കണ്ണുകാണാത്തവര്‍ക്ക് ആക്സെന്‍ചറിന്‍റെ 'ദൃഷ്ടി': വായനയും ഒറ്റയ്ക്കുള്ള നടത്തവും ഇനി സാധ്യം!!

  • Written By:
Subscribe to Oneindia Malayalam

ബെംഗളൂരു: കാഴ്ചാവൈകല്യമുള്ളവര്‍ക്ക് ശാശ്വത പരിഹാരവുമായി ഐടി കമ്പനി ആക്സെന്‍ചര്‍. ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് സാങ്കേതിക വിദ്യയില്‍ പ്രവര്‍ത്തിക്കുന്ന സംവിധാനമാണ് ദൃഷ്ടി എന്ന പേരില്‍ ആക്സെചന്‍ര്‍ വികസിപ്പിച്ചെടുത്തിട്ടുള്ളത്. വെള്ളിയാഴ്ചയാണ് ആക്സെന്‍ചര്‍ ഇത് സംബന്ധിച്ച് പ്രഖ്യാപനം നടത്തിയിട്ടുള്ളത്.

അന്ധരായവര്‍ക്ക് ചിത്രങ്ങള്‍ തിരിച്ചറിയാനും പ്രകൃതിയെക്കുറിച്ച് വര്‍ണിക്കാന്‍ പ്രകൃതി ദത്ത ഭാഷകള്‍ മനസിലാക്കാനുമുള്ള കഴിവ് എന്നിവയാണ് സ്മാര്‍ട്ട്ഫോണിന്‍റെ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന ദൃഷ്ടിയുടെ ഒരു വശം. നാഷണല്‍ അസോസിയേഷന്‍ ഫോര്‍ ദി ബ്ലൈന്‍ഡ‍് ഇന്‍ ഇന്ത്യയുമായി ചേര്‍ന്നാണ് ആക്സെന്‍ചര്‍ ദൃഷ്ടി വികസിപ്പിച്ചെടുത്തിട്ടുള്ളത്. മുഖത്ത് പ്രകടമാകുന്ന മാറ്റങ്ങള്‍ക്കനുസൃതമായി ഒരു മുറിയിലുള്ള ആളുകളുടെ എണ്ണം, അവരുടെ പ്രായം, ലിഗം എന്നിവ തിരിച്ചറിയാന്‍ ദൃഷ്ടിയുടെ സഹായത്തോടെ സാധിക്കും.

accenture

ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് സാങ്കേതിക വിദ്യ മനുഷ്യരുടെ കഴിവുകള്‍ പുറത്തെടുക്കുന്നതിന് എങ്ങനെ സഹായിക്കുമെന്നതിനുള്ള ഉത്തമ ഉദാഹരണമാണ് ദൃഷ്ടിയുടെ പ്രവര്‍ത്തനമെന്നും വ്യക്തികള്‍ക്ക് തങ്ങള്‍ക്ക് ചുറ്റുമുള്ള ലോകത്തെ കാണാന്‍ സാധിക്കുമെന്നതിനുമുള്ള തെളിവാണ് ദൃഷ്ടിയെന്ന് ആക്സെന്‍ചര്‍ ചീഫ് ടെക്നോളജി ഓഫീസര്‍ പോള്‍ ഡോഗേര്‍ട്ടി പ്രസ്താവനയില്‍ വ്യക്തമാക്കി.

ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് സാങ്കേതിക വിദ്യയുടെ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന ദൃഷ്ട‍ി പുസ്തകങ്ങള്‍, രേഖകള്‍, കറന്‍സി നോട്ടുകള്‍ എന്നിവയിലെ ടെക്സ്റ്റുകള്‍ വിവരിച്ചു നല്‍കാനും ചില്ലിന്‍റെ വാതിലുകള്‍ പോലുള്ള തടസ്സങ്ങള്‍ തിരിച്ചറിഞ്ഞ് ഉപയോക്താവിന്‍റെ സുരക്ഷ ഉറപ്പുവരുത്തുകയും ചെയ്യുന്നു. രാജ്യത്ത് കാഴ്ചാ വൈകല്യം അനുഭവിക്കുന്ന നൂറ് കണക്കിന് പേര്‍ക്ക് വേണ്ടി അവതരിപ്പിക്കാനാണ് ആക്സെന്‍ചര്‍ ലക്ഷ്യമിടുന്നത്. ദക്ഷിണാഫ്രിക്കയില്‍ ആരംഭിച്ച ദൃഷ്ടിയുടെ സ്പാനിഷ് ഭാഷാ പതിപ്പ് അര്‍ജന്‍റീനയിലെ ആക്സെന്‍ചര്‍ ജീവനക്കാര്‍ക്കിടയില്‍ പരീക്ഷിച്ചിരുന്നു.

English summary
IT company Accenture on Friday announced a new artificial intelligence (AI)-powered solution called 'Drishti' that would help the visually-impaired people.
Please Wait while comments are loading...