കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇരുപത്തിരണ്ടുകാരന് ഗൂഗിളിൽ ജോലി; വാർഷിക ശമ്പളം 1.2 കോടി രൂപ

  • By Desk
Google Oneindia Malayalam News

ബെംഗളൂരു: ബെംഗളൂരുവിൽ എം ടെക് വിദ്യാർത്ഥിയെ ഗൂഗിളിന്റെ കൃതൃമ ബുദ്ധി റിസർച്ച് വിഭാഗത്തിലേക്ക് തിരഞ്ഞെടുത്തു. ബെംഗളൂരു ഇന്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്നോളജിയിലെ എം.ടെക് വിദ്യാർത്ഥിയായ ആദിത്യ പൽവാളിനാണ് ഈ സുവർണ നേട്ടം. 1.2 കോടി രൂപയാണ് ഈ 22 കാരന് ഗൂഗിൾ വാഗ്ഗാനം ചെയ്ത വാർഷിക ശമ്പളം.

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ടെക്നോളജിയിൽ ഗൂഗിൾ നടത്തിയ മത്സരപ്പരീക്ഷയിൽ ലോകത്താകമാനം മത്സരിച്ച ആറായിരം പേരിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട 50 പേരിൽ ഒരാളാണ് ആദിത്യ. കംപ്യൂട്ടർ കോഡിംഗ് ഭാഷാ പരിജ്ഞാനമുള്ള വർ പങ്കെടുത്ത എസിഎം, ഐസിപിസി പരീക്ഷയിലെ അവസാന റൗണ്ടിലും ആദിത്യ എത്തിയിരുന്നു. മുംബൈ സ്വദേശിയാണ് ആദിത്യ.

google

ജൂലൈ 16ാം തീയതിമുതൽ താൻ ഗൂഗിളിൽ ജോലി ആരംഭിക്കുമെന്ന് ആദിത്യ പറഞ്ഞു. ഒരുപാട് പുതിയ കാര്യങ്ങൾ പഠിക്കാൻ തനിക്ക് അവസരം കിട്ടുമെന്ന് പ്രതീക്ഷിക്കുന്നതായി ആദിത്യ പറഞ്ഞു.

5 വർഷമായി ആദിത്യ ബെംഗളൂരുവിലാണ്. തന്റെ പുതിയ ആശയങ്ങളെ എന്നും പ്രോഹത്സാഹിപ്പിച്ചിരുന്ന അധ്യാപകരാണ് തന്റെ നേട്ടത്തിന് പിന്നിലെന്ന് ആദിത്യ പറഞ്ഞു. കംപ്യൂട്ടർ പ്രോഗ്രാമിങിന് പുറമെ ഡ്രൈവിങ്ങും ക്രിക്കറ്റുമാണ് മറ്റ് താൽപര്യങ്ങളെന്ന് ആദിത്യ പറഞ്ഞു.

English summary
bangalore student placed in google with 1.2 crore
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X