• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

രാജസ്ഥാനില്‍ കളിച്ചത് ഗെലോട്ടിന്റെ മൂന്നാം കണ്ണ്, ട്രബിള്‍ഷൂട്ടര്‍, സച്ചിന്റെ സീറ്റില്‍ ഇരിക്കും!!

Google Oneindia Malayalam News

ദില്ലി: രാജസ്ഥാനില്‍ പ്രിയങ്ക ഗാന്ധിയാണ് പ്രശ്‌നം പരിഹരിച്ചതെന്ന് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നുണ്ട്. എന്നാല്‍ ഇതിന് പിന്നില്‍ മറ്റൊരാളാണെന്ന് കോണ്‍ഗ്രസിന്റെ സീനിയര്‍ നേതൃത്വം പറയുന്നു. അശോക് ഗെലോട്ട് അവസാന പത്ത് ദിവസത്തോളം പ്രതിസന്ധിയിലായിരുന്നു. ഈ സമയം അദ്ദേഹത്തിന്റെ മൂന്നാം കണ്ണായി അറിയപ്പെടുന്ന ഒരു നേതാവാണ്. കോണ്‍ഗ്രസിലെ യഥാര്‍ത്ഥ ട്രബിള്‍ ഷൂട്ടര്‍ ഇയാളാണെന്ന് നേതാക്കള്‍ പറയുന്നു. ഹൈക്കമാന്‍ഡിനെ അനുനയിപ്പിച്ച് സച്ചിന്റെ തിരിച്ചുകൊണ്ടുവന്നത് ആ നേതാവിന്റെ നീക്കമായിരുന്നു.

ഗെലോട്ടിന്റെ മൂന്നാം കണ്ണ്

ഗെലോട്ടിന്റെ മൂന്നാം കണ്ണ്

അശോക് ഗെലോട്ടിന് എപ്പോഴും രക്ഷകനായി ഒരു നേതാവുണ്ടെന്ന് കോണ്‍ഗ്രസിലെ സീനിയേഴ്‌സ് പറയുന്നു. ശാന്തി ദാരിവാള്‍ എന്ന മന്ത്രിയാണ് ഇയാള്‍. കോണ്‍ഗ്രസിലെ നഗരവികസന മന്ത്രിയാണ് ധാരിവാള്‍. രാജസ്ഥാന്‍ രാഷ്ട്രീയത്തില്‍ ബിജെപിയുടെ കോട്ടയില്‍ തേരോട്ടം നടത്തിയ നേതാവാണ് ധാരിവാള്‍. കോണ്‍ഗ്രസില്‍ ഒരു പ്രത്യേക സ്ഥാനം തന്നെ അദ്ദേഹത്തിനുണ്ട്. ഗെലോട്ട് സര്‍ക്കാര്‍ വീഴുന്നതിന്റെ വക്കിലായിരുന്നു. അവിടെ നിന്നാണ് ധാരിവാള്‍ രാജസ്ഥാനിലെ സര്‍ക്കാരിനെ ഉറപ്പിച്ച് നിര്‍ത്തിയത്.

cmsvideo
  sachin pilot's demands after comeback to congress | Oneindia Malayalam
  കോട്ടയിലെ കരുത്തന്‍

  കോട്ടയിലെ കരുത്തന്‍

  കോട്ട ബിജെപിയുടെ രാഷ്ട്രീയം തുടങ്ങിയ മണ്ണാണ്. ഇവിടെ കോണ്‍ഗ്രസ് വിജയിച്ചത് മൂന്ന് തവണ മാത്രമാണ്. ജനസംഘം രാജ്യത്ത് ആദ്യമായി ശക്തമായതും ഇവിടെയാണ്. ഇവിടെ ആദ്യം റികാബ് ചാന്ദ് ധാരിവാളാണ് ഇവിടെ കോണ്‍ഗ്രസിന് വേണ്ടി വെന്നിക്കൊടി പാറിച്ചത്. ഇയാളുടെ മകനാണ് ശാന്തി ധാരിവാള്‍. കോണ്‍ഗ്രസിന്റെ എംഎല്‍എമാര്‍ ഒരുഘട്ടത്തില്‍ പാര്‍ട്ടി വിടുന്ന ഘട്ടത്തിലായിരുന്നു. ഇവരെ ഒരുമിച്ച് നിര്‍ത്തി റിസോര്‍ട്ടിലേക്ക് കൊണ്ടുപോയത് ശാന്തി ധാരിവാളാണ്.

  പ്രിയങ്കയല്ല ട്രബിള്‍ഷൂട്ടര്‍

  പ്രിയങ്കയല്ല ട്രബിള്‍ഷൂട്ടര്‍

  പ്രിയങ്ക ഗാന്ധിയാണ് മുന്‍കൈ എടുത്തതെന്ന വാദം പൊളിയുകയാണ്. ധാരിവാളാണ് രാഹുലിന്റെയും പ്രിയങ്കയുടെയും ശ്രദ്ധ ഈ വിഷയത്തിലേക്ക് ക്ഷണിക്കുന്നത്. അഗ്രസീവായിട്ടുള്ള നേതാവ് കൂടിയാണ് അദ്ദേഹം. ഹൈക്കമാന്‍ഡിനെ മുള്‍മുനയില്‍ നിര്‍ത്തിയതും അദ്ദേഹത്തിന്റെ മികവാണ്. സച്ചിന്‍ പൈലറ്റ് ഗെലോട്ടിനേക്കാള്‍ ഭയന്ന് ശാന്തി ധാരിവാളിനെയാണ്. സംസ്ഥാനത്ത് വന്‍ വോട്ടുബാങ്ക് അദ്ദേഹത്തിനുണ്ട്. ഇന്ദിരാ ഗാന്ധിക്കൊപ്പം പ്രവര്‍ത്തിച്ചതിന്റെ പരിചയവും അദ്ദേഹത്തിനുണ്ട്.

  തുടക്കം ഇങ്ങനെ

  തുടക്കം ഇങ്ങനെ

  ശാന്തി ധാരിവാള്‍ പിതാവിനെ പോലെയല്ല കോണ്‍ഗ്രസില്‍ വളര്‍ന്നത്. 1984ല്‍ ഇന്ദിരാ വധത്തിന് ശേഷമുള്ള തിരഞ്ഞെടുപ്പിലായിരുന്ന ുാദ്യ വിജയം. പിന്നീട് 1998ല്‍ നിയമസഭയിലെത്തി. അന്ന് മുതല്‍ ഗെലോട്ടിന്റെ വിശ്വസ്തനാണ് അദ്ദേഹം. രാജസ്ഥാനില്‍ സ്വാധീനമുള്ള ജെയിന്‍ കുടുംബത്തില്‍ നിന്നുള്ള നേതാവാണ് അദ്ദേഹം. 1998, 2008, 2018 എന്നീ വര്‍ഷങ്ങളില്‍ അശോക് ഗെലോട്ടിന് കീഴില്‍ അദ്ദേഹം മന്ത്രിയായിരുന്നു. വേറൊരു മുഖ്യമന്ത്രിക്ക് കീഴിലും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടില്ല എന്നതും അദ്ഭുതകരമായിരുന്നു.

  സോണിയക്ക് മുന്നില്‍...

  സോണിയക്ക് മുന്നില്‍...

  വിമതര്‍ക്കല്ല, മറിച്ച് പാര്‍ട്ടിയോട് കൂറുള്ളവര്‍ക്കാണ് കൂടുതല്‍ സ്ഥാനമാനങ്ങള്‍ നല്‍കേണ്ടതെന്ന് ധാരിവാള്‍ സോണിയയെ അറിയിക്കുകയായിരുന്നു. ഇതിനെ തുടര്‍ന്നാണ് സച്ചിനെ അധ്യക്ഷ സ്ഥാനത്ത് നിന്നും ഉപമുഖ്യമന്ത്രി പദത്തില്‍ നിന്നും മാറ്റിയത്. ധാരിവാള്‍ ഉപമുഖ്യമന്ത്രിയായാല്‍ പോലും അദ്ഭുതപ്പെടാനില്ല. ഭരത്പൂരില്‍ പള്ളിക്ക സമീപം നടന്ന വെടിവെപ്പ് അദ്ദേഹത്തെ മുമ്പ് ധീര നായകനാക്കിരുന്നു. കാര്‍ക്കശ്യക്കാരനായ ധാരിവാളിന് മുന്നില്‍ സോണിയ ഈ വിഷയമെല്ലാം ഓര്‍ത്താണ് മുട്ടുമടക്കിയത്. രാഹുലിനും വഴങ്ങാതെ തരമില്ലായിരുന്നു.

  സച്ചിന്റെ സീറ്റും

  സച്ചിന്റെ സീറ്റും

  സച്ചിന്‍ പൈലറ്റിന് നിയമസഭയില്‍ പുതിയ സീറ്റാണ് ലഭിച്ചത്. മുമ്പ് സച്ചിന്‍ ഇരുന്ന സീറ്റില്‍ ഇപ്പോള്‍ ഇരിക്കുന്നത് ധാരിവാളാണ്. ഇത് മുഖ്യമന്ത്രി അശോക് ഗെലോട്ടിന് തൊട്ടടുത്താണ്. വിശ്വാസ വോട്ടില്‍ ബിജെപി നേതൃത്വത്തിനെതിരെ വാളെടുക്കുകയും ചെയ്തിരുന്നു ധാരിവാള്‍. ഒരു അതിമോഹിയായ നേതാവ് മുഖ്യമന്ത്രിയാവാനുള്ള തിടുക്കത്തിലാണെന്നായിരുന്നു പരാമര്‍ശം. ബിജെപിയും സ്പീക്കറും വരെ അമ്പരന്ന് പോയ പരാമര്‍ശമായിരുന്നു ഇത്. ഒടുവില്‍ മന്ത്രിയെ ഗെലോട്ട് നിയന്ത്രിക്കണമെന്ന് സ്പീക്കര്‍ക്ക് പറയേണ്ടി വന്നു.

  വിമതര്‍ പ്രതീക്ഷിക്കേണ്ട

  വിമതര്‍ പ്രതീക്ഷിക്കേണ്ട

  വിമതര്‍ രാഹുല്‍ ഉറപ്പ് നല്‍കിയത് പോലുള്ള യാതൊന്നും ഗെലോട്ടില്‍ നിന്ന് പ്രതീക്ഷിക്കേണ്ടതില്ല. ശാന്തി ധാരിവാള്‍ ഒരിക്കല്‍ കൂടി ഗെലോട്ടിന്റെ മൂന്നാം കണ്ണായി മാറിയിരിക്കുകയാണ്. സച്ചിന്റെ റോളിലേക്ക് അദ്ദേഹം എത്തിയെന്ന് ഗെലോട്ട് ക്യാമ്പും പറയുന്നു. ഉപമുഖ്യമന്ത്രി സ്ഥാനം ഒരിക്കലും സച്ചിന് തിരികെ ലഭിക്കില്ല. സംസ്ഥാന അധ്യക്ഷ സ്ഥാനവും കിട്ടില്ല. പകരം ദില്ലിയിലേക്ക് അദ്ദേഹത്തിന്റെ മാറ്റം ഉറപ്പിച്ചിരിക്കുകയാണ്. ഇതിന് കളമൊരുക്കിയത് ധാരിവാളാണ്. ടോങ്കില്‍ ശാന്തി ധാരിവാള്‍ വിചാരിച്ചാല്‍ സച്ചിനെ പരാജയപ്പെടുത്താന്‍ സാധിക്കും. അതുകൊണ്ട് സച്ചിന്‍ ധാരിവാളിനെ ഭയന്ന് ദില്ലിയിലേക്ക് മാറാനാണ് സാധ്യത.

  English summary
  ashok gehlot's third eye save government in rajasthan
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X