കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രവേശന നടപടികളിൽ വിപ്ലവം സൃഷ്ടിക്കാൻ അഡ്മിറ്റ്എൻഎക്സ്ടി; പ്രവർത്തനം നിർമ്മിത ബുദ്ധിയിൽ

Google Oneindia Malayalam News

ദില്ലി; ലോകമെമ്പാടുമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ അഡ്മിഷൻ നടപടികൾ എളുപ്പമാക്കുന്നതിനായി നിർമ്മിത ബുദ്ധിയുടെ സഹായത്തോടെ (AI-ആർട്ടിഫിഷ്യൽ ഇന്റലിജൻസ്) ആരംഭിച്ച സംരംഭമാണ് അഡ്മിറ്റ്എൻഎക്സ്ടി. അഡ്മിഷൻ സംബന്ധമായ മുഴുവൻ നടപടികളും ഒറ്റകുടക്കീഴിൽ കൊണ്ടുവരുക എന്ന ലക്ഷ്യത്തോടെയാണ് ഇത് പ്രവർത്തിക്കുന്നത്. തുടർ വിദ്യാഭ്യാസ സംബന്ധമായ നടപടികൾ കൈക്കൊള്ളാനും വിദ്യാർത്ഥികളുടെ ഡാറ്റകൾ കാര്യക്ഷമമായി കൈകാര്യം ചെയ്യുവാനും ഒപ്പം മികച്ചതും വിശദാംശങ്ങളിൽ അധിഷ്ടിതമായ തീരുമാനമെടുക്കുവാനും ഈ ജാലകം നിങ്ങളെ സഹായിക്കുന്നു.

AdmitNXT

പ്രതിസന്ധികൾ നിറഞ്ഞ കാലഘട്ടത്തിലാണ് പലപ്പോഴും വിദ്യാഭ്യാസ സ്ഥാപനങ്ങൾ അഡ്മിഷൻ സംബന്ധമായ നടപടികളിൽ വെല്ലുവിളികൾ നേരുടുന്നത്. പ്രധാനമായും രണ്ടാണ് വെല്ലുവിളികൾ-ഒന്നുകിൽ സാങ്കേതികവിദ്യയോടുള്ള അകൽച്ച കൂടാതെ പലപ്പോഴും അവരുടെ യഥാർത്ഥ ആവശ്യങ്ങൾ നിറവേറ്റാൻ സാധിക്കാത്ത തരത്തിലുള്ള സാഹചര്യം വരുമ്പോൾ. മുഴുവൻ അഡ്മിഷൻ നടപടികളും എളുപ്പത്തിലും കാര്യക്ഷമമായും നടപ്പാക്കാൻ സാധിക്കുന്ന ഒരു സംവിധാനമാണ് ഈ സമയത്ത് യഥാർത്ഥത്തിൽ വേണ്ടത്.

ആപ്ലിക്കേഷൻ പ്രക്രിയ ഡിജിറ്റൈസ് ചെയ്യുന്നതിന്റെ ഏറ്റവും വലിയ ഗുണം അപേക്ഷകർക്ക് അവരുടെ സൗകര്യത്തിനനുസരിച്ച് അപേക്ഷകൾ സമർപ്പിക്കാനും അതിന്റെ സ്റ്റാറ്റസ് കൃത്യമായി പിന്തുടരാനും കഴിയും എന്നതാണ്.2020 ൽ ഇന്ത്യ 50% ഇന്റർനെറ്റ് വളർച്ച കൈവരിച്ചു, ഇത് ഡിജിറ്റൈസേഷനെ കൂടുതൽ വിശാലമാക്കി.വിദ്യാർത്ഥികളുടെ വിശദമായ രേഖകൾ എളുപ്പത്തിൽ കൈകാര്യം ചെയ്യുന്നതിനും കൂടാതെ കൃത്യമായ രീതിയിൽ ലഭ്യമാക്കുന്നതിനാലും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇതിലൂടെ വലിയ നേട്ടമുണ്ടാക്കാൻ സാധിക്കും. ഇത് കൂടുതൽ വിശ്വസനീയവും കാര്യക്ഷമവും പിശകുകളുടെ സാധ്യത കുറയ്ക്കുകയും ചെയ്യുന്നു

വിദ്യാർത്ഥികളുമായി ഇടപഴകുന്നതിന് സ്ഥാപനങ്ങളെ കൂടുതൽ സജീവമാക്കുന്നതിന് അഡ്മിറ്റ്എൻ‌എക്സ്ടി പ്രാപ്തമാക്കും, ഒപ്പം ആശയവിനിമയവും പരസ്പര സഹകരണവും എളുപ്പമാക്കുകയും ചെയ്യും. പ്ലാറ്റ്ഫോമിനെ ഡിജിറ്റൈസ് ചെയ്യുക മാത്രമല്ല പകരം റിക്രൂട്ട്മെന്റും അതിനോടനുബന്ധിച്ചുള്ള മറ്റ് നടപടികളും കാര്യക്ഷമമാക്കുകയും ചെയ്യും. ഡിജിറ്റലൈസേഷൻ സാധ്യതകൾ ഉപയോഗപ്പെടുത്താൻ അറിയാത്തവരെ സഹായിക്കാനായി പ്രവർത്തിക്കുന്ന ഒരു കൂട്ടം സത്രീകളാണ് ഈ സംരംഭത്തിന് പിന്നിൽ.

"ജനങ്ങൾ ഡിജിറ്റൽ യുഗത്തിലേക്ക് മാറുന്നതോടെ വിദ്യാഭ്യാസ സ്ഥാപനങ്ങളും സമാനമായ രീതിയിലുള്ള മാറ്റങ്ങൾക്ക് തയ്യാറെടുക്കും,ഇതിന് ഒരു സമഗ്ര പരിഹാരം വാഗ്ദാനം ചെയ്യുക എന്നതാണ് അഡ്മിറ്റ്എൻ‌എക്സ്ടി അവതരിപ്പിച്ചതിലൂടെ ലക്ഷ്യം വെച്ചത്. ഒപ്പം വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുള്ള ആപ്ലിക്കേഷൻ സങ്കീർണ്ണതകൾ ലഘൂകരിക്കുന്നതിനും ഡാറ്റാ വിടവ് നികത്തി മുഴുവൻ പ്രക്രിയയും ലളിതമാക്കുകയുമാണ് സംരംഭം ലക്ഷ്യമിടുന്നത്.ഇത്തരത്തിൽ ഉപയോഗിക്കാൻ എളുപ്പമുള്ളതും അവരുടെ ആവശ്യങ്ങൾ നിറവേറ്റുന്നതുമായ ഒരു പ്ലാറ്റ്ഫോം ആവശ്യമായ നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങൾ നമ്മുക്ക് ചുറ്റുമുണ്ട്", അഡ്മിറ്റ്എൻഎക്സ്ടി കോ ഫൗണ്ടറും സിഇഒയുമായ നിഖിത ശിവകുമാർ പറഞ്ഞു.

"പ്രവേശന പ്രക്രിയയിൽ വിപ്ലവം സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തോടെ, കടലാസ് രഹിത ആപ്ലിക്കേഷനുകളും തടസ്സമില്ലാത്ത സ്റ്റേക്ക്‌ഹോൾഡർ ഇടപെടലകളുമാണ് ഞങ്ങൾ ഇതിലൂടെ വിദ്യാഭ്യാസ മേഖലയ്ക്ക് മുന്നോട്ട് വെയ്ക്കുന്നത്. മികച്ച സ്ഥിതിവിവരക്കണക്കുകൾ ഉപയോഗിച്ച് സ്ഥാപനങ്ങൾക്ക് അവരുടെ റിക്രൂട്ട്‌മെന്റ് പ്രക്രിയ ഈ ഒറ്റത്തവണ എഐ പ്ലാറ്റ്‌ഫോമിൽ കൂടുതൽ കാര്യക്ഷമമാക്കാൻ കഴിയും, കോ ഫൗണ്ടറും സിഒഒയുമായ നടാഷ റാവു പറഞ്ഞു.

നൂതനവും സവിശേഷവുമായ സംവിധാനങ്ങളിലൂടെ നിലവിലെ വിദ്യാഭ്യാസ സമ്പ്രദായത്തെ മാറ്റി മറിക്കാൻ പ്രാപ്തമായ നിർമ്മിത ബുദ്ധിയിൽ അധിഷ്ഠിതമായ അഡ്മിഷൻ മാനേജ്മെൻറ് ടൂളാണ് അഡ്മിറ്റ്എൻഎക്സ്ടി. സാധാരണ ഡിജിറ്റിൽ അഡ്മിഷൻ പ്ലാറ്റ്ഫോമിനെക്കാൾ ഒരുപടി മുന്നിലാണ് ഇത്. സംരംഭം സ്ഥാപനങ്ങളുടേയും വിദ്യാർത്ഥികളുടേയും പ്രവേശന പ്രക്രിയയുടെ പരമ്പരാഗതമായ മുഴുവൻ രീതികളേയും മാറ്റും.

ഇന്ത്യയില്‍ കൊവിഡ് രണ്ടാം തരംഗം തീവ്രമാകുന്നു, വിവിധ നഗരങ്ങളില്‍ നിന്നുള്ള ചിത്രങ്ങള്‍

അഡ്മിഷൻ നടപടികളുടെ തുടക്കം മുതൽ അവസാനം വരെ നിർമ്മിത ബുദ്ധിയുടെ സഹായത്തോടെ പ്രവർത്തിക്കുന്ന ഈ പ്ലാറ്റ്ഫോം നിങ്ങളുടെ വിദ്യാഭ്യാസ സ്ഥാപനത്തിന് ഏറ്റവും യോജിക്കുന്ന വിദ്യാർത്ഥികളെ കണ്ടെത്തുന്നതിന് സഹയാിക്കുന്നു. ഇതോടൊപ്പം ഗ്രൂപ്പ് തലത്തിൽ പ്രവർത്തിക്കുന്നതിനും മേഖലയിലെ സ്ഥാപനങ്ങളിൽ നടക്കുന്ന സമാന നടപടികളെ കുറിച്ച് അറിയുന്നതിനും നിങ്ങളെ സഹായിക്കും.

എന്താണ് അഡ്മിറ്റ്എൻഎക്സ്ടി

ലോകമെമ്പാടുമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കായി നിർമ്മിത ബുദ്ധിയിൽ പ്രവർത്തിക്കുന്ന അഡ്മിഷൻ പ്ലാറ്റ്ഫോമാണ് അഡ്മിറ്റ്എൻ‌എക്സ്ടി. വിദ്യാർത്ഥികൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഒരുപോലെ ഉപകാരപ്രദമാകുന്ന സംവിധാനം കൂടിയാണിത്. വിദ്യാഭ്യാസ മേഖലയിൽ ഡിജിറ്റൽ സാധ്യതകൾ കണ്ടെത്തിയ ഒരു സംഘം നയിക്കുന്ന ഈ സംരംഭം നിരന്തരമായ ഗവേഷണങ്ങളിലൂടെ വളരുകയും മേഖലയിലെ വിദഗ്ദർ അംഗീകരിച്ചതുമാണ്. കൃത്യമായ വിശകലനത്തിലൂടെ സമയമെടുത്താണ് ഈ രംഗത്ത് എന്താണ് പ്രവർത്തിക്കുകയെന്നും ഏത് രീതിയിൽ അത് സാധ്യമാകുമെന്നും എന്തൊക്കെ സാധിക്കില്ലെന്നും ഡാറ്റകൾ ഏത് രീതിയിൽ കൈകാര്യം ചെയ്യാൻ സാധിക്കുമെന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾ കണ്ടെത്തിയത്. ലളിതവും കാര്യക്ഷമവുമായ ഉപഭോക്തൃ അനുഭവം മുന്നിൽ കണ്ട് കൊണ്ടാണ് ഈ പ്ലാറ്റ്ഫോം നിർമ്മിച്ചത്. വിദ്യാഭ്യാസ മേഖലയിൽ സമാന രീതിയിൽ പ്രവർത്തിക്കുന്ന സംവിധാനങ്ങളുമായി കിടപിടിക്കാൻ പ്രാപ്തമായ രീതിയിലാണ് ഈ സംരംഭം തയ്യാറാക്കിയിരിക്കുന്നത്.

നടുറോഡിൽ‍ കിടിലം ഫോട്ടോഷൂട്ടുമായി രശ്മി ഗൗതം; സോഷ്യല്‍ മീഡിയയിൽ‍ വൈറലായ ചിത്രങ്ങള്‍ കാണാം

English summary
AdmitNXT to revolutionise the admission process in India
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X