കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചാനല്‍ അഭിമുഖത്തില്‍ വാത്മീകി സമുദായത്തിനെതിരെയുള്ള പരാമര്‍ശം, രാഖി സാവന്തിനെതിരെ അറസ്റ്റ് വാറണ്ട്

ഹിന്ദു ഐതീഹ്യത്തിലെ വാത്മീകി മഹര്‍ഷിയ്ക്ക് എതിരായി പരാമര്‍ശം നടത്തിയ ബോളിവുഡ് നടി രാഖി സാവന്തിനെതിരെ അറസ്റ്റ് വാറണ്ട്. ലുധിയാന കോടതിയാണ് വാറണ്ട് പുറപ്പെടുവിച്ചത്.

  • By Akhila
Google Oneindia Malayalam News

ലുദിയാന: ഹിന്ദു ഐതീഹ്യത്തിലെ വാത്മീകി മഹര്‍ഷിയ്ക്ക് എതിരായി പരാമര്‍ശം നടത്തിയ ബോളിവുഡ് നടി രാഖി സാവന്തിനെതിരെ അറസ്റ്റ് വാറണ്ട്. ലുധിയാന കോടതിയാണ് വാറണ്ട് പുറപ്പെടുവിച്ചത്. കഴിഞ്ഞ വര്‍ഷം ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് നടി വാത്മീകി മഹര്‍ഷിയെയും സമുദായത്തില്‍പ്പെട്ടവരുടെ മതംവികാരത്തെ വ്രണപ്പെടുത്തുന്ന തരത്തില്‍ പരാമര്‍ശം നടത്തിയത്.

വിവാദപരാമര്‍ശത്തെ തുടര്‍ന്ന് വാത്മീകി സമുദായ വിശ്വാസികള്‍ നടിയ്‌ക്കെതിരെ പരാതി നല്‍കിയിരുന്നു. തുടര്‍ന്നാണ് നടപടിയെടുത്തത്. മാര്‍ച്ച് ഒമ്പതിന് കോടതിയില്‍ ഹാജരാകാന്‍ പറഞ്ഞുവെങ്കിലും നടി വീഴ്ച വരുത്തിയതിനെ തുടര്‍ന്നാണ് അറസ്റ്റ് വാറണ്ട്. അടുത്ത വാദം കേള്‍ക്കുന്നതിനായി ഏപ്രില്‍ 10ലേക്ക് മാറ്റി വെച്ചു.

rakhi-sawant

സ്‌കൂളില്‍ പഠിക്കുന്ന കാലത്താണ് നടിയ്ക്ക് സിനിമയില്‍ ഐറ്റം ഡാന്‍സ് ചെയ്യാന്‍ ക്ഷണിക്കുന്നത്. അഭിനയത്തിനേക്കാള്‍ വിവാദങ്ങളിലൂടെയാണ് നടി മാധ്യമ ശ്രദ്ധ നേടിയത്. നച്ച് ബലിയെ എന്ന റിയാലിറ്റി ഷോയില്‍ നടി പങ്കെടുത്തിരുന്നു. പരിപാടിയിലും നടി ചില വിവാദങ്ങള്‍ നേരിട്ടിരുന്നു.

അടുത്തിടെ നടി ധരിച്ച വസ്ത്രത്തില്‍ മോദിയുടെ ചിത്രം ആലേഖനം ചെയ്തത് ഒട്ടേറെ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. 70ാംമത് ഇന്ത്യന്‍ സ്വാതന്ത്ര സമര പരിപാടിയില്‍ പങ്കരെടുക്കാന്‍ എത്തിയപ്പോഴാണ് നടി ഈ വസ്ത്രം ധരിച്ചത്. ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 2008ലെ മത്സരങ്ങളുടെ ഫൈനല്‍ മത്സരത്തില്‍ രാഖി നൃത്തം അവതരിപ്പിച്ചിരുന്നു.

English summary
Arrest warrant against Rakhi Sawant for inflammatory remarks.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X