കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബീഫ് നിരോധിച്ചാല്‍ സാമുദായിക സൗഹാര്‍ദ്ദം വരുമോ... വരുമത്രെ!

  • By Soorya Chandran
Google Oneindia Malayalam News

മുംബൈ: മഹാരാഷ്ട്രയില്‍ ബീഫ് നിരോധിച്ചപ്പോള്‍ രാജ്യത്തുണ്ടായ കോലാഹലങ്ങള്‍ ആരും മറന്നിട്ടുണ്ടാവില്ല. രാജ്യവ്യാപകമായി ബീഫ് നിരോധിക്കണം എന്ന് ചിലര്‍ പറഞ്ഞപ്പോള്‍ അതിലും വലിയ കോലാഹലമാണ് ഉണ്ടായത്.

എന്നാല്‍ ഇപ്പോള്‍ ഒരു ബിജെപി നേതാവ് പറയുന്നു, ബീഫ് നിരോധനം സാമുദായിക സൗഹാര്‍ദ്ദം മെച്ചപ്പെടുത്തും എന്നാണ് ഇ്‌ദേഹത്തിന്റെ കണ്ടെത്തല്‍. ബീഫ് നിരോധിച്ചാല്‍ അത് വലിയ സാമുദായിക പ്രശ്‌നം സൃഷ്ടിയ്ക്കും എന്നായിരുന്നു വിലയിരുത്തപ്പെട്ടിരുന്നത്.

Shnawaz Hussain

ബിജെപി നേതാവായ ഷാനവാസ് ഹുസ്സൈന്‍ ആണ് ഇങ്ങനെ പറഞ്ഞത്. പൊതു വികാരത്തിന്റെ അടിസ്ഥാനത്തിലാണ് സര്ക്കാര്‍ തീരുമാനങ്ങളെടുക്കുന്നത് എന്നാണ് ഷാനവാസ് ഹുസൈന്റെ പക്ഷം. മഹാരാഷ്ട്ര സര്‍ക്കാരും ഇത്തരം ഒരു പൊതുവികാരം മാനിച്ചാണ് ബീഫ് നിരോധിച്ചതെന്നും ഇദ്ദേഹം പറയുന്നു.

മറ്റ് സംസ്ഥാനങ്ങളിലെ മുസ്ലീം മതവിശ്വാസികള്‍ ഇക്കാര്യം മനസ്സിലാക്കണം എന്നാണ് ഇദ്ദേഹത്തിന്റെ പക്ഷം. മന്സ്സിലാക്കിയാല്‍ മാത്രം പോര സാമുദായിക സൗഹാര്‍ദ്ദം മെച്ചപ്പെടുത്തുന്നതിനായി ബീഫ് നിരോധനത്തിന് ആവശ്യപ്പെടണം എന്നും പറയുന്നുണ്ട്.

ബീഫ് കഴിക്കേണ്ടവര്‍ പാകിസ്താനിലേക്ക് പോകണം എന്ന മുഖ്താര്‍ അബ്ബാസ് നഖ്വിയുടെ പരാമര്‍ഷത്തോട് പക്ഷേ ഷാനവാസ് ഹുസ്സൈന്‍ യോജിച്ചില്ല. ആരേയും പാകിസ്താനിലേയ്ക്ക് അയക്കാന്‍നമുക്കാര്‍ക്കും അവകാശമോ അധികാരമോ ഇല്ലെന്നാണ് അദ്ദേഹം പറഞ്ഞത്.

English summary
Kicking up another controversy, BJP leader Shahnawaz Hussain today asked Muslims to demand ban on sale of beef in their states to "promote communal harmony".
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X