• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

കെജ്രിവാള്‍ സമരം നിര്‍ത്താനുള്ള കാരണങ്ങള്‍

ദില്ലി: കൃത്യനിര്‍വ്വഹണത്തില്‍ വീഴ്ചവരുത്തിയ അഞ്ച് പോലീസുകാരെ പുറത്താക്കുന്നത് വരെ തുടരുമെന്ന് പ്രഖ്യാപിച്ച സമരം ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ അവസാനിപ്പിച്ചതെന്തിന്? ആരോപണ വിധേരായവരില്‍ രണ്ട് പോലീസുകാരെ മൂന്ന് ദിവസം അവധിയില്‍ വിടാന്‍ വേണ്ടിയാണോ മുഖ്യമന്ത്രിയും സഹമന്ത്രിമാരും പരിവാരങ്ങളെയും കൂട്ടി രണ്ട് ദിവസം രാജ്യ തലസ്ഥാനം സ്തംഭിപ്പിച്ചത്?

സമരം വിജയമാണ് എന്നാണ് കെജ്രിവാള്‍ അവകാശപ്പെടുന്നത്. അവകാശവാദങ്ങളില്‍ കഴമ്പില്ല. രാഹുല്‍ ഗാന്ധി സിലിണ്ടറിന്റെ എണ്ണം കൂട്ടിയപ്പോള്‍ കേരളത്തില്‍ സമരം നിര്‍ത്തിയ സി പി എമ്മും പറഞ്ഞത് സമരം വിജയമാണ് എന്നായിരുന്നു. സമരക്കാരും എതിര്‍പക്ഷക്കാരും തമ്മിലുള്ള രാഷ്ട്രീയ തര്‍ക്കങ്ങള്‍ മാറ്റിനിര്‍ത്തിയാലും സംശയം ബാക്കിയാണ്.

എന്തിനാണ് കെജ്രിവാള്‍ സമരം അവസാനിപ്പിച്ചത്. ഉത്തരങ്ങളും സാധ്യതകളും ഇങ്ങനെ പോകുന്നു, നോക്കൂ.

രണ്ട് പോലീസുകാര്‍ക്ക് അവധി

രണ്ട് പോലീസുകാര്‍ക്ക് അവധി

ആരോപണവിധേയരായ രണ്ട് പോലീസുകാരെ രണ്ട് ദിവസം അവധിയില്‍ വിട്ടതോടെ സമരം വിജയിച്ചു എന്ന് പറഞ്ഞാണ് കെജ്രിവാള്‍ സമരം അവസാനിപ്പിച്ചത്.

പൊതുവികാരം എതിരായി

പൊതുവികാരം എതിരായി

അഴിമതി വിരുദ്ധ സമരത്തിന് കിട്ടിയ പോലെ പൊതുപിന്തുണ കെജ്രിവാളിന്റെ ഈ സമരത്തിന് കിട്ടിയില്ല. സമരത്തില്‍ സാധാരണ ജനങ്ങള്‍ വലഞ്ഞതോടെ ആം ആദ്മികള്‍ തന്നെ സമരത്തെ കൈവിട്ടു. മാധ്യമങ്ങളും വെറുതെയിരുന്നില്ല.

പാളയത്തിലും പട

പാളയത്തിലും പട

ക്യാപ്റ്റന്‍ ഗോപീനാഥ്, സന്തോഷ് ഹെഗ്‌ഡെ എന്നിങ്ങനെ സ്വന്തം പാളയത്തിലെ ആളുകള്‍ പോലും സമരത്തിനെതിരെ രംഗത്തുവന്നു. 144 ലംഘിച്ചതും സ്വയം അനാര്‍ക്കിസ്റ്റ് എന്ന് വിളിച്ചതും കെജ്രിവാളിന്റെ സൂപ്പര്‍ ഹീറോ പരിവേഷം ഇടിച്ചു.

അടിയും തുടങ്ങി

അടിയും തുടങ്ങി

സമാധാനപരമായി തുടങ്ങിയ ധര്‍ണ രണ്ടാം ദിവസത്തോടെ അക്രങ്ങളിലേക്ക് തിരിഞ്ഞു. പോലീസ് ബാരിക്കേഡ് തകര്‍ത്ത ആം ആദ്മി പാര്‍ട്ടിക്കാരെ പോലീസ് കൈകാര്യം ചെയ്തതും സമരക്കാരുടെ ആത്മവീര്യത്തെ ബാധിച്ചു.

അടികിട്ടിയത് അഹങ്കാരത്തിന്

അടികിട്ടിയത് അഹങ്കാരത്തിന്

ലക്ഷക്കണക്കിന് ആളുകളെ നിറച്ച് രാജ്ഭവന്‍ ഉപരോധിക്കും, റിപ്പബ്ലിക് ദിനം അലങ്കോലമാകും എന്ന് തുടങ്ങിയ പ്രസ്താവനകളിലൂടെ മുഖ്യമന്ത്രി തന്നെയാണ് ജനരോഷത്തിന് ഇടയാക്കിയതും. സമരം തടഞ്ഞ പോലീസിനോട് ഞാനാണ് മുഖ്യമന്ത്രി, ഞാന്‍ എവിടെയിരിക്കണം എന്ന് ഞാന്‍ തീരുമാനിക്കും എന്നായിരുന്നു കെജ്രിവാള്‍ പറഞ്ഞത്.

പത്രക്കാരെയും വെറുതെ വിട്ടില്ല

പത്രക്കാരെയും വെറുതെ വിട്ടില്ല

എ ബി പി ന്യൂസിന്റെ രത്‌ന ശുക്ല ഉള്‍പ്പെടെയുള്ള വനിതാ ജേര്‍ണലിസ്റ്റുകളോട് സമരക്കാര്‍ മോശമായി പെരുമാറിയത് മാധ്യമങ്ങളുടെ ഭാഗത്തുനിന്നുള്ള നിസഹരണത്തിനും ഇടയായി.

English summary
AAP calls off dharna outside Rail Bhavan: Reasons why Arvind Kejriwal softened stand
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more