രാജ്യം കണ്ടതിലും വെച്ച് ഏറ്റവും ദുര്‍ബലനായ പ്രധാന മന്ത്രിയാണ് മോദിയെന്ന് അരുണ്‍ ഷൂരി

  • Posted By:
Subscribe to Oneindia Malayalam

ദില്ലി: നരേന്ദ്ര മോദിക്കെതിരെ ആരോപണവുമായി മുന്‍ ബിജെപി നേതാവും കേന്ദ്രമന്ത്രയുമായിരുന്ന അരുണ്‍ ഷൂരി രംഗത്ത്. മോദിയേക്കാള്‍ ദുര്‍ബലനായ പ്രധാനമന്ത്രി രാജ്യം ഭരിച്ചിട്ടില്ലെന്ന് അരുണ്‍ ഷൂരി പറഞ്ഞു.

പ്രയാര്‍, അജയ് തറയില്‍ അഴിമതി; മിണ്ടാട്ടമില്ലാതെ ബിജെപിയും കോണ്‍ഗ്രസും

കഴിഞ്ഞ നാല്‍പ്പത് വര്‍ഷങ്ങളായി താന്‍ രാഷ്ട്രീയ നിരീക്ഷണം നടത്തുന്നു. ഇപ്പോള്‍ നടക്കുന്നതു പോലെയുള്ള ഇത്രയധികം യാഥാര്‍ഥ്യത്തിന് വിരുദ്ധമായ കാര്യങ്ങള്‍ക്ക് താന്‍ ഇതുവരെ സാക്ഷ്യം വഹിച്ചിട്ടില്ലെന്നും അരുണ്‍ഷോരി പറഞ്ഞു. ഈ കുപ്രചരണങ്ങളെ അവരുടെ തന്നെ കൃതികള്‍ വായിച്ചും വ്യാഖ്യാനിച്ചുമാണ് മറികടക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

arunshourie

വിവരസാങ്കേതിക വിദ്യയുടെ പുതിയ കാലഘട്ടത്തില്‍ എല്ലാവരും പരസ്പരം ബന്ധപ്പെട്ട് കിടക്കുന്നു. അതുകൊണ്ട് തന്നെ കുപ്രചരണങ്ങളും വളച്ചൊടിക്കലും എളുപ്പം വെളിച്ചത്ത് വരുമെന്നും അരുണ്‍ ഷോരി അഭിപ്രായപ്പെട്ടു. ദില്ലിയില്‍ ടൈംസ് ലിറ്റ് ഫെസറ്റില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഹാദിയ കേസില്‍ നേട്ടമുണ്ടാക്കി തീവ്രവാദികള്‍; കേരളത്തില്‍ വര്‍ഗീയം വേരുപിടിക്കുന്നു

പ്രധാന മന്ത്രിയുടെ ഓഫീസ് മാത്രം കേന്ദ്രീകൃതമായാണ് ഇന്ന് രാജ്യത്ത് ഭരണം നടക്കുന്നത്.
അരക്ഷിതാവസ്ഥയുടെ മൂര്‍ദ്ധന്യാവസ്ഥയിലായതു കൊണ്ട് തന്നെ പ്രധാന മന്ത്രിയെക്കാളും ദുര്‍ബലമായികൊണ്ടിരിക്കുകയാണ് പ്രധാന മന്ത്രയുടെ ഓഫീസെന്നും അരുണ്‍ ഷൂരി ആരോപിച്ചു. വാജ്‌പേയ് സര്‍ക്കാരിലെ മന്ത്രിയായിരുന്നു അരുണ്‍ ഷൂരി പ്രമുഖ മാധ്യമ പ്രവര്‍ത്തകന്‍ കൂടിയാണ്.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
former bjp leader arun shourie against prime minister narendra modi. modi was worst prime minister of country has ever seen

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്