്ക്ക് നീക്കം

ആത്മഹത്യയ്ക്ക് നീക്കം


മകള്‍ വൈഗയെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്യാനായിരുന്നു താൻ ആസൂത്രണം ചെയ്തതെന്നായിന്നു സനു മോഹൻ നടത്തിയ കുറ്റസമ്മതം. കടബാധ്യത കൂടിയപ്പോഴാണ് മകളുമായി ആത്മഹത്യ ചെയ്യാന്‍ തീരുമാനിച്ചതാണെന്നും ഇക്കാര്യം മകളോട് പറഞ്ഞിരുന്നുവെന്നും ഇയാള്‍ പറയുന്നുണ്ട്. ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം ബെഡ്ഷീറ്റില്‍ പൊതിഞ്ഞ് പുഴയില്‍ തള്ളിയെന്നും സനു പോലീസിനോട് പറഞ്ഞിട്ടുണ്ട്. എന്നാല്‍ മകളെ പുഴയിലേക്ക് എറിഞ്ഞെങ്കിലും തനിക്ക് ആത്മഹത്യ ചെയ്യാൻ കഴിഞ്ഞില്ലെന്നും മൊഴിയില്‍ പറയുന്നു.

 തെളിവ് പോലീസിന്

തെളിവ് പോലീസിന്

മകളെ കൊലപ്പെടുത്തിയ ശേഷം ഭയം കാരണം ആത്മഹത്യ ചെയ്യാനായില്ല. ഒളിവില്‍ പോയതല്ലെന്നും, മരിക്കാനായി പോയതാണെന്നും സനുമോഹൻ പറയുന്നു. അതിന് ശേഷം പലതവണ ആത്മഹത്യയ്ക്ക് ശ്രമിച്ചു എന്നും സനു മോഹന്‍ പൊലീസിനോട് വെളിപ്പെടുത്തിയിട്ടുണ്ട്. വൈഗയെ ശ്വാസം മുട്ടിച്ചപ്പോള്‍ രക്തം വാർന്നുവെന്നും. ആ രക്തം പുതപ്പുപയോഗിച്ച് തുടച്ചുകളഞ്ഞുവെന്നും ആ പുതപ്പ് തന്റെ ഫ്ലാറ്റിലെ വാഷിംഗ് മെഷീനിനു മുകളില്‍ വെച്ചിട്ടുണ്ടെന്നും സനു പൊലീസിന് നൽകിയ മൊഴിയിൽ പറയുന്നുണ്ട്. വീട്ടിലെത്തി പരിശോധന നടത്തിയ പോലീസിന് ഈ പുതപ്പ് പൊലീസിന് ലഭിക്കുകയും ചെയ്തിട്ടുണ്ട്.

 അത് ആരുടേത്?

അത് ആരുടേത്?

എന്നാല്‍ ഫ്ലാറ്റിൽ മറ്റൊരിടത്ത് കണ്ടെത്തിയ രക്തക്കറ കേന്ദ്രീകരിച്ചും പൊലീസ് അന്വേഷിക്കുന്നുണ്ട്. എന്നാൽ വിശദമായ ഫോറന്‍സിക് പരിശോധനയിലൂടെ മാത്രമേ ഇത് മറ്റാരുടെയെങ്കിലും രക്തമാണോ എന്ന് കണ്ടെത്താൻ കഴിയൂ. വൈഗയുടെ വയറ്റില്‍ നിന്നും മദ്യത്തിന്റെ അംശം കണ്ടെത്തിയതായി പോസ്റ്റ്മോർട്ട് റിപ്പോർട്ടിൽ പരാമർശിക്കുന്നുണ്ട്.

ഇന്ത്യയില്‍ കൊവിഡ് രണ്ടാം തരംഗം തീവ്രമാകുന്നു, വിവിധ നഗരങ്ങളില്‍ നിന്നുള്ള ചിത്രങ്ങള്‍

നടുറോഡിൽ‍ കിടിലം ഫോട്ടോഷൂട്ടുമായി രശ്മി ഗൗതം; സോഷ്യല്‍ മീഡിയയിൽ‍ വൈറലായ ചിത്രങ്ങള്‍ കാണാം

Ernakulam
English summary
Vyga murder case: Police in trouble after Sanu Mohan changes statement within hours
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X