കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'രാഹുലിനപ്പുറം ചിന്തിക്കാന്‍ എഎപിയ്ക്ക് കഴിയില്ല'

  • By Aswathi
Google Oneindia Malayalam News

ലഖ്‌നൊ: കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധി ചിന്തിക്കുന്നതിനപ്പുറം ചിന്തിക്കാന്‍ ആം ആദ്മി പാര്‍ട്ടിയ്ക്ക് കഴിയില്ലെന്ന് കോണ്‍ഗ്രസ് പാര്‍ലമെന്ററികാര്യ മന്ത്രി രാജീവ് ശുക്ല. ആം ആദ്മി നേതാവ് കുമാര്‍ വിശ്വാസ് അമേഠില്‍ നടന്ന റാലിക്കിടെ രാഹുല്‍ ഗാന്ധിയെ വിമര്‍ശിച്ചതിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

വര്‍ഷങ്ങളായി അമേഠില്‍ ഗാന്ധി കുടുംബം മത്സരിച്ചു വരികയാണ്. രാഹുല്‍ ഗാന്ധി അമേഠിലെ ജനങ്ങള്‍ക്ക് പ്രിയപ്പെട്ട നേതാവും. ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ഫലം പുറത്തുവരുമ്പോള്‍ ആം ആദ്മി പാര്‍ട്ടിക്ക് അക്കാര്യം ബോധ്യമാകും- രാജീവ് ശുക്ല പറഞ്ഞു.

Rajeev Shukla

അമേഠിലെ ദളിതരുടെ വീട്ടില്‍ രാഹുല്‍ ഗാന്ധി സന്ദര്‍ശിച്ചത് വോട്ട് തേടാനാണെന്നും അല്ലാതെ അവരുടെ യഥാര്‍ത്ഥ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ അദ്ദേഹത്തിന് താത്പര്യമില്ലെന്നും അമേഠില്‍ നടന്ന ഒരു റാലിക്കിടെ കുമാര്‍ വിശ്വാസ് വിമര്‍ശിച്ചിരുന്നു.

അമേഠിലെ ജനങ്ങളുടെ പ്രശ്‌നം ഒരിക്കല്‍ പോലും രാഹുല്‍ ഗാന്ധി പാര്‍ലമെന്റില്‍ സംസാരിച്ചിട്ടില്ല. കുടുംബാധിപത്യ രാഷ്ട്രീയമാണ് കോണ്‍ഗ്രസ് തുടരുന്നതെന്നും ഇതിന് ആം ആദ്മി പാര്‍ട്ടിയെ തിരഞ്ഞെടുക്കുക മാത്രമാണ് പോവഴിയെന്നും കുമാര്‍ വിശ്വാസ് പറഞ്ഞു.

തങ്ങളുടെ വൈസ്പ്രസിഡന്റിനെ വിമര്‍ശിച്ചതിനെ തുടര്‍ന്നാണ് ആം ആദ്മിയ്‌ക്കെതിരെ കോണ്‍ഗ്രസ് രംഗത്ത് വന്നത്. അമേഠില്‍ തിരഞ്ഞെടുപ്പ് റാലിക്കെത്തിയ കുമാര്‍ വിശ്വാസിന് നേരെ അമേഠിലെ കോണ്‍ഗ്രസ് അനുയായികള്‍ കരിങ്കൊടി കാണിച്ച് പ്രതിഷേധിച്ചിരുന്നു.

English summary
Minister of state for parliamentary affairs Rajeev Shukla on Sunday criticized Aam Aadmi Party leader Kumar Vishwas for targeting Rahul Gandhi, saying the AAP's thinking was limited to the Congress vice-president.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X