കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുപി കസ്റ്റഡി കൊല: 3 പോലീസുകാര്‍ക്കെതിരെ കേസ്, പക്ഷേ അറസ്റ്റില്ല, നടന്നത് കൊടും ക്രൂരത

Google Oneindia Malayalam News

ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ കസ്റ്റഡി കൊലയില്‍ മൂന്ന് പോലീസുകാര്‍ക്കെതിരെ കേസെടുത്തു. അതേസമയം ഇവരെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. പ്രതിഷേധം ശക്തമായതിനെ തുടര്‍ന്നാണ് പോലീസുകാര്‍ക്കെതിരെ കേസെടുത്തത്. നാല് ദിവസമാണ് കസ്റ്റഡിയിലെടുത്ത 35കാരന്‍ ക്രൂരമര്‍ദനത്തെ തുടര്‍ന്ന് കൊല്ലപ്പെട്ടത്. പോലീസ് പോസ്റ്റിന് ഉള്ളില്‍ വെച്ച് ഇവര്‍ യുവാവിനെ ക്രൂരമായി മര്‍ദിച്ചെന്നും, സ്‌ക്രൂ ഡ്രൈവര്‍ ഉപയോഗിച്ച് ദേഹത്ത് പലയിടത്തുമായി കുത്തിയെന്നും റിപ്പോര്‍ട്ടിലുണ്ട്.

1

ഇയാളുടെ മകനെ സ്‌റ്റേഷന് പുറത്ത് നിര്‍ത്തിയായിരുന്നു ക്രൂരത അരങ്ങേറിയത്. ഇയാളെ ഞായറാഴ്ച്ചയാണ് കസ്റ്റഡിയിലെടുത്തത്. ഒന്നര മാസം മുമ്പ് ഇയാളുടെ ബന്ധുവിന്റെ ഭാര്യയെ കൊലപ്പെടുത്തിയ സംഭവത്തില്‍ ചോദ്യം ചെയ്യാനായിട്ടാണ് കസ്റ്റഡിയിലെടുത്തത്. എന്നാല്‍ കുറ്റം യുവാവിന്റെ മേല്‍ ആരോപിച്ച് ക്രൂരമായ മര്‍ദനമാണ് പോലീസ് സ്റ്റേഷനില്‍ ഉണ്ടായത്. കേട്ടുകേള്‍വി പോലുമില്ലാത്ത രീതിയിലുള്ള പീഡന മുറകളാണ് ഇയാള്‍ക്ക് നേരിടേണ്ടി വന്നതെന്നാണ് റിപ്പോര്‍ട്ട്.

ചോദ്യം ചെയ്യലില്‍ ഇയാളെ ക്രൂരമായി മര്‍ദിച്ചെന്ന് യുവാവിന്റെ കുടുംബം കുറ്റപ്പെടുത്തിയിരുന്നു. രാത്രി മുഴുവന്‍ ഇയാളുടെ മകന്‍ സ്റ്റേഷന്റെ പുറത്ത് കാത്തുനില്‍ക്കുന്നുണ്ട്. പോലീസുകാര്‍ ഈ കുട്ടിക്ക് ഒരു പാക്കറ്റ് ചിപ്പ്‌സ് നല്‍കുകയും, ഭീഷണിപ്പെടുത്തി സ്റ്റേഷന് പുറത്ത് നില്‍പ്പിക്കുകയുമായിരുന്നു. ടോള്‍ ടാകസ് ബൂത്തില്‍ നിന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തതെന്ന് കുടുംബം ആരോപിക്കുന്നു. ഇയാള്‍ക്ക് ഷോക്ക് ട്രീറ്റ്‌മെന്റ് വരെ പോലീസ് നല്‍കിയിരുന്നു. ലാത്തിയും സ്‌ക്രൂഡ്രൈവറും കൊണ്ടാണ് കുത്തിയത്.

തന്റെ വായില്‍ തോക്ക് വെച്ച് പോലീസുകാര്‍ ഭീഷണിപ്പെടുത്തിയതായി യുവാവിന്റെ മകന്‍ പറഞ്ഞു. ഒരുപാട് കരഞ്ഞാണ് ഞാന്‍ സ്റ്റേഷന് പുറത്ത് നിന്നത്. പോലീസുകാര്‍ മദ്യപിച്ചിരുന്നതായി കുട്ടി പറഞ്ഞു. ഇയാള്‍ കൊല്ലപ്പെട്ടതിന് ശേഷം എടുത്ത വീഡിയോയില്‍ ശരീരത്തില്‍ മുഴുവന്‍ മര്‍ദനമേറ്റതിന്റെ പാടുകള്‍ കാണാനുണ്ടായിരുന്നു. ശരീരത്തിലും വസ്ത്രത്തിലും മുഴുവന്‍ ചോര കലര്‍ന്നിട്ടുണ്ടായിരുന്നു. എന്നാല്‍ കേസ് ഒതുക്കി തീര്‍ക്കാന്‍ പോലീസുകാര്‍ ശ്രമിക്കുന്നതായി കൊല്ലപ്പെട്ട പ്രദീപ് തോമറിന്റെ സഹോദരന്‍ പറഞ്ഞു. ദേശീയ മനുഷ്യാവകാശ കമ്മീഷനും വിഷയത്തില്‍ ഇടപെട്ടിട്ടുണ്ട്.

 ഇന്ത്യക്ക് മുന്നില്‍ മുട്ടുകുത്തി മലേഷ്യ...പാമോയിലില്‍ ചര്‍ച്ച, കശ്മീരില്‍ പിന്നോക്കം പോവും ഇന്ത്യക്ക് മുന്നില്‍ മുട്ടുകുത്തി മലേഷ്യ...പാമോയിലില്‍ ചര്‍ച്ച, കശ്മീരില്‍ പിന്നോക്കം പോവും

English summary
3 up cops charged with mans murder
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X