കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇത്രയും ക്രിമിനലുകള്‍ ബീഹാര്‍ നിയമസഭയിലേക്കോ? ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകള്‍

  • By Siniya
Google Oneindia Malayalam News

പാറ്റ്‌ന: തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ ഇത്തവണ നിയമസഭയില്‍ എത്തുന്ന എം എല്‍മാരില്‍ പകുതിപേരും ക്രിമിനലുകളെന്ന് റിപ്പോര്‍ട്ട്. 143 പേരാണ് ക്രിമിനല്‍ കുറ്റം ചാര്‍ജ് ചെയ്തിട്ടുള്ളത്. ഇതില്‍ 96 പേര്‍ക്കെതിരെ കൊലപാതകം,തട്ടികൊണ്ടുപോകല്‍ എന്നിങ്ങനെയുള്ള കുറ്റം ചുമത്തപ്പെട്ടവരാണ്. എന്നാല്‍ ഇതില്‍ 12 പേര്‍ കൊലപാതക കേസിലും13 പേര്‍ തട്ടികൊണ്ടു പോകല്‍ കേസിലും ബാക്കിയുള്ളവര്‍ പിടിച്ചു പറി പണം തട്ടല്‍ എന്നിവയിലും പ്രതികളാണ്.

ബീഹാറിലെ ഏറ്റവും വലിയ ഒറ്റ കക്ഷിയായ ലാലുപ്രസാദിന്റെ ആര്‍ ജെ ഡിയിലാണ് ക്രിമിനലുകള്‍ കൂടുതലുള്ളത്. 49 പേരാണ് ഇതിലുള്ളത്. നിതീഷ് കുമാറിന്റെ പാര്‍ട്ടിയില്‍ 37 പേരാണുള്ളത്.

-crime

243 നിയമസഭാ മണ്ഡലങ്ങളില്‍ മത്സരിച്ച 3450 സ്ഥാനാര്‍ഥികളില്‍ 1038 പേര്‍ ക്രിമിനല്‍ കേസില്‍ പ്രതിയാണെന്ന് അവര്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ വെളിപ്പെടുത്തിയിട്ടുണ്ട്. ഇതില്‍ 796 പേര്‍ കൊലപാതക കേസുപോലുള്ള ഗുരുതരമായ കേസില്‍ പ്രതിചേര്‍ക്കപ്പെട്ടവരാണ്.

ബി ജെ പിയുടെ 95 പേരും ജെ ഡി യുവിന്റെ 58 പേരും ആര്‍ ജെ ഡിയുടെ 61 പേരും കോണ്‍ഗ്രസ്സിന്റെ 23 പേരും സ്വതന്ത്രരില്‍ 259 പേരും ക്രിമിനല്‍ കേസുകള്‍ ഉണ്ടെന്ന് വെളിപ്പെടുത്തി. ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ട മിക്ക എം എല്‍ മാരും കോടിപതികളാണ്.

English summary
A total of 143 MLAs (59%) in the incoming Bihar assembly face criminal charges, and 96 MLAs face serious criminal charges including murder and kidnapping.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X