കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അമൃത്സർ ട്രെയിൻ അപകടം; 61 മരണം, വില്ലനായത് പടക്കം, ദുരന്തത്തെച്ചൊല്ലി രാഷ്ട്രീയ യുദ്ധവും, വീഡിയോ

  • By Goury Viswanathan
Google Oneindia Malayalam News

Recommended Video

cmsvideo
അമൃത്സർ ട്രെയിൻ അപകടം; 61 മരണം | Oneindia Malayalam

പഞ്ചാബ്: അമൃത്സറിൽ ട്രാക്കിൽ നിന്ന ജനക്കൂട്ടത്തിനിടയിലേക്ക് ട്രെയിൻ പാഞ്ഞു കയറി മരിച്ചവരുടെ എണ്ണം 61 ആയി. അമൃത്സറിലെ ഛൗറാ ബസാറിൽ വെള്ളിയാഴ്ച വൈകിട്ട് 6.45ഓടെയാണ് അപകടമുണ്ടായത്. ദസറ ആഘോഷത്തിനിടെയാണ് അപകടം.

നിരവധിയാളുകൾ തടിച്ചുകൂടിയിരുന്ന സ്ഥലത്ത് വൻ സുരക്ഷാ വീഴ്ചയുണ്ടായെന്ന ആരോപണവും ശക്തമാണ്. എഴുന്നൂറോളം ആളുകളാണ് സംഭവസ്ഥലത്ത് തടിച്ചുകൂടിയിരുന്നത്. അതേസമയം ലെവൽ ക്രോസ് അടച്ചിരുന്നുവെന്ന വിശദീകരണമാണ് റെയിൽ വേ നൽകുന്നത്.

 രാവൺ ദഹൻ

രാവൺ ദഹൻ

അമൃത്സറിലെ റെയിൽവേ ട്രാക്കിന് 200 അടി അകലെയായിരുന്നു `രാവൺ ദഹൻ' എന്ന ചടങ്ങിനായ് വേദിയൊരുക്കിയിരുന്നത്. രാവണന്റെ രൂപം കത്തിക്കുന്ന ചടങ്ങാണത്. ചടങ്ങ് വ്യക്തമായി കാണാനായി നിരവധിയാളുകൾ റെയിൽ ട്രാക്കിൽ തടിച്ച്കൂടിനിൽക്കുന്നതിനിടയിലേക്ക് ട്രെയിൻ പാഞ്ഞു കയറുകയായിരുന്നു.

വില്ലനായത് പടക്കം

രാവണന്‍റെ രൂപത്തിൽ തീ പടർന്നപ്പോൾ ഉള്ളിലുണ്ടായിരുന്ന പടക്കങ്ങൾ പൊട്ടിത്തുടങ്ങി. ഇതോടെ ട്രെയിൻ വരുന്ന ശബ്ദം ആളുകൾ കേട്ടില്ല. ഇത് താഴേയ്ക്ക് വീണ് അപകടം ഒഴിവാക്കാനായും ആളുകൾ ട്രാക്കിലേക്ക് മാറി നിന്നിരുന്നു. ഇതിനിടെ വേഗത്തിലെത്തിയ ട്രെയിൻ ആളുകൾക്കിടയിലൂടെ പാഞ്ഞുകയറുകയായിരുന്നു. പഠാൻകോട്ട് നിന്ന് അമൃത്സറിലേക്ക് വരികയായിരുന്ന ജലന്ധർ എക്സ്പ്രസാണ് അപകടമുണ്ടാക്കിയത്.

രണ്ട് ട്രെയിനുകൾ

ഒരേ സമയം രണ്ട് ട്രാക്കുകളിലൂടെ ട്രെയിൻ പാഞ്ഞു വന്നിരുന്നതായും റിപ്പോർട്ടുകളുണ്ട്. ഇതിൽ ഇതുവരെ വ്യക്തത വന്നിട്ടില്ല. ഇതനിടെ വിശദകരണവുമായി ലോക്കോ പൈലറ്റും രംഗത്തെത്തി. അപകടം ഉണ്ടായപ്പോൾ തന്നെ തൊട്ടടുത്ത സ്റ്റേഷൻ മാസ്റ്ററെ വിവരം അറിയിച്ചെന്ന് ലോക്കോ പൈലറ്റ് വ്യക്തമാക്കി.

പ്രതിഷേധം

ചടങ്ങ് സംഘടിപ്പിച്ചതിൽ സംഘാടകരുടെ ഭാഗത്ത് വീഴ്ചയുണ്ടായതായി ആരോപണമുണ്ട്. ട്രെയിൻ വരുന്നുവെന്ന് മുന്നറിയിപ്പ് നൽകുകയോ ലെവൽ ക്രോസ് അടക്കുകയോ ചെയ്തില്ലെന്ന് ആരോപിച്ച് നാട്ടുകാർ സംഭവസ്ഥലത്ത് പ്രതിഷേധം സംഘടിപ്പിച്ചു. മരിച്ചവരുടെ കുടുംബങ്ങൾക്ക് സർക്കാർ അഞ്ച് ലക്ഷം വീതം നഷ്ടപരിഹാരം പ്രഖ്യാപിച്ചിട്ടുണ്ട്.

വിമർശനം

കോൺഗ്രസ് സംഘടിപ്പിച്ച ദസറാ ആഘോഷത്തിനിടെയാണ് അപകടമുണ്ടായതെന്ന് പ്രതിപക്ഷം ആരോപിച്ചു. നവജ്യോത് സിംഗ് സിദ്ദുവിന്റെ ഭാര്യ നവജ്യോത് കൗറാണ് പരിപാടിയുടെ മുഖ്യാതിഥിയായി എത്തിയത്. അപകടം നടന്ന ഉടൻ തന്നെ നവജ്യോത് കൗർ സ്ഥലത്ത് നിന്ന് പോയെന്നും വിമർശനമുണ്ട്. എന്നാൽ താൻ വീട്ടിലെത്തിയ ശേഷമാണ് അപകടമുണ്ടായതെന്നും തിരികെയെത്തണമോയെന്ന് പോലീസ് കമ്മീഷണറോട് ചോദിച്ചപ്പോൾ വേണ്ടെന്ന് അദ്ദേഹം അറിയിക്കുകയായിരുന്നുവെന്നും നവജ്യോത് കൗർ അറിയിച്ചു.

മഞ്ചേശ്വരം എംഎൽഎ പിബി അബ്ദുൾ റസാഖ് അന്തരിച്ചുമഞ്ചേശ്വരം എംഎൽഎ പിബി അബ്ദുൾ റസാഖ് അന്തരിച്ചു

ശബരിമലയിൽ സ്ത്രീകൾ കയറരുതെന്ന് പറയാൻ കാരണം അശുദ്ധിയല്ല; 'ശാസ്ത്രം'... ഗർഭധാരണത്തെപോലും ബാധിക്കും!!ശബരിമലയിൽ സ്ത്രീകൾ കയറരുതെന്ന് പറയാൻ കാരണം അശുദ്ധിയല്ല; 'ശാസ്ത്രം'... ഗർഭധാരണത്തെപോലും ബാധിക്കും!!

English summary
amritsar train accident, many killed
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X