കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുഖ്യമന്ത്രി പരീക്ഷണം പാളി, ജാതി സമവാക്യങ്ങള്‍ പൊളിഞ്ഞു, സംസ്ഥാന രാഷ്ട്രീയം ബിജെപിക്ക് ബാലികേറാമല

Google Oneindia Malayalam News

റാഞ്ചി: ബിജെപി ഇത്രയും കാലം ചേര്‍ത്തുവെച്ചിരുന്ന എല്ലാ പരീക്ഷണങ്ങളുടെയും അടപ്പ് തെറിച്ച് പോയ അവസ്ഥയാണ് ജാര്‍ഖണ്ഡില്‍ ഉണ്ടായിരിക്കുന്നത്. ആദിവാസി ഭൂരിപക്ഷ സംസ്ഥാനങ്ങളില്‍ അടക്കം ബിജെപി മുന്നില്‍ നിന്ന് കളിച്ച ജാതി സമവാക്യങ്ങള്‍ ഇനി ഒരിടത്തും നടപ്പാക്കാനാവാത്ത വിധം പൊളിഞ്ഞിരിക്കുകയാണ്. ബിജെപിയുടെ തോല്‍വി പരിശോധിക്കുമെന്നാണ് രഘുബര്‍ ദാസ് ഇപ്പോള്‍ പറയുന്നത്.

പക്ഷേ അമിത് ഷാ-നരേന്ദ്ര മോദി സഖ്യത്തിന്റെ ഏറ്റവും വലിയ പിഴവാണ് രഘുബര്‍ ദാസ്. അദ്ദേഹം വിശ്വസിച്ച് കാര്യങ്ങള്‍ ഏല്‍പ്പിച്ചു എന്നത് ഗുരുതരമായ പ്രശ്‌നമാണ്. ഒന്നാമത് അദ്ദേഹം ആദിവാസി വിഭാഗത്തില്‍ നിന്നുള്ള നേതാവല്ലായിരുന്നു. മറ്റൊന്ന് അദ്ദേഹത്തിന്റെ വിട്ടുകൊടുക്കാന്‍ സാധിക്കാത്ത മനോഭാവവും വലിയ പ്രശ്‌നമായിരുന്നു. ഒന്നും രണ്ടുമല്ല, എണ്ണിയാല്‍ തീരാത്ത പ്രശ്‌നങ്ങള്‍ രഘുബര്‍ ദാസിന് കീഴില്‍ ബിജെപിക്കുണ്ടായിരുന്നു.

അഹങ്കാരത്തിന്റെ ആള്‍രൂപം

അഹങ്കാരത്തിന്റെ ആള്‍രൂപം

ജാര്‍ഖണ്ഡില്‍ രഘുബര്‍ മുമ്പ് വലിയ ഫാക്ടറായിരുന്നു. മുന്‍ ബിജെപി സര്‍ക്കാരില്‍ അദ്ദേഹം മന്ത്രിയായിരുന്നു. ജംഷേദ്പൂരില്‍ നിന്ന് അദ്ദേഹം തുടര്‍ച്ചയായി വിജയിച്ചിരുന്നു. എന്നാല്‍ 2014ല്‍ അപ്രതീക്ഷിതമായി മോദി-ഷാ സഖ്യം അദ്ദേഹത്തെ മുഖ്യമന്ത്രിയാക്കിയതോടെ അഹങ്കാരത്തിന്റെ ആള്‍രൂപമായി അദ്ദേഹം മാറുകയായിരുന്നു. വളരെ മോശം നേതാവായി അദ്ദേഹം വളരെ എളുപ്പത്തിലാണ് മാറിയത്. ജനങ്ങളുമായി നിരന്തരം അദ്ദേഹം പോരടിക്കുന്ന വീഡിയോ പുറത്തുവന്നിരുന്നു. ജാര്‍ഖണ്ഡ് ആദ്യ ആദിവാസി മുക്ത സംസ്ഥാനമാകുമെന്ന രഘുബര്‍ ദാസിന്റെ വീഡിയോ ഇപ്പോഴത്തെ അദ്ദേഹത്തിന്റെ തോല്‍വിയില്‍ കാര്യമായ പങ്കുവഹിച്ചിട്ടുണ്ട്.

ആദിവാസി വോട്ടുകള്‍

ആദിവാസി വോട്ടുകള്‍

ജാര്‍ഖണ്ഡ് വൈകാരികമായി ഒരു ആദിവാസി സംസ്ഥാനമാണ്. ആദിവാസി വിരുദ്ധ സര്‍ക്കാരെന്ന പേര് ബിജെപി സര്‍ക്കാരിന് എളുപ്പത്തില്‍ നേടാനും ഇത് കാരണമായി. ആദിവാസി മേഖലയില്‍ 13 സീറ്റുകളാണ് ബിജെപി നേടിയതെങ്കില്‍ ഇത്തവണ ജെഎംഎം അത് 20 സീറ്റിലേക്ക് ഉയര്‍ത്തി. ഇവിടെയാണ് ആദിവാസികള്‍ ബിജെപിയില്‍ വിശ്വസിക്കുന്നില്ല എന്ന് വ്യക്തമാകുന്നത്. ഭൂമി ഏറ്റെടുക്കല്‍ നിയമം ആദിവാസി അവകാശങ്ങളുടെ ലംഘനമായിട്ടാണ് വിലയിരുത്തപ്പെട്ടത്. മതപരിവര്‍ത്തന ബില്ലും ആദിവാസി ക്രിസ്ത്യന്‍ വിഭാഗങ്ങളെ ബിജെപിയില്‍ നിന്ന് അകറ്റി.

ആള്‍ക്കൂട്ട കൊലയില്‍ നടപടിയില്ല

ആള്‍ക്കൂട്ട കൊലയില്‍ നടപടിയില്ല

മുസ്ലീം, ദളിത് വിഭാഗങ്ങള്‍ക്കെതിരെയുള്ള ആള്‍കൂട്ട കൊലയാണ് ഇതില്‍ ഏറ്റവും രൂക്ഷമായത്. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ 20 ആള്‍ക്കൂട്ട കൊലപാതകങ്ങളാണ് ജാര്‍ഖണ്ഡില്‍ നടന്നത്. അതില്‍ 11 പേര്‍ മുസ്ലീങ്ങളായിരുന്നു. അക്രമികളെ സംരക്ഷിക്കുന്ന നിലപാടാണ് ബിജെപിക്കുള്ളതെന്ന് പ്രധാന ആരോപണമായിരുന്നു. ഗോസംരക്ഷകരാണ് ്അക്രമം കൂടുതലായി അഴിച്ചുവിട്ടത്. തബ്രേസ് അന്‍സാരിയെ ആക്രമിക്കുന്നതിന്റെ വീഡിയോ ദീര്‍ഘകാലം ജാര്‍ഖണ്ഡ് ജനതയെ ബിജെപിയില്‍ നിന്ന് അകറ്റുന്നതിന് പ്രധാന കാരണമായിരുന്നു.

എല്ലാവരെയും പോലെ തന്നെ

എല്ലാവരെയും പോലെ തന്നെ

ബിജെപി വ്യത്യസ്ത പാര്‍ട്ടിയാണെന്നായിരുന്നു 2014 മുതലുള്ള വാദം. അഴിമതിയും അക്രമവും ബിജെപിയില്‍ ഉണ്ടാവില്ലെന്ന പ്രചാരണമാണ് തിരിച്ചടിയായത്. എന്നാല്‍ സ്ഥാനാര്‍ത്ഥികളില്‍ പലരും മോശം പ്രതിച്ഛായ ഉള്ളവരായിരുന്നു. ശശി ഭൂഷണ്‍ മേത്തയെ പങ്കിയില്‍ നിര്‍ത്തിയത് ഉദാഹരണമാണ്. ഇയാള്‍ നടത്തുന്ന സ്‌കൂളില്‍ ഒരു അധ്യാപികയെ കൊലപ്പെടുത്തിയ കേസില്‍ വിചാരണ നേരിടുന്ന നേതാവാണ് അദ്ദേഹം. എംഎഎല്‍ ഭാനു പ്രതാപ് ഷാഹി, ദുല്ലു മഹാതോ എന്നിവര്‍ വന്‍ അഴിമതി കേസുകളില്‍ പ്രതികളാണ്.

ജാതി സമവാക്യം പൊളിഞ്ഞു

ജാതി സമവാക്യം പൊളിഞ്ഞു

ജാതി സമവാക്യങ്ങളില്‍ കേന്ദ്രീകരിച്ചുള്ള അമിത് ഷായുടെ തന്ത്രങ്ങളാണ് ജാര്‍ഖണ്ഡില്‍ പൊളിഞ്ഞത്. മഹാരാഷ്ട്രയില്‍ ജാട്ടുകളുടെ രോഷം എത്രത്തോളം ഉണ്ടെന്ന് അളക്കുന്നതില്‍ മനോഹര്‍ ലാല്‍ ഖട്ടാര്‍ പരാജയപ്പെട്ടു. ഒടുവില്‍ സഖ്യം കൊണ്ട് രക്ഷപ്പെടുകയായിരുന്നു. മറാത്ത വോട്ടുകള്‍ മഹാരാഷ്ട്രയില്‍ ബിജെപിയെ അധികാരത്തില്‍ നിന്ന് പുറത്താക്കുകയായിരുന്നു. എന്നാല്‍ ആദിവാസിയല്ലാത്ത ഒരു മുഖ്യമന്ത്രി മുന്‍നിര്‍ത്തിയുള്ള അമിത് ഷായുടെ കളികള്‍ ജാര്‍ഖണ്ഡില്‍ പരാജയപ്പെടുകയായിരുന്നു. ഇവിടെയും പ്രധാന പ്രശ്‌നം രഘുബര്‍ ദാസായിരുന്നു. അതേസമയം ഇനി ദില്ലിയിലും ബീഹാറിലും ഇത് ആവര്‍ത്തിക്കുമോ എന്നാണ് അറിയാനുള്ളത്.

 എന്‍ആര്‍സി നോട്ടുനിരോധനം പോലെയാണ്... വിജയത്തില്‍ ഹേമന്ദ് സോറന്റെ ആദ്യ പ്രതികരണം ഇങ്ങനെ എന്‍ആര്‍സി നോട്ടുനിരോധനം പോലെയാണ്... വിജയത്തില്‍ ഹേമന്ദ് സോറന്റെ ആദ്യ പ്രതികരണം ഇങ്ങനെ

English summary
bjp lost jharkhand on its own arrogance
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X