കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാജ്യത്ത് ദലിതര്‍ക്കെതിരായ വിദ്വേഷ കുറ്റകൃത്യങ്ങള്‍ 65% എന്ന് ആംനെസ്റ്റി റിപ്പോര്‍ട്ട്

  • By Desk
Google Oneindia Malayalam News

ദില്ലി: സാധാരണക്കാര്‍ക്കെതിരെ 87 കൊലപാതകങ്ങള്‍ ഉള്‍പ്പെടെ ഇരുന്നൂറിലധികം വിദ്വേഷക കുറ്റകൃത്യ സംഭവങ്ങളാണ് ആംനെസ്റ്റി ഇന്റര്‍ നാഷ്ണലിന്റെ 'ഹാള്‍ട്ട് ദ ഹേറ്റ്' എന്ന വെബ്‌സൈറ്റില്‍ 2018ല്‍ മാത്രം രേഖപ്പെടുത്തിയിരിക്കുന്നത്. ഇവയില്‍ 65 ശതമാനം കുറ്റകൃത്യങ്ങളുമുണ്ടായിരിക്കുന്നത് ദളിതര്‍ക്ക് എതിരെയാണ്.

218 സംഭവങ്ങളില്‍ 142 കേസുകളാണ് ദളിതര്‍ക്കെതിരായ അതിക്രമങ്ങളായി രേഖപ്പെടുത്തിയിരിക്കുന്നത്. 50 കേസുകള്‍ മുസ്ലീംങ്ങള്‍ക്കെതിരെ 8 കേസുകള്‍ വീതം ക്രിസ്ത്യാനികള്‍, ആദിവാസികള്‍, ട്രാന്‍സ്‌ജെന്‍ഡറുകള്‍ എന്നിവര്‍ക്കെതിരെയാണ്. 97 ആക്രമണങ്ങളും 87 കൊലപാതകങ്ങളും റിപ്പോര്‍ട്ടിലുണ്ട്. 40 സംഭവങ്ങള്‍ ലൈംഗീക അതിക്രമങ്ങളാണ് ഇതില്‍ 33 കേസുകളില്‍ ദലിത് സ്ത്രീകള്‍ ഇരകളായി.

crime

തുടര്‍ച്ചയായ മൂന്നാം വര്‍ഷവും കുറ്റകൃത്യങ്ങളുടെ എണ്ണത്തില്‍ ഉത്തര്‍പ്രദേശാണ് മുന്‍നിരയില്‍. 57 കുറ്റകൃത്യങ്ങളാണ് യുപിയില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്തത്. 22 സംഭവങ്ങളുമായി ഗുജറാത്തും 18 കേസുകളുമായി രാജസ്ഥാനും തൊട്ടുപിറകെയുണ്ട്.

ആളുകള്‍ ലക്ഷ്യമിടുന്നത് ഒരു പ്രത്യേക വിഭാഗത്തിനെതിരായ ആക്രമണമാണ്. അതിനാല്‍ വിദ്വേഷ കുറ്റകൃത്യങ്ങള്‍ അവസാനിപ്പിക്കാനും ഇരകള്‍ക്ക് നീതി ലഭിക്കാനുമായി ആദ്യപടിയായി ചെയ്യേണ്ടത് ഇത്തരം കുറ്റവാളികളെ സമൂഹത്തിനു മുന്‍പില്‍ കൊണ്ടുവരികയെന്നതാണെന്ന് ആംനെസ്റ്റി ഇന്ത്യ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ആകാര്‍ പട്ടേല്‍ പ്രസ്താവനയില്‍ അറിയിച്ചു. ഇത്തരം കുറ്റകൃത്യങ്ങള്‍ തടയാനായി പൊതുതെരഞ്ഞെടുപ്പിന് ശേഷം പ്രാബല്യത്തില്‍ വരുന്ന പുതിയ സര്‍ക്കാര്‍ നിയമപരിഷ്‌കരണങ്ങള്‍ നടത്താന്‍ മുന്‍ഗണന നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

വെബ്‌സൈറ്റിലെ കണക്കുകള്‍ സമഗ്രമല്ല, ഇന്ത്യയിലെ കേസുകളുടെ ഏകദേശ വിവരങ്ങള്‍ മാത്രമാണ്. കാരണം പല സംഭവങ്ങളും ഇതുവരെ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്്തിട്ടില്ല, പൊലീസിന് പരാതി പോലും ലഭിച്ചിട്ടില്ല. ചില കേസുകളില്‍ ക്രിമിനല്‍ അന്വേഷണങ്ങള്‍ ആരംഭിച്ചിട്ടുണ്ടെങ്കിലും പലരും ശിക്ഷിക്കപ്പെടാതെ പോകുന്നു. ഇരകള്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും നീതി ഉറപ്പാക്കുന്നതിന് അധികാരികള്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

2015 സെപ്തംബര്‍ മാസത്തില്‍ ഉത്തര്‍പ്രദേശിലെ ദാദ്രിയില്‍ മുഹമ്മദ് അഖ്‌ലാഖ് എന്ന മധ്യവയസ്‌കന്‍ ആള്‍ക്കൂട്ട കൊലപാതകത്തിന് ഇരയായ ശേഷമാണ് ആംനെസ്റ്റി ഇത്തരം കുറ്റകൃത്യങ്ങളുടെ കണക്കെടുപ്പ് തുടങ്ങിയത്. ഇതുവരെ ഇത്തരത്തിലുള്ള 721 സംഭവങ്ങള്‍ ആംനെസ്റ്റിയുടെ റിപ്പോര്‍ട്ടിലുണ്ട്.

പാകിസ്താനിലെ തേയിലപ്പൊടിയുടെ പരസ്യത്തിൽ അഭിനന്ദൻ വർധമാനും, വീഡിയോ വൈറൽ, സത്യം ഇതാണ്പാകിസ്താനിലെ തേയിലപ്പൊടിയുടെ പരസ്യത്തിൽ അഭിനന്ദൻ വർധമാനും, വീഡിയോ വൈറൽ, സത്യം ഇതാണ്

English summary
More than 200 alleged hate crimes against marginalised people, including 87 killings, were documented by Amnesty India’s interactive “Halt the Hate” website in 2018. About 65% of the crimes were against Dalits.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X