ഇടുക്കി വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ചരിത്രത്തെ വീണ്ടെടുത്ത് ചരിത്ര പ്രദര്‍ശനം: ക്ഷേത്രപ്രവേശനം, വില്ലുവണ്ടി സമരവും കല്ലുമാല സമരവും!

  • By Desk
Google Oneindia Malayalam News

ചെറുതോണി: ക്ഷേത്രപ്രവേശന വിളംബരത്തിന്റെ 82-ാമത് വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ഇന്‍ഫര്‍മേഷന്‍ ആന്റ് പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ ആഭിമുഖ്യത്തില്‍ നടത്തിയ ചിത്ര- ചരിത്ര പ്രദര്‍ശനം വേറിട്ട അനുഭവമൊരുക്കി. കേരളവുമായി ബന്ധപ്പെട്ട നവോത്ഥാന ചരിത്ര സംഭവങ്ങള്‍ ആലേഖനം ചെയ്ത വിധത്തിലാണ് പ്രദര്‍ശനം ഒരുക്കിയത്. മണ്‍മറഞ്ഞു പോയ യാഥാര്‍ത്ഥ്യങ്ങളുടെയും നേര്‍കാഴ്ചകളുടെയും ഓര്‍മപ്പെടുത്തലുകളായി മാറി പ്രദര്‍ശനം.

സംഘികൾക്ക് അറിയാവുന്നത് ഫോട്ടോഷോപ്പ്!!! ശബരിമലയിൽ സുപ്രീം കോടതി തീരുമാനം അറിയണോ... ഇത് വായിച്ചാൽ മതിസംഘികൾക്ക് അറിയാവുന്നത് ഫോട്ടോഷോപ്പ്!!! ശബരിമലയിൽ സുപ്രീം കോടതി തീരുമാനം അറിയണോ... ഇത് വായിച്ചാൽ മതി

നവോത്ഥാന കാലഘട്ടത്തിന്റെ നാഴികക്കല്ലുകളായ ക്ഷേത്രപ്രവേശനം, വില്ലുവണ്ടി സമരം, കല്ലുമാല സമരം, ചാന്നാര്‍ ലഹള, മൂക്കുത്തി സമരം തുടങ്ങിയവയുടെ ലഘു വിവരങ്ങള്‍ രേഖചിത്രങ്ങള്‍ സഹിതമാണ് പ്രദര്‍ശനത്തിനൊരുക്കിയത്. കേരള ചരിത്രത്തിലെ പോരാട്ട സമരങ്ങള്‍, അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കും എതിരായി നടന്ന സമരങ്ങള്‍. അതിലേക്ക് വഴി തുറന്ന വിവിധ പ്രക്ഷോപങ്ങള്‍ തുടങ്ങിയവയുടെ പ്രദര്‍ശനം ശ്രദ്ധേയമായി.

paintingexhibition-1

കേരളത്തില്‍ നിലനിന്നിരുന്ന ജാതി വ്യവസ്ഥ , തൊഴിലാളി പ്രസ്ഥാനങ്ങള്‍ , കര്‍ഷക സമരങ്ങള്‍ കീഴ്ജാതി മേല്‍ജാതി വ്യവസ്ഥകള്‍, വിദ്യാഭ്യാസ സമ്പ്രദായം, പതിറ്റാണ്ടുകള്‍ പഴക്കമുള്ള ശിക്ഷാരീതികള്‍, രാജഭരണം, നാട്ടുരാജ്യങ്ങളുടെ ഏകീകരണം, ഭരണ സംവിധാനങ്ങള്‍, പ്രധാന ആഘോഷങ്ങള്‍ എന്നിവയും ചരിത്ര പ്രദര്‍ശനത്തില്‍ ഇടംനേടിയ വിഷയങ്ങളായി. കേരളത്തെ നവോത്ഥാനത്തിലേക്ക് നയിച്ച ശ്രീനാരായണഗുരു, അയ്യന്‍കാളി, വൈകുണ്ഠസ്വാമികള്‍, ചട്ടമ്പിസ്വാമികള്‍, ആറാട്ടുപുഴ വേലായുധപണിക്കര്‍, മന്നത്ത് പത്മനാഭന്‍ തുടങ്ങിയ മഹാന്‍മാരെയും പ്രദര്‍ശനത്തിലൂടെ അനുസ്മരിച്ചു. മലബാര്‍ ,കൊച്ചി, തിരുവിതാംകൂര്‍ എന്നിവിടങ്ങളില്‍ ക്ഷേത്ര പ്രവേശന വിളംബരവുമായി ബന്ധപ്പെട്ട് നടന്ന ചരിത്ര സംഭവങ്ങള്‍ ആദരസൂചകമായി നടത്തിയ ഫുട്ബോള്‍ മത്സരം, തിരുവിതാംകൂര്‍ പുറപ്പെടുവിച്ച വിളംബര ഗസറ്റ് തുടങ്ങിയവയുടെ പ്രദര്‍ശനം ഏറെ വിജ്ഞാനപ്രദമായിരുന്നെന്ന് പ്രദര്‍ശനം കണ്ടു മടങ്ങിയവര്‍ അഭിപ്രായപ്പെട്ടു. വിദ്യാര്‍ത്ഥികളും പൊതുജനങ്ങളും അടക്കം നിരവധി ആളുകളാണ് ചരിത്രപ്രദര്‍ശനം കാണാന്‍ എത്തിയത്.

Idukki
English summary
historical Painting exhibition in idukki
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X