കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപിക്ക് രാഷ്ട്രീയ തൊട്ടുകൂടായമിയില്ല: അമിത് ഷാ

  • By Aswathi
Google Oneindia Malayalam News

വാരണാസി: പതിനാറം ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് തിങ്കാളാഴ്ചയോടെ അവസാനിയ്ക്കും. വിധിയറിയാന്‍ ഒരാഴ്ച കൂടെ ബാക്കി നില്‍ക്കെ ഏതു കക്ഷിയുടെയും പിന്തുണ സ്വീകരിക്കാന്‍ തയ്യാറാണെന്ന് പറഞ്ഞുകൊണ്ട് ബി ജെ പി രംഗത്ത്. രാഷ്ട്രീയ തൊട്ടുകൂടായ്മയില്‍ വിശ്വസിക്കുന്നില്ലെന്നും ബി ജെ പി വ്യക്തമാക്കി.

എന്‍ ഡി എ യ്‌ക്കൊപ്പം ചേര്‍ന്ന് മൂന്നൂറിലധികം സീറ്റുകള്‍ ലഭിക്കുമെന്നും വന്‍ വിജയം നേടുന്നുമെന്നും നരേന്ദ്ര മോദിയുടെ വിശ്വസ്തനും ഉത്തരപ്രദേശിലെ ബി ജെ പി നേതാവുമായ അമിത് ഷാ പറഞ്ഞു. എന്‍ ഡി എയ്ക്ക് പുറത്തുള്ള കക്ഷികളുമായി സംഖ്യത്തിലേര്‍പ്പെടുന്ന കാര്യത്തില്‍ ബി ജെ പിയ്ക്ക് തുറന്ന മനസ്സാണുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി.

Amit Shah

തിരഞ്ഞെടുപ്പിന് ശേഷം എന്‍ ഡി എയ്ക്ക പുറമെ കൂടുതല്‍ പാര്‍ട്ടികള്‍ ബി ജെ പിയക്ക് പിന്തുണ നല്‍കുമെന്ന് ഒരു അഭിമുഖത്തില്‍ പാര്‍ട്ടി നേതാവ് നരേന്ദ്ര മോദിയും പറഞ്ഞിരുന്നു. രാജ്യത്തിന്റെ വികസനത്തിന് വേണ്ടി സഖ്യം ചേരാന്‍ ഏതെങ്കിലും പാര്‍ട്ടി ആഗ്രഹിക്കുന്നുവെങ്കില്‍ അവര്‍ക്ക് ബി ജെ പിയെ എപ്പോഴും പിന്തുണയ്ക്കാമെന്ന് അമിത് ഷാ പറഞ്ഞു.

ബി എസ് പി നേതാവായ മായവതി തന്റെ പാര്‍ട്ടി ഒരിക്കലും ബി ജെ പിയെ പിന്തുണയ്ക്കില്ലെന്ന് പറഞ്ഞതിന് മറുപടിയായാണ് ബി ജെ പിയ്ക്ക് രാഷ്ട്രീയ തൊട്ടുകൂടായ്മയില്ലെന്ന് പാര്‍ട്ടി അറിയിച്ചത്. വാരണാസിയല്‍ മോദിയുടെ റാലി നിഷേധിച്ച ജില്ലാ മജിസ്‌ട്രേറ്റ് പഞ്ജാന്‍ യാദവിനെ സ്ഥലം മാറ്റണമെന്നും അമിത് ഷാ ആവശ്യപ്പെട്ടു.

English summary
With the Lok Sabha poll results just a week away, the BJP on Friday said it does not believe in “political untouchability” and is open to support from any party.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X