റെഡ് കാര്‍പ്പറ്റ്, മെഗാ റോഡ് ഷോ, ജപ്പാന്‍ പ്രധാനമന്ത്രിയുടെ വരവ് സംഭവബഹുലം തന്നെ...

  • Posted By: നിള
Subscribe to Oneindia Malayalam

അഹമ്മദാബാദ്: രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെ അഹമ്മബാദില്‍ വിമാനമിറങ്ങുന്നതിന് മണിക്കൂറുകള്‍ മാത്രം ശേഷിക്കേ അദ്ദേഹത്തെ സ്വീകരിക്കാന്‍ നാടും നഗരവും ഒരുങ്ങി. വ്യാഴാഴ്ച ഉച്ചയോടു കൂടിയാണ് ഷിന്‍സോ ആബെ അഹമ്മദാബാദില്‍ വിമാനമിറങ്ങുന്നത്.

വമ്പന്‍ സ്വീകരണമാണ് ഇന്ത്യയും ജപ്പാനും തമ്മിലുള്ള 12-ാമത് ഉച്ചകോടിക്കായി അഹമ്മദാബാദിലെത്തുന്ന ഷിന്‍സോ ആബെക്ക് വന്‍ സ്വീകരണമാണ് ലഭിക്കുക. 8 കിലോമീറ്റര്‍ ദൂരത്തിലുള്ള റോഡ് ഷോയാണ് അഹമ്മദാബാദില്‍ സംഘടിപ്പിച്ചിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പമാണ് റോഡ് ഷോയില്‍ ഷിന്‍സോ ആബെ പങ്കു ചേരുക. രണ്ട് രാജ്യത്തെ പ്രധാനമന്ത്രിമാര്‍ ഒരുമിച്ച് ആദ്യമായാണ് റോഡ് ഷോയില്‍ പങ്കെടുക്കുന്നതെന്ന് ബിജെപി അവകാശപ്പെടുന്നു.

shinzo-abe

അഹമ്മദാബാദിലെത്തുന്ന നരേന്ദ്രമോദി ഇന്ത്യയുടെ ആദ്യ ബുള്ളറ്റ് തീവണ്ടി പദ്ധതിക്കും തറക്കല്ലിടും. അഹമ്മദാബാദ്-മുംബൈ റൂട്ടുകളെ ബന്ധിപ്പിക്കുന്നതാണ് രാജ്യത്തെ ആദ്യ ബുള്ളറ്റ് ട്രെയിന്‍. ജപ്പാന്റെ സഹായതത്തോടെയാണ് ഇന്ത്യ പദ്ധതി നടപ്പിലാക്കുന്നത്. ബുള്ളറ്റ് ട്രെയിന്‍ പദ്ധതിയുടെ ചെലവിന്റെ 85 ശതമാനവും ജപ്പാന്‍ വായ്പയായി നല്‍കും. അഹമ്മദാബാദ്-മുംബൈ റൂട്ടാണ് ആദ്യം പരിഗണനയില്‍.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
Ahmedabad rolls out red carpet for Japanese PM

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്