രാഷ്ട്രപതിക്കെതിരെ ബിജെപി, മിസൈല്‍ വികസിപ്പിച്ചത് ടിപ്പുവെങ്കില്‍ യുദ്ധത്തില്‍ തോറ്റുപോയത് എന്തേ?
ബെംഗളൂരു: ടിപ്പു സുല്‍ത്താനെ പ്രകീര്‍ത്തിച്ച രാഷ്ട്രപതി രാംനാഥ് കോവിന്ദിനെതിരെ ബിജെപി എം പ്രതാപ് സിംഹ. ടിപ്പുവാണ് മിസൈല്‍ സാങ്കേതിക വിദ്യയുടെ അമരക്കാരനെങ്കില്‍ എന്തുകൊണ്ട് യുദ്ധത്തില്‍ തോറ്റുപോയി എന്ന അദ്ദേഹം ചോദിക്കുന്നു. ബെംഗളൂരുവില്‍ നടന്ന പരിപാടിക്കിടെയാണ് കോവിന്ദ് ടിപ്പുവിനെ പ്രകീര്‍ത്തിച്ചത്.
റോക്കറ്റും മിസൈലുമൊക്കെ വികസിപ്പിച്ചെടുക്കുന്നതില്‍ അമരക്കാരനായിരുന്നു ടിപ്പു എന്നാണ് രാംനാഥ് കോവിന്ദ് പറഞ്ഞത്. മഹത്തായ മരണം ലഭിച്ച പോരാളിയാണ് ടിപ്പു എന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇതാണ് ബിജെപി നേതാക്കളെ ചൊടിപ്പിച്ചിരിക്കുന്നത്. കര്‍ണാടക നിയമസഭയിലാണ് കോവിന്ദ് ഇക്കാര്യം പറഞ്ഞത്. മൈസൂര്‍ റോക്കറ്റുകള്‍ വികസിപ്പിച്ചത് ടിപ്പുവാണെന്നും ഇതാണ് പിന്നീട് യൂറോപ്യന്‍സ് സ്വീകരിച്ചതെന്നും അദ്ദേഹം പറഞ്ഞിരുന്നു.

ടിപ്പുവിന് മഹത്തായ മരണം സംഭവിച്ചെന്ന് രാ്ഷ്ട്രപതി പറഞ്ഞതിനെയും പ്രതാപ് സിംഹ വിമര്‍ശിക്കുന്നു. പോരാളികള്‍ യുദ്ധക്കളത്തിലാണ് മരിക്കേണ്ടതെന്നും എന്നാല്‍ ടിപ്പു പോരാട്ടമൊന്നും നടത്താതെ കോട്ടയ്ക്കുള്ളിലാണ് മരിച്ചതെന്നും സിംഹ പറയുന്നു.












Click it and Unblock the Notifications