കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അമിത് ഷാ ലിഫ്റ്റില്‍ കുടുങ്ങിയതല്ല, ഗൂഡാലോചനയെന്ന് ബിജെപി

  • By Muralidharan
Google Oneindia Malayalam News

ബി ജെ പി ദേശീയ പ്രസിഡണ്ട് അമിത് ഷായും കൂട്ടരും ലിഫ്റ്റില്‍ കുടുങ്ങിയ സംഭവം വിവാദമാകുന്നു. ബിഹാര്‍ സന്ദര്‍ശനത്തിനിടെ പട്‌നയിലെ സര്‍ക്കാര്‍ ഗസ്റ്റ്ഹൗസില്‍ വെച്ചാണ് അമിത് ഷായും കൂടെ ഉണ്ടായിരുന്ന ബി ജെ പി നേതാക്കളും ലിഫ്റ്റില്‍ കുടുങ്ങിയത്. മുക്കാല്‍ മണിക്കൂറോളം നേരമാണ് അമിത് ഷാ ലിഫ്റ്റിനകത്ത് പെട്ടുപോയത്.

കേന്ദ്രം ഭരിക്കുന്ന ബി ജെ പിയും ബിഹാര്‍ ഭരിക്കുന്ന ജെ ഡി യുവും തമ്മിലുള്ള മറ്റൊരു പോരിനാണ് ഈ സംഭവം കാരണമായിരിക്കുന്നത്. ബി ജെ പിയുമായുള്ള ശത്രുത കാരണം സംസ്ഥാന സര്‍ക്കാര്‍ പക പോക്കിയതാണ് എന്നാണ് ബി ജെ പി ആരോപിക്കുന്നത്. രാഷ്ട്രീയമായ പകപോക്കലാണ് ഇവിടെ നടന്നിരിക്കുന്നത് - ബി ജെ പി നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ സി പി താക്കൂര്‍ പറഞ്ഞു.

amit-shah-latest1

എന്നാല്‍ ലിഫ്റ്റ് കേടായ സംഭവത്തില്‍ സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന വിശദീകരണം രസകരമാണ്. അമിതഭാരം കാരണമാണ് ലിഫ്റ്റ് കേടായത്. അഞ്ചിലധികം ആളുകള്‍ അമിത് ഷായ്‌ക്കൊപ്പം ഉണ്ടായിരുന്നു. നാല് പേര്‍ക്ക് മാത്രമേ ലിഫ്റ്റില്‍ കയറാന്‍ പറ്റൂ. നേരത്തെ, അമിത് ഷായെ പോലുള്ള തടിയന്മാര്‍ക്ക് പറ്റിയ സ്ഥലമല്ല ബിഹാര്‍ എന്ന് മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ പുതിയ സഖ്യകക്ഷി നേതാവ് ലാലു പ്രസാദ് യാദവ് പറഞ്ഞിരുന്നു.

വ്യാഴാഴ്ച രാത്രി പതിനൊന്നരയോടെയാണ് അമിത് ഷായും കൂടെയുണ്ടായിരുന്നവരും ലിഫ്റ്റില്‍ കുടുങ്ങിയത്. ലിഫ്റ്റ് കേടായ സമയത്ത് ലിഫ്റ്റ് ഓപ്പറേറ്റര്‍ സ്ഥലത്തില്ലായിരുന്നു. മൊബൈല്‍ ഫോണിന് റേഞ്ചും കിട്ടിയില്ല. അമിത് ഷായുടെ സുരക്ഷാ ഉദ്യോഗസ്ഥരാണ് ലിഫ്റ്റ് തകര്‍ത്ത് നേതാക്കളെ പുറത്തെത്തിക്കുകയായിരുന്നു.

English summary
Amit Shah stuck in lift, BJP cries conspiracy. Senior BJP leader and former Union minister C P Thakur called it a conspiracy.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X