കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മെഡിക്കല്‍ ക്യാംപില്‍ തിമിര ശസ്ത്രക്രിയ, 16 പേരുടെ കാഴ്ച നഷ്ടപ്പെട്ടു

  • By Siniya
Google Oneindia Malayalam News

ഹരിയാന: തിമിര ശസ്ത്രക്രിയ്യ നടത്തിയ 16 പേരുടെ കാഴ്ച നഷ്ടപ്പെട്ടു. ഹരിയാനയിലെ അമ്പല ജില്ലയില്‍ നടത്തിയ മെഡിക്കല്‍ ക്യാമ്പില്‍ ശസ്ത്രക്രിയയ്ക്ക് വിധേയരായരായ 16 പേരുടെ കാഴ്ചയാണ് നഷ്ടപ്പെട്ടത്. ശസ്ത്രക്രിയയ്ക്ക് വിധേയവരാക്കിയവര്‍ക്ക് കണ്ണില്‍ അസഹ്യമായ വേദന അനുഭവപ്പെടുകയായിരുന്നു.

തുടര്‍ന്ന് ഇവരെ ചാണ്ഡിഡിലെ ജില്ലാ ആശുപത്രിയില്‍ നടത്തിയ പരിശോധനയിലാണ് കാഴ്ച നഷ്ടപ്പെട്ട വിവരം അറിഞ്ഞത്. നവംബര്‍ 24 ന് അമ്പല ജില്ലയില്‍ സംഘടിപ്പിച്ച മെഡിക്കല്‍ ക്യാംപിലാണ് ഇവരെ ശസ്ത്രക്രിയയ്ക്ക് വിധേയരാക്കിയത്. അമ്പല ചാരിറ്റബിള്‍ സൊസൈറ്റിയായ സാര്‍വ് കല്ല്യാണ്‍ സേവാര്‍ത്ത സമിതിയാണ് ക്യാമ്പ് സംഘടിപ്പിച്ചത്.

കാഴ്ച നഷ്ടപ്പെട്ടു

കാഴ്ച നഷ്ടപ്പെട്ടു

വാര്‍ദ്ധക്യത്തില്‍ കണ്ണിലെ തിമിരം മാറ്റാനാണ് ശസ്ത്രക്രിയയ്ക്ക് വിധേയമാക്കിയത്. എന്നാല്‍ ശസ്്ത്രക്രിയയ്ക്കും ശേഷം 16 പേരുടെ കാഴ്ച നഷ്ടപ്പെട്ടതായാണ് അറിഞ്ഞത്. കണ്ണിലെ അണുബാധയാണ് കാഴ്ച നഷ്ടപ്പെടാന്‍ കാരണം.

കാഴ്ച പൂര്‍ണമായും നഷ്ടപ്പെട്ടോ?

കാഴ്ച പൂര്‍ണമായും നഷ്ടപ്പെട്ടോ?

ശസ്ത്രക്രിയ നടത്തിയ 16 പേരുടെയും കാഴ്ച പൂര്‍ണമായും നഷ്ടപ്പെട്ടു. ചാണ്ഡിഗഡ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോഴാണ് കാഴ്ച നഷ്ടപ്പെട്ട വിവരം അറിഞ്ഞത്.

കാഴ്ച നഷ്ടപ്പെടാനുള്ള കാരണം

കാഴ്ച നഷ്ടപ്പെടാനുള്ള കാരണം

അണുബാധയാണ് കാഴ്ച നഷ്ടപ്പെടാനുണ്ടായ കാരണം. സര്‍ജിക്കല്‍ ഉപകരണം അണുവിമുക്തമാക്കാത്തതാണ് അണുബാധയുണ്ടായതെന്ന് കരുതപ്പെടുന്നു.

ക്യാംപ് സംഘടിപ്പിച്ചചത്

ക്യാംപ് സംഘടിപ്പിച്ചചത്

ഹരിയാനയിലെ അമ്പല ജില്ലയിലെ ചാരിറ്റബിള്‍ സൊസൈറ്റിയായ സാര്‍വ് കല്ല്യാണ്‍ സേവാര്‍ത്ത സമിതിയാണ് ക്യംപ് സംഘടിപ്പിച്ചത്. സൗജന്യമെഡിക്കല്‍ ക്യാംപ് സംഘടിപ്പിക്കുകയായിരുന്നു.

മെഡിക്കല്‍ ക്യാംപിന് അനുമതി ഉണ്ടായിരുന്നോ ?

മെഡിക്കല്‍ ക്യാംപിന് അനുമതി ഉണ്ടായിരുന്നോ ?

ജില്ലഭരണാധികാരിയുടെയും ജില്ലാ ആശുപത്രിയുടെയും അനുമതിയില്ലാതെയാണ് സമിതി മെഡിക്കല്‍ ക്യാംപ് സംഘടിപ്പിച്ചത്. ശസ്ത്രക്രിയയുമായി ബന്ധപ്പെട്ട യാതൊരു വിവരങ്ങളും സമര്‍പ്പിച്ചിട്ടില്ലായെന്ന് ഭരണാധികാരി പറയുന്നു.

ക്യാംപ് നടത്തുന്നതിനുള്ള അപേക്ഷ നിഷേധിച്ചു

ക്യാംപ് നടത്തുന്നതിനുള്ള അപേക്ഷ നിഷേധിച്ചു

ക്യാംപ് സംഘടിപ്പിക്കുന്നതിനെ കുറിച്ച് സൂചനയും തന്നിട്ടില്ല. 2013 ക്യംപ് സംഘടിപ്പിക്കാന്‍ വേണ്ടി അപേക്ഷിച്ചെങ്കിലും ഇത് നിഷേധിച്ചിരുന്നു. സംഘടിപ്പിക്കുമ്പോള്‍ തന്നെ ആശുപത്രി പരിശോധനയെ കുറിച്ചും ഡോക്ടര്‍മാരെ കുറിച്ചും കൃത്യമായ വിവരങ്ങള്‍ തരണമെന്ന് ഇവരോട് ആവശ്യപ്പെട്ടിരുന്നുവെന്നും അമ്പല സീനിയര്‍ മെഡിക്കല്‍ ഓഫീസറായ ഡോ.വിനോദ് കുമാര്‍ ഗുപ്ത പറഞ്ഞു.

പരിശോധനയ്‌ക്കെത്തിയത്

പരിശോധനയ്‌ക്കെത്തിയത്

അനുവാദമില്ലാതെയാണ് ക്യാംപ് സംഘടിപ്പിച്ചത്. ഇതുമായി ബന്ധപ്പെട്ട് ഒരു സംഘം ഡോക്ടര്‍മാര്‍ ഇവിടെ അന്വേഷണത്തിന് എത്തിയെങ്കിലും ഫലമുണ്ടായില്ല. ഇതുമായി ബന്ധപ്പെട്ട് പോലിസ് കേസെടുത്തിട്ടുണ്ട്.

ആരോഗ്യമന്ത്രിയുടെ നേരിട്ട് ഉത്തരവ്

ആരോഗ്യമന്ത്രിയുടെ നേരിട്ട് ഉത്തരവ്

ഹരിയാന ആരോഗ്യ മന്ത്രി അനില്‍ വിജ് ഇതുമായി ബന്ധപ്പെട്ട് നേരിട്ട് അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. ക്യാംപ് സംഘടിപ്പിച്ചവരുടെ കൃത്യമായ വിവരങ്ങള്‍ നല്‍കാനും മന്ത്രി ആവശ്യപ്പെട്ടു.

English summary
16 people suffer partial vision loss after botched surgery at health camp
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X