'കപട മതേതരത്വം ഉപേക്ഷിച്ച് പ്രത്യാക്രമണങ്ങൾ സൃഷ്ടിക്കൂ': കോൺഗ്രസിന് ഉപദേശവുമായി ശിവസേന
മുംബൈ; തകർച്ചയിൽ നിന്ന് ഉണരാൻ കോൺ ഗ്രസിന് ഉപദേശവുമായി ശിവസേന. കോൺ ഗ്രസിന്റെ കടപ മതേതരത്വം ഉപേക്ഷിച്ച് ഭാരതീയ ജനതാ പാർട്ടിയെ നേരിടാൻ പുതിയ പ്രത്യാക്രമണങ്ങൾ നിർമ്മിക്കണം എന്നാണ് ഉപദേശത്തിൽ ശിവസേന പറയുന്നത്. ശിവസേനയുടെ മുഖപത്രമായ സാമ്‌നയിലെ എഡിറ്റോറിയലിൽ ആണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. നിലവിൽ മഹാരാഷ്ട്രയിലെ മഹാ വികാസ് അഘാഡിയിൽ ശിവസേനയുടെ സഖ്യകക്ഷിയാണ് കോൺ ഗ്രസ്.
ദി കശ്മീർ ഫയൽസ്, ഹിജാബ് റോ പോലുള്ള ചിത്രങ്ങളിലൂടെ ബി.ജെ.പി സൃഷ്ടിച്ച ധാരണകളെ എതിർക്കാൻ കോൺഗ്രസ് പുതിയ ആഖ്യാനങ്ങൾ സൃഷ്ടിക്കണമെന്ന് ശിവസേന പറഞ്ഞു."ബിജെപിയുടെ സൈബർ ആർമി ധാരാളം വ്യാജ വിവരണങ്ങൾ സൃഷ്ടിക്കുന്നുണ്ട്. ബംഗാളിലും മഹാരാഷ്ട്രയിലും ബിജെപി നേതാക്കൾ ഇത് അവതരിപ്പിച്ചു, പക്ഷേ അവ പ്രാവർത്തികമാക്കാൻ അവർക്ക് കഴിഞ്ഞില്ല. മറ്റ് പാർട്ടികൾ അവയെ മികച്ച രീതിയിൽ പ്രതിരോധിച്ചു. അഖിലേഷ് യാദവും ബിജെപിക്കെതിരെ നന്നായി പോരാടി. എന്നാൽ ഈ വ്യാജ വിവരണങ്ങളെ ചെറുക്കാൻ കോൺഗ്രസിന് കഴിയുന്നില്ല എന്ന് ശിവസേന കുറ്റപ്പെടുത്തി.

ബിജെപിയെ നേരിടുന്നതിൽ കോൺ ഗ്രസ് പരാജയപ്പെട്ടിരിക്കുകയാണ്. പഴയതും പരമ്പരാഗതവുമായ രീതികളിലൂടെ ഇപ്പോളുള്ള ബിജെപിയെ നേരിടാൻ സാധിക്കില്ല. കോൺഗ്രസ് അതിന്റെ പഴയ പാരമ്പര്യങ്ങളിൽ നിന്ന് പുറത്തുവരേണ്ടതുണ്ട് എന്നും ശിവസേന എഡിറ്റോറിയലിൽ പറയുന്നു. ബിജെപിയുടെ പിന്തുണയുള്ള വിപി സിംഗ് സർക്കാർ അധികാരത്തിലിരിക്കുമ്പോൾ കശ്മീരി പണ്ഡിറ്റുകൾക്ക് കശ്മീർ താഴ്‌വരയിൽ നിന്ന് പുറത്തുപോകേണ്ടിവന്നുവെന്നും. ബിജെപിയുമായി അടുപ്പമുള്ള ജഗ്‌മോഹൻ മൽഹോത്ര കശ്മീരിന്റെ ഗവർണറാണെന്നും കോൺഗ്രസ് പറയണമെന്നും ശിവസേന കൂട്ടിച്ചേർത്തു.
കോൺ ഗ്രസിൽ ഉപയോ ഗം ഇല്ലാത്ത ധാരാളം നേതാക്കന്മാരുണ്ട്. അവരാണ് കോൺ ഗ്രസിന്റെ വളർച്ചക്ക് തടസം നിൽക്കുന്നത്. കാലത്തിനൊത്ത് മാറാൻ കോൺ ഗ്രസ് തയ്യാറാകണം. പ്രത്യാഘാതങ്ങളെക്കുറിച്ച് ആശങ്കപ്പെടാതെ ആവിശ്യമില്ലാതെ ഭാരമായി നിൽക്കുന്ന നേതാക്കളെ പാർട്ടിയിൽ നിന്ന് പുറത്താക്കണം. പാർട്ടിയുടെ സംഘടനയിലും നേതൃത്വത്തിലും മാറ്റം വേണമെന്നും ശിവസേന ആവിശ്യപ്പെട്ടു. ഇത് കോൺഗ്രസിന്റെ ആഭ്യന്തര പ്രശ്‌നമാണെന്നും എന്നാൽ പ്രതിപക്ഷ ഐക്യത്തിന് പാർട്ടിയുടെ പുനരുജ്ജീവനമാണ് പ്രധാനമെന്നും എഡിറ്റോറിയൽ പറയുന്നു.
നിലവിൽ മഹാരാഷ്ട്ര ഭരിക്കുന്നത് ശിവസേന, കോൺ ഗ്രസ്, എൻസിപി എന്നീ പാർട്ടികൾ നേതൃത്വം നൽകുന്ന മഹാ വികാസ് അഘാഡി എന്നറിയപ്പൊടുന്ന മുന്നണിയാണ്. 2019ലാണ് ഈ മുന്നണിക്ക് രൂപം നൽകുന്നത്. മുഖ്യമന്ത്രികൂടിയായ ഉദ്ധവ് താക്കറെയാണ് ഈ മുന്നണിയുടെ അധ്യക്ഷൻ.












Click it and Unblock the Notifications