പ്രണയദിനത്തിൽ ദമ്പതികൾക്കും പുറത്തിറങ്ങാൻ പാടില്ല; അക്രമം അഴിച്ചിവിട്ട് ബജ്‌റംഗ്ദള്‍, ദൃശ്യങ്ങൾ...

  • Written By:
Subscribe to Oneindia Malayalam

ദില്ലി: പ്രണയത്തിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ സംഘപരിവാർ സംഘടനകൾ അക്രമം അഴിച്ചുവിടുന്നു. ദമ്പതികൾക്ക് പോലും പ്രണയദിനത്തിൽസ പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥയാണ് പ്രണയ ദിനത്തിൽ ഉണ്ടായിരിക്കുന്നതെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.

ഗുജറാത്ത് അഹമ്മദാബാദില്‍ സദാചാര പൊലീസ് ചമഞ്ഞെത്തിയ സംഘങ്ങള്‍ ദമ്പതികളെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ ദേശീയമാധ്യമങ്ങള്‍ പുറത്തുവിട്ടു. സബര്‍മതി നദിയുടെ തീരത്ത് ദമ്പതികളെ ആക്രമിച്ച നിരവധി ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കുന്ന അവസ്ഥപോലും ഉണ്ടായി.

വിശ്വാസങ്ങളെ സംരക്ഷിക്കാനുള്ള അവകാശം

യുവാക്കള്‍ക്ക് പ്രണയദിനം ആഘോഷിക്കാനുള്ള അവകാശമുണ്ടെങ്കില്‍ തങ്ങള്‍ക്ക് സ്വന്തം വിശ്വാസങ്ങളെ സംരക്ഷിക്കാനുള്ള അവകാശമുണ്ടെന്നാണ് ഹിന്ദു സംഘടനകളുടെ വാംദം. ഹൈദരാബാദിലും ചെന്നൈയിലും സംഘപരിവാര്‍ സംഘടനകള്‍ വാലന്റൈന്‍സ് വിരുദ്ധ ദിനവും സംഘടിപ്പിച്ചു.

കഴിഞ്ഞ വർഷങ്ങളിലും...

കഴിഞ്ഞ വർ‌ഷവും വാലന്റയിൻസ് ദിനത്തിൽ ഹിന്ദു അനുകൂല സംഘടനകൾ അക്രമങ്ങൾ അഴിച്ചുവിട്ടിരുന്നു. വാലന്റയിൻസ് ഡേയ്ക്ക് പാർക്കിലിരിക്കുന്ന കമിതാക്കളെ വിവാഹം ചെയ്യിപ്പിച്ചും, തല്ലിയോടിച്ചും ഹിന്ദു സേനകൾ വിവാദങ്ങൾ ഉണ്ടാക്കാറുണ്ട്. അതേസമയം സർവ്വകലാശാലകൾ വരെ വാലന്റയിസ് ദിന ആഘോഷങ്ങൾക്ക് എതിര് നിൽക്കുന്ന കാഴ്ച്ചയാണ് കാണാൻ സാധിക്കുന്നത്.

പാശ്ചാത്യ സംസ്ക്കാരം

ലക്നൗ സർവ്വകലാശാലയുടേതാണ് പുതിയ മുന്നറിയിപ്പ്. കഴിഞ്ഞ ഫെബ്രുവരി 14ന് ചില വിദ്യാർത്ഥികൾ വാലന്റയിൻസ് ദിനം ആഘോഷിച്ചിരുന്നു. അത് പാശ്ചാത്യ സംസ്ക്കാരത്തിന്റെ സ്വാധീനമാണെന്നാണ് അധികൃതരുടെ വാദം. അതുകൊണ്ട് തന്നെ 14.02.2018 ന് സർവ്വകലാശാല ശിവരാത്രി അവധി പ്രഖ്യാപിക്കുകയാണെന്നാണ് സർവ്വകലാശാല പുറപ്പെടുവിച്ച നോട്ടീസിലുള്ളത്.‌

തെറ്റിക്കുന്നവർക്കെതിരെ നടപടി

തെറ്റിക്കുന്നവർക്കെതിരെ നടപടി

അവധി ദിവസമായ വാലന്റയിൻ ദിനം ഏതെങ്കിലും ആൺകുട്ടിയോ പെൺകുട്ടിയോ ക്യാംപസുകളിൽ ചുറ്റി തിരിയുന്നത് ശ്രദ്ധയിൽപെട്ടാൽ അവർക്കെതിരെ നടപടികൾ സ്വീകരിക്കുമെന്നുപോലും നോട്ടീസിൽ വ്യക്തമാക്കുന്നുണ്ട്. ഇത് ആദ്യമായാണ് ഒരു സർവ്വകലാശാല ഇത്തരത്തിൽ ഒരപു നോട്ടീസ് പുറപ്പെടുവിച്ചിരിക്കുന്നത്.

English summary
Bhaajranghi sena attacking lovers who celebrates valentines day

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്