ആ ദു:സ്വപ്‌നത്തിന് ഒരു വര്‍ഷം... സാധാരണക്കാര്‍ നട്ടം തിരിഞ്ഞു, നേട്ടമുണ്ടാക്കിയത് ഇവര്‍ മാത്രം

  • Posted By: Desk
Subscribe to Oneindia Malayalam

മുംബൈ: ഇന്ത്യന്‍ ജനതയെ ഞെട്ടിച്ച നോട്ട് നിരോധനത്തിന് ബുധനാഴ്ച ഒരു വര്‍ഷം പൂര്‍ത്തിയാവുകയാണ്. കള്ളപ്പണം തടയുക, തീവ്രവാദം ചെറുക്കുക എന്നിവയടക്കം നിരവധി ലക്ഷ്യങ്ങളോടെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി 500, 1000 നോട്ടുകള്‍ നിരോധിക്കുന്നതായി പ്രഖ്യാപിച്ചത്. എന്നാല്‍ സാധാരണക്കാരെ വലച്ച നോട്ട് നിരോധനം വലിയ പ്രതിഷേധങ്ങള്‍ക്ക് ഇടയാക്കുകയും ചെയ്തിരുന്നു.

1

നോട്ട് നിരോധനം കൊണ്ട് തങ്ങള്‍ക്കാണ് ഏറ്റവുമധികം ഗുണമുണ്ടായതെന്ന് ബാങ്കുകള്‍ സമ്മതിക്കുന്നു. തങ്ങളുടെ നിക്ഷേപം അപ്രതീക്ഷിതമായി വര്‍ധിപ്പിക്കാനും ഡിജിറ്റല്‍വല്‍ക്കരണം വേഗത്തിലാക്കാനും നോട്ട് നിരോധനം സഹായിച്ചുവെന്നാണ് ബാങ്കുകള്‍ പറയുന്നത്.

2

കറന്റ് അക്കൗണ്ട്, സേവിങ്‌സ് അക്കൗണ്ട് എന്നിവ വഴി വലിയൊരു തുകയാണ് ബാങ്കുകളിലേക്ക് ഒഴുകിയെത്തിയത്. ഡെപ്പോസിറ്റുകളില്‍ വലിയൊരു കുതിച്ചുചാട്ടമാണ് നോട്ട് നിരോധനം കൊണ്ട് ഉണ്ടായതെന്നും എസ്ബിഐ ചെയര്‍മാന്‍ രജനീഷ് കുമാര്‍ ചൂണ്ടിക്കാട്ടി. അതേസമയം, നോട്ട് നിരോധനത്തിനു ശേഷം മ്യൂച്ചല്‍ ഫണ്ട്‌സ്, ഇന്‍ഷുറന്‍സ് എന്നിവയിലേക്ക് ഏറെ പണമെത്തിയതായി കാണാന്‍ സാധിക്കുമെന്ന് ഐസിഐസിഐ ചീഫ് എക്‌സിക്യൂട്ടീവ് ചന്ദ കൊച്ചാര്‍ വ്യക്തമാക്കി. നോട്ട് നിരോധനം പ്രഖ്യാപിച്ചതിനു ശേഷം ഡിജിറ്റല്‍വല്‍ക്കരണത്തിന്റെ വേഗം കൂടിയിട്ടുണ്ട്. ഇനിയും ഇത് വര്‍ധിക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

English summary
Bankers say note ban has been good for them. it resulted in higher deposits and pushed digitisation at a faster pace.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്