കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്‌കൂളില്‍ സിസി ടിവി; വീട്ടുകാര്‍ക്ക് ആപ്പിലൂടെ കാണാം!

Google Oneindia Malayalam News

ഹൈദരാബാദ്: സ്‌കൂളുകളില്‍ സി സി ടി വി ക്യാമറകള്‍ സ്ഥാപിച്ച് ദൃശ്യങ്ങള്‍ അച്ഛനമ്മമാര്‍ക്ക് മൊബൈല്‍ ആപ്ലിക്കേഷനിലൂടെ നിരീക്ഷിക്കാന്‍ കൊടുത്താല്‍ എങ്ങനിരിക്കും? കുട്ടികള്‍ക്കെതിരെ ലൈംഗിക അതിക്രമങ്ങള്‍ വര്‍ധിക്കുന്ന പശ്ചാത്തലത്തിലാണ് സ്‌കൂളുകളില്‍ നൂതനമായ ഈ പരിഷ്‌കാരം നടപ്പിലാക്കിയത്. ഹൈദരാബാദിലെ ഏതാനും സ്‌കൂളുകളിലാണ് കുട്ടികളുടെ സുരക്ഷയ്ക്കായി സി സി ടി വി ക്യാമറകള്‍ സ്ഥാപിച്ചത്.

മകളെ സ്‌കൂളില്‍ എപ്പോള്‍ വേണമെങ്കിലും കണ്ടുകൊണ്ടിരിക്കാന്‍ പുതിയ സംവിധാനം വഴി സാധിക്കുന്നുണ്ടെന്ന് മൂന്ന് വയസ്സുകാരി വിദ്യാര്‍ഥിനിയുടെ അച്ഛനായ കൃഷ്ണ ചൈതന്യ പറഞ്ഞു. സുരക്ഷയെക്കുറിച്ച് ആശങ്ക വേണ്ട. വളരെ സൗകര്യപ്രദമാണ് ഈ സംവിധാനം. കുട്ടികള്‍ക്ക് ഈ പ്രായത്തില്‍ കൂടുതല്‍ ശ്രദ്ധ വേണമെന്നാണ് മറ്റൊരു കുട്ടിയുടെ രക്ഷിതാവായ സിരിഷ പറയുന്നത്. സ്‌കൂളിന്റെ ഈ നീക്കം സ്വാഗതാര്‍ഹമാണ്.

bangalore-child-rape-protest

സ്‌കൂളിന്റെ ഈ സംവിധാനം നിരവധി രക്ഷിതാക്കളെ ആകര്‍ഷിക്കുന്നുണ്ട്. തങ്ങളുടെ മക്കള്‍ പഠിക്കുന്ന സ്‌കൂളുകളിലും ഈ സംവിധാനം വേണമെന്ന് ആഗ്രഹിക്കുന്നതായി പല രക്ഷിതാക്കളും പറഞ്ഞു. വിദ്യാര്‍ഥികളുടെ സുരക്ഷ ഉറപ്പുവരുത്തേണ്ടത് സ്‌കൂളുകളുടെ ഉത്തരവാദിത്തമാണ് എന്നും സണ്‍ഷൈന്‍ സ്‌കൂളിന്റെ മാനേജിംഗ് ഡയറക്ടറായ അമിത് കിഷോര്‍ പറഞ്ഞു.

ബാംഗ്ലൂരിലെ വിബ്ജിയോര്‍ പബ്ലിക് സ്‌കൂളില്‍ ഒന്നാം ക്ലാസ് വിദ്യാര്‍ഥിനി പീഡിപ്പിക്കപ്പെട്ടത് കര്‍ണാടകയിലും അയല്‍ സംസ്ഥാനങ്ങളിലും വന്‍ വാര്‍ത്തയായിരുന്നു. കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും എതിരായ അക്രമങ്ങളില്‍ പ്രതിഷേധിച്ച് ബാംഗ്ലൂരില്‍ ഒരു ദിവസത്തെ ബന്ദും നടന്നു. കനത്ത ഫീസ് വാങ്ങി കുട്ടികളെ പഠിപ്പിക്കുന്ന സ്‌കൂളുകള്‍ അവരുടെ സുരക്ഷ ഉറപ്പുവരുത്തണമെന്നാണ് രക്ഷിതാക്കളുടെ ആവശ്യം.

English summary
Hyderabad: Schools install CCTV and parents can access it via mobile application
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X