നാല് എന്‍ജിനീയറിംഗ് വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു: അപകടം തടാകത്തില്‍ നീന്താനിറങ്ങിയപ്പോള്‍!

  • Written By:
Subscribe to Oneindia Malayalam

ഹൈദരാബാദ്: വിനോദ സഞ്ചാരത്തിന് പോയ എന്‍ജിനീയറിംഗ് വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു. ആന്ധ്രാപ്രദേശിലെ വെസ്റ്റ് ഗോദാവരി തടാകത്തിലാണ് നാല് എന്‍ജിനീയറിംഗ് വിദ്യാര്‍ത്ഥികളെ കാണാതായത്. ശനിയാഴ്ച വിനോദ സഞ്ചാരത്തിനായി പുറപ്പെട്ട സംഘം നീന്തുന്നതിനായി തടാകത്തിലേയ്ക്ക് ചാടുകയായിരുന്നുവെന്നാണാണ് പോലീസ് പറയുന്നത്. കെ ഹരിക‍ൃഷ്ണ രാജു, കോട്ട സൈ, എഎസ്കെ പരശുമാന്‍, ജി വിജയശങ്കര്‍ എന്നിവരാണ് മരിച്ചതെന്ന് പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ഹൈദരാബാദിലെ എലൂരിലെ രാമചന്ദ്ര കോളേജ് ഓഫ് എന്‍ജിനീയറിംഗിലെ വിദ്യാര്‍ത്ഥികളാണ് മരിച്ച നാല് പേരും.

engineeringstudent

നാല് പേരുടേയും മൃതദേഹങ്ങള്‍ കണ്ടെടുത്തിട്ടുണ്ട്. ബാഗുകളും ല‍ഞ്ച് ബോക്സും തടാകക്കരയില്‍ വെച്ച ശേഷമായിരുന്നു ഇവര്‍ തടാകത്തിലേയ്ക്ക് ചാടിയത്. ഇവരുടെ വസ്ത്രങ്ങള്‍ക്ക് പുറമേ സമീപത്തെ മരത്തില്‍ നിന്ന് പറിച്ചെടുത്ത പഴങ്ങളും പോലീസ് കണ്ടെടുത്തിട്ടുണ്ട്.

ലക്ഷങ്ങളിൽ നിന്ന് തിരഞ്ഞെടുക്കൂ കേരള മാട്രിമോണിയിലൂടെ - രജിസ്ട്രേഷൻ സൗജന്യം!

English summary
Four engineering students have drowned in a large pond in West Godavari district in Andhra Pradesh. The undergraduate students had gone for an outing on Saturday, during which they decided to jump into the water for a quick swim, police said.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്