• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ഞെട്ടിക്കുന്ന ഓർമ്മയായി മുംബൈ ഭീകരാക്രണം; ഭീതിയുടെ 60 മണിക്കൂറുകൾക്ക് ഇന്നേക്ക് പതിനൊന്നാണ്ട്...

cmsvideo
  Anniversay Of Mumbai Attacks | Oneindia Malayalam

  രാജ്യത്തെ നടുക്കിയ മുംബൈ ഭീകരാക്രമണം നടന്നിട്ട് ഇന്നേക്ക് പതിനൊന്ന് വർഷം. 2008 നവംബർ 26 രാത്രിയിലാണ് കടൽ കടന്നെത്തിയ ലഷ്‌കറെ ത്വയ്യിബ ഭീകരർ മഹാനഗരത്തിന്റെ ഹൃദയത്തിലേക്ക് നിറയൊഴിച്ചത്. ഇന്ത്യയുടെ സാമ്പത്തിക തലസ്ഥാനമായ മുംബൈ വിറങ്ങലിച്ചുപോയ നാല് ദിനരാത്രങ്ങൾ... 2008 നവംബർ 26 രാത്രി തുടങ്ങിയ ആക്രമണം 29 വരെ നീണ്ടു നിൽക്കുകയയിരുന്നു.

  ഛത്രപതി ശിവജി ടെർമിനൽസ്, ഒബ്‌റോയ് ട്രൈഡന്റ് ഹോട്ടൽ, താജ് പാലസ്, ലെപ്പേൽഡ് കഫെ, നരിമാൻ ഹൗസ് തുടങ്ങി മുംബൈയിലെ തിരക്കേറിയ എട്ട് കേന്ദ്രങ്ങളിലാണ് അന്ന് ലഷ്കറെ സംഘത്തിന്റെ ആക്രമണമുണ്ടായത്. കറാച്ചി കേന്ദ്രമാക്കി ഭീകരർ നടത്തിയ മാസങ്ങൾ നീണ്ട ആസൂത്രണത്തിന്റെ ഫലമായിരുന്നു മുംബൈ ആക്രമണം.

  പത്ത് ഭീകരർ

  പത്ത് ഭീകരർ

  ആക്രമണത്തിന് പരിശീലനം ലഭിച്ചത് 26 പേർക്കാണെന്നായിരുന്നു റിപ്പോർട്ട്. അതിൽ തിരഞ്ഞെടുത്ത പത്തു പേരെ യന്ത്ര തോക്കുകളും ബോംബുകളുമായി അറബിക്കടൽ കടത്തി മുംബയിൽ എത്തിച്ചു. പത്തു ഭീകരരിൽ ഛത്രപതി ശിവജി ടെർമിനസ് ആക്രമിച്ച അജ് മൽ കസബിനെ മാത്രമാണ് ജീവനോടെ പിടി കൂടാൻ സാധിച്ചിരുന്നത്.

  രക്തസാക്ഷികളായ സുരക്ഷ ഉദ്യോഗസ്ഥർ

  രക്തസാക്ഷികളായ സുരക്ഷ ഉദ്യോഗസ്ഥർ

  ഭീകരരുടെ തോക്കുകളിൽ നിന്ന് ജനങ്ങളെ രക്ഷിക്കാൻ ശ്രമിച്ച് രക്തസാക്ഷികളായ സുരക്ഷാ ഉദ്യോഗസ്ഥരെയും വിസ്മരിക്കാനാവില്ല. വെടിയേറ്റ് മരിച്ചവരിൽ 15 പൊലീസുകാരും മലയാളിയായ മേജർ സന്ദീപ് ഉണ്ണികൃഷ്ണൻ അടക്കം രണ്ടു എൻ എസ് ജി കമൻഡോകളും ഉൾപ്പെടുന്നു. മംബൈ പോലീസ് ജോയിന്റ് കമ്മീഷണർ ഹേമന്ത്ല കർക്കരയും അന്നത്തെ പോരാട്ടത്തിൽ വീരമൃത്യ വരിച്ച വ്യക്തിയാണ്.

  മൂന്ന് ദിവസം നീണ്ടു നിന്ന അരുംകൊല!

  മൂന്ന് ദിവസം നീണ്ടു നിന്ന അരുംകൊല!

  മൂന്നു ദിവസം നീണ്ടുനിന്ന അരുംകൊലയില്‍ വിദേശികളടക്കം 166 ആളുകളായിരുന്നു കൊല്ലപ്പെട്ടത്. നൂറുകണക്കിനാളുകള്‍ക്ക് പരിക്കേറ്റു.മുംബൈയിലെ പ്രശസ്തമായ താജ് ഹോട്ടലാണ് ഏറ്റവും അധികം ആക്രമണത്തിനിരയായത്. 31 ആളുകള്‍ ഹോട്ടലിനകത്ത് കൊല്ലപ്പെട്ടു. അതിഥികളും ആദിതേയരും ഇതില്‍ ഉള്‍പ്പെടുന്നു. സംഭവം കഴിഞ്ഞ് പതിനൊന്ന് വർഷം ആയെങ്കിലും 115 വര്‍ഷത്തെ പാരമ്പര്യമുള്ള ഹോട്ടലില്‍ ഇന്നും അന്നത്തെ ഭീകരാക്രമണത്തിന്റെ ചിഹ്നങ്ങള്‍ അവശേഷിക്കുന്നുണ്ട്.

  ഒരു സ്മാരകമായി നിലനിൽക്കുന്നു

  ഒരു സ്മാരകമായി നിലനിൽക്കുന്നു

  താജ് ഇപ്പോൾ ഒരു ഹോട്ടലല്ല, മരിച്ച് മുംബൈയുടെ സ്മാരകമാണ്. ആക്രമണത്തിന് ഇരയായവരുടെ സ്മാരകമാണ് താജിലെ അതിഥികളെ വരവേൽക്കുന്നത്. ഭീകരാക്രമണത്തില്‍ പാകിസ്താന്‍ തീവ്രവാദ സംഘടനായ ലഷ്‌കര്‍ ഇ തൊയിബയുടെ പങ്ക് ഇന്ത്യ ചൂണ്ടിക്കാട്ടിയെങ്കിലും ഇസ്ലാമാബാദ് ഇത് നിഷേധിക്കുകയായിരുന്നു ചെയ്തിരുന്നത്.

  മുംബൈയിൽ സുരക്ഷ കൂട്ടി

  മുംബൈയിൽ സുരക്ഷ കൂട്ടി

  രാജ്യം നയതന്ത്രവുമായി മുന്നേറിയപ്പോള്‍ താജ് ഹോട്ടല്‍ ആക്രമണത്തിനിരയായവരുടെ കുടുംബങ്ങള്‍ക്ക് സഹായം ന‌ൽകി, ഹോട്ടലിനെ പഴയ പ്രതാപത്തിലേക്ക് തിരിച്ചുപിടിച്ചു. 2 വര്‍ഷം കൊണ്ട് താജ് പഴയപടിയായി എന്നതും പ്രത്യേകതകളാണ്. ആക്രമണത്തിന്റെ പ്രത്യാഘതങ്ങള്‍ വളരെ വലുതായിരുന്നു എന്നതു കൊണ്ട് തന്നെ മുംബൈ ഭീകരാക്രമണം നഗരത്തെ കൂടുതല്‍ സുരക്ഷിതമാക്കി എന്ന് തന്നെ പറയാം.

  കൊച്ചു കുട്ടിക്ക് പോലുമറിയാം 26/11 എന്ന നമ്പർ

  കൊച്ചു കുട്ടിക്ക് പോലുമറിയാം 26/11 എന്ന നമ്പർ

  അതുപോലെ മുംബൈ ഭീകരാക്രമണത്തെ ചരിത്രത്തിൽ അടയാളപ്പെടുത്തുന്നത് 26/11 എന്ന നമ്പറാണ്. ആദ്യആക്രമണം നടക്കുന്നത് രാത്രി 9.30 -ന്, മുംബൈ ഛത്രപതി ശിവാജി ടെർമിനസ് എന്ന പഴയ വിടി സ്റ്റേഷനിലാണ്. പതിനായിരങ്ങൾ മുംബൈയിൽ യാത്രക്ക് ആശ്രയിക്കുന്ന ലോക്കൽ ട്രെയിൻ സ്റ്റേഷനുകളിൽ ഏറ്റവും വലുതായിരുന്നു മുംബൈ സിഎസ്ടി. അവിടെ അജ്മൽ അമീർ കസബ്, ഇസ്മായിൽ ഖാൻ എന്നീ തീവ്രവാദികൾ ചെന്നുകയറി തലങ്ങുംവിലങ്ങും വെടിയുതിർതക്കുകയായിരുന്നു. ആ വെടിവെപ്പിൽ 50 പേർ മരിക്കുകയും നൂറോളം പേർക്ക് പരിക്ക് പറ്റുകയും ചെയ്തു.

  നരിമാൻ ഹൗസ് ആക്രമണം

  നരിമാൻ ഹൗസ് ആക്രമണം

  കൊളാബയ്ക്കടുത്തുള്ള നരിമാൻ ഹൗസ് എന്നൊരു ജനത്തിരക്കേറിയ ഭാഗത്ത് ഒരു പുരാതനമായ ജൂതഭവനം ആക്രമണത്തിനിരയായിരുന്നു. രാത്രി ഏകദേശം 9.45 അടുപ്പിച്ച് ബാബർ ഇമ്രാൻ എന്ന അബു അക്ഷ, നസീർ അഹമ്മദ് എന്ന അബു ഉമർ എന്നിവരായിരുന്നു ആക്രമണം നടതതിയത്. ആ വീട്ടിൽ താമസമുണ്ടായിരുന്ന ഇസ്രായേലി റബ്ബി, അദ്ദേഹത്തിന്റെ ഭാര്യ, ബന്ധുക്കളായ അഞ്ച് ഇസ്രായേലി പൗരന്മാർ എന്നിങ്ങനെ പലരെയും ബന്ദികളാക്കി. പോലീസിന് നേരെ തീവ്രവാദികൾ ഗ്രനേഡ് അടക്കം പ്രയോഗിച്ചിരുന്നു.

  ലിയോപോൾഡ് കഫെ

  ലിയോപോൾഡ് കഫെ

  മൂന്നാമത് ആക്രമിക്കപ്പെട്ട സ്ഥലം കൊളാബയിൽ തന്നെയുള്ള ലിയോപോൾഡ് കഫെ എന്ന റസ്റ്റോറന്റായിരുന്നു. അവിടെയും ഏകദേശം സിഎസ്ടി സ്റ്റേഷനിൽ ആക്രമണമുണ്ടായ അതേ സമയത്ത്, അതായത് രാത്രി 9.30 അടുപ്പിച്ചാണ് ആദ്യവെടിപൊട്ടുന്നത്. . റെസ്റ്റോറന്റിന് പുറത്തുനിന്നു തന്നെ സൊഹെബ് എന്നും അബു ഉമർ എന്നും പേരുള്ള രണ്ടു തീവ്രവാദികൾ തങ്ങളുടെ കലാഷ്നിക്കോവ് ഓട്ടോമാറ്റിക് തോക്കുകളിൽ നിന്ന് തുരുതുരാ വെടിയുതിർത്തു. പരിസരത്തുള്ള രണ്ടു ടാക്സികളിൽ ടൈം ബോംബ് സ്ഥാപിച്ചത് പൊട്ടിത്തെറിച്ചും അഞ്ചുപേർ കൊല്ലപ്പെട്ടു.

  മൂന്ന് ദിവസം താജ് ഹോട്ടലിലെ പോരാട്ടം

  മൂന്ന് ദിവസം താജ് ഹോട്ടലിലെ പോരാട്ടം

  താജ് മഹൽ ഹോട്ടലിലെ പോരാട്ടം മൂന്നു ദിവസം നീണ്ടുനിൽക്കുകയും 31 പേരുടെ ജീവനെടുക്കുകയും ചെയ്തു. ട്രൈഡന്റിലും 30 പേർക്ക് ജീവഹാനി ഉണ്ടായി. താജ് ഹോട്ടലിൽ നിന്ന് 200-ലധികം പേരെ ഫയർ ഫോഴ്‌സ് രക്ഷിച്ചെടുത്തു. താജ് ഹോട്ടലിൽ തീവ്രവാദികൾ ഹോട്ടലിന്റഎ ഡോമിൽ അടക്കം ആറിടത്ത് സ്ഫോടനങ്ങൾ നടത്തി. താജ് പാലസിൽ കടന്നുകയറി തീവ്രവാദികളെ എതിരിട്ടത് എൻഎസ്ജിയുടെ കമാൻഡോകളാണ്. ആ സംഘത്തിന്റെ ഭാഗമായിരുന്ന മലയാളിയായ മേജർ സന്ദീപ് ഉണ്ണികൃഷ്ണൻ. സഹപ്രവർത്തനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ വെടിയേറ്റ് മരിക്കുകയായിരുന്നു.

  അറുപത് മണിക്കൂർ നഗരം മുൾമുനയിൽ

  അറുപത് മണിക്കൂർ നഗരം മുൾമുനയിൽ

  അറുപതു മണിക്കൂറോളം മുംബൈ നഗരത്തെ മുൾമുനയിൽ നിർത്തിയ ആ ആക്രമണം നവംബർ 29-ന് രാവിലെ എട്ടുമണിയോടെ, താജ് പാലസ് ഹോട്ടലിലെ അവസാന തീവ്രവാദിയെയും എൻഎസ്ജി വധിച്ചതോടെ അവസാനിക്കുകയായിരുന്നു. ആക്രമണത്തിനെത്തിയ പത്തു തീവ്രവാദികളിൽ ഒമ്പതുപേരും ആക്രമണത്തിനിടെ വധിക്കപ്പെട്ടു. ജീവനോടെ പിടിക്കപ്പെട്ട അജ്മൽ അമീർ കസബ് എന്ന പത്താമനെതിരെ എൺപതോളം കുറ്റങ്ങൾ ചുമത്തി വിചാരണ നടത്തപ്പെട്ടു. 2012ല്‍ അവശേഷിച്ച ഒരേയൊരു ഭീകരനെ ഇന്ത്യ വധിച്ചു. എല്ലാം മറന്നു... എന്നാല്‍ ഇന്നും മുറിവുണങ്ങാത്ത ഓര്‍മയില്‍ നഗരം അതിന്റെ തിരക്കുകളിലേക്ക് നീങ്ങുന്നു.

  English summary
  11 Years of Mumbai Attack 2008
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X