കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നോട്ട് നിരോധനത്തില്‍ പണികിട്ടിയത് കോണ്‍ഗ്രസിന്, മഹാരാഷ്ട്രയിലെ ജനങ്ങളുടെ പിന്തുണ മോദിക്ക് തന്നെ!

നോട്ട് നിരോധനത്തിനു പിന്നാലെ മഹാരാഷ്ട്രയില്‍ നടന്ന തദ്ദേശ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് വന്‍ മുന്നേറ്റ.164 തദ്ദേശ സ്ഥാപനങ്ങളിലേക്കാണ് തിരഞ്ഞെടുപ്പ് നടന്നത്.851 സീറ്റില്‍ ബിജെപി വിജയിച്ചു.

  • By Gowthamy
Google Oneindia Malayalam News

മുംബൈ : രാജ്യത്ത് 500, 1000 രൂപ നോട്ടുകള്‍ അസാധുവാക്കിയതുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ അവസാനിക്കുന്നില്ല. പലവിധ പ്രതിഷേധങ്ങളുമായി പ്രതിപക്ഷ പാര്‍ട്ടികള്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെയും എന്‍ഡിഎ സര്‍ക്കാരിനെതിരെയും ആഞ്ഞടിക്കുകയാണ്. മോദിയുടേത് ജനദ്രോഹനടപടിയാണെന്നാണ് ആരോപണം. എന്നാല്‍ ഈ ആരോപണങ്ങള്‍ക്ക് ജനങ്ങള്‍ തന്നെ മറുപടി നല്‍കിയിരിക്കുന്നു.

മഹാരാഷ്ട്ര തദ്ദേശ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് വന്‍ മുന്നേറ്റം. മോദിയുടെ നോട്ട് നിരോധിക്കല്‍ പ്രഖ്യാപനം പാര്‍ട്ടിക്കും സര്‍ക്കാരിനും തിരിച്ചടിയാകുമെന്ന് വിശ്വസിച്ച പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് തന്നെ തിരഞ്ഞെടുപ്പ് ഫലം തിരിച്ചടിയായിരിക്കുകയാണ്.

നോട്ട് നിരോധനത്തിനു പിന്നാലെ നവംബര്‍ 27ന് നടന്ന തിരഞ്ഞെടുപ്പിനെ ഓരോ പാര്‍ട്ടിയും ഏറെ നിര്‍ണായകമായിട്ടാണ് വിലയിരുത്തിയിരുന്നത്. നോട്ട് നിരോധനവുമായി ബന്ധപ്പെട്ട് നടന്ന സര്‍വേകള്‍ മോദിക്കനുകൂലമായിരുന്നപ്പോള്‍ ഇതൊക്കെ കെട്ടിച്ചമച്ചതാണെന്ന ആരോപണം പ്രതിപക്ഷത്തിന്റെ ഭാഗത്തു നിന്ന് ഉയര്‍ന്നിരുന്നു. എന്നാല്‍ പ്രതിപക്ഷത്തിന്റെ വായടപ്പിക്കുന്ന മറുപടിയാണ് മഹാരാഷ്ട്രയിലെ ജനങ്ങള്‍ നല്‍കിയിരിക്കുന്നത്.

 പ്രതിപക്ഷം തകര്‍ന്നടിഞ്ഞു

പ്രതിപക്ഷം തകര്‍ന്നടിഞ്ഞു

25 ജില്ലകളിലായി 164 തദ്ദേശ സ്ഥാപനങ്ങളിലേക്കാണ് തിരഞ്ഞെടുപ്പ് നടന്നത്. ഇതില്‍ 851 സീറ്റില്‍ ബിജെപി വിജയിച്ചു. 2011ല്‍ 396 സീറ്റാണ് ബിജെപിക്ക് ലഭിച്ചിരുന്നത്. 643 സീറ്റുകള്‍ നേടി കോണ്‍ഗ്രസ് രണ്ടാമതെത്തി. എന്‍സിപി 638 സീറ്റ് നേടി. തിരഞ്ഞെടുപ്പ് നടന്ന 147 നഗരസഭകളില്‍ 476 ഇടത്ത് ബിജെപി വിജയിച്ചു. 2001ന് ശേഷം കൗണ്‍സില്‍ പ്രസിഡന്റിനെ തിരഞ്ഞെടുക്കാന്‍ നടന്ന ആദ്യ നേരിട്ടുള്ള തിരഞ്ഞെടുപ്പ് കൂടിയായിരുന്നു ഇത്.

 ശിവസേനക്കും മുന്നേറ്റം

ശിവസേനക്കും മുന്നേറ്റം

തദ്ദേശ മേഖലകളില്‍ പരമ്പരാഗതമായി കോണ്‍ഗ്രസിനും എന്‍സിപിക്കുമായിരുന്നു ആധിപത്യം. എന്നാല്‍ ഇത്തവണ ഇതിലും മാറ്റമുണ്ടായി. കോണ്‍ഗ്രസിന് 23 കൗണ്‍സിലുകളിലും എന്‍സിപിക്ക് 21 കൗണ്‍സിലുകളിലും മാത്രമെ വിജയം നേടാനായുള്ളു. നോട്ട് നിരോധനത്തിനെതിരെ ഗ്രാമീണ മേഖലകളില്‍ ശക്തമായ മോദി വിരുദ്ധ വികാരം നിലനില്‍ക്കുമ്പോഴാണ് ഇത്തരത്തിലൊരു മുന്നേറ്റം ഉണ്ടായിരിക്കുന്നത്. ബിജെപിയെ കൂടാതെ സഖ്യകക്ഷികളായ ശിവസേനയും മുന്നേറ്റമുണ്ടാക്കി. 27 നഗരസഭ കൗണ്‍സിലുകളാണ് ശിവസേന സ്വന്തമാക്കിയിരിക്കുന്നത്.

 ബിജെപിയില്‍ വിശ്വാസം

ബിജെപിയില്‍ വിശ്വാസം

തിരഞ്ഞെടുപ്പ് ഫലം പുറത്തു വന്നതിനുപിന്നാലെ ജനങ്ങള്‍ക്ക് നന്ദി അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. തദ്ദേശ തിരഞ്ഞെടുപ്പില്‍ ബിജെപിയില്‍ വിശ്വാസമര്‍പ്പിച്ചതിന് മഹാരാഷ്ട്രയിലെ ജനങ്ങള്‍ക്ക് നന്ദി അറിയിക്കുന്നതായി മോദി ട്വീറ്റ് ചെയ്തു. പാവപ്പെട്ടവരുടെ ഉന്നമനത്തിനായുള്ള ബിജെപിയുടെ വികസന രാഷ്ട്രീയത്തിന്റെ വിജയമാണിതെന്ന് മോദി ട്വിറ്ററില്‍ കുറിച്ചു.

 എന്‍സിപിക്ക് കനത്ത പതനം

എന്‍സിപിക്ക് കനത്ത പതനം

എന്‍സിപിക്കും കോണ്‍ഗ്രസിനും ഉണ്ടായിരിക്കുന്നത് ശക്തമായ പതനമാണ്. മുന്‍ തിരഞ്ഞെടുപ്പില്‍ 1,111 സീറ്റ് സ്വന്തമാക്കിയിരുന്ന കോണ്‍ഗ്രസ് 643 എന്ന നിലയിലേക്ക് പതിക്കുകയായിരുന്നു. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ 916 സീറ്റ് നേടിയ എന്‍സിപി 638ലേക്കും പതിച്ചു. ബിജെപിക്ക് 298 സീറ്റും ശിവസേനയ്ക്ക് 264 സീറ്റുകളുമാണ് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ നേടാനായത്. മറ്റ് കക്ഷിനില ഇങ്ങനെയാണ്: എംഎന്‍എസ് 16, പ്രാദേശിക മുന്നണി 384, മറ്റ് ചെറിയ പാര്‍ട്ടികള്‍ 119, സ്വതന്ത്രര്‍ 324 ,സിപിഎം 12.

 നന്ദി പറഞ്ഞ് ഫട്‌നാവിസും

നന്ദി പറഞ്ഞ് ഫട്‌നാവിസും

2014ല്‍ നടന്ന അസംബ്ലി തിരഞ്ഞെടുപ്പില്‍ നേടിയ ഉജ്വല വിജയത്തിനു പിന്നാലെയാണ് തദ്ദേശ തിരഞ്ഞെടുപ്പിലും ബിജെപി വിജയം നേടിയിരിക്കുന്നത്. ബിജെപിയുടെ വിജയം മുഖ്യമന്ത്രി ഫട്‌നാവിസിന്റെ വിജയംകൂടിയായിട്ടാണ് വിലയിരുത്തുന്നത്. തിരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്ക് നേതൃത്വം നല്‍കിയത് ഫട്‌നാവിസ് തന്നെയായിരുന്നു.

 നേരിട്ടുള്ള തിരഞ്ഞെടുപ്പ്

നേരിട്ടുള്ള തിരഞ്ഞെടുപ്പ്

2001നു ശേഷം ചെയര്‍പേഴ്‌സന്‍സ് പോസ്റ്റിലേക്ക് നടക്കുന്ന നേരിട്ടുള്ള തിരഞ്ഞെടുപ്പ് എന്ന പ്രത്യേകതയും ഇതിനുണ്ട്. 2001ല്‍ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന വിലാസ്‌റാവു ദേശ്മുഖ് ആണ് നേരിട്ടുള്ള തിരഞ്ഞെടുപ്പ് എന്ന രീതി കൊണ്ടുവന്നത്. എന്നാല്‍ പിന്നീട് ഇത് നിര്‍ത്തലാക്കുകയായിരുന്നു. ദേവേന്ദ്രഫട്‌നാവിസ് മുഖ്യമന്ത്രിയായ ശേഷം നേരിട്ട് തിരഞ്ഞെടുപ്പ് നടത്താന്‍ അനുശാസിക്കുന്ന നിയമം അദ്ദേഹം ഭേദഗതി ചെയ്തു.

കനത്ത പരാജയം

കനത്ത പരാജയം

അതേകസമയം തിരഞ്ഞെടുപ്പ് ഫലങ്ങള്‍ സംസ്ഥാന ഗ്രാമ വികസന മന്ത്രി പങ്കജ മുണ്ടെയ്ക്ക് കനത്ത തിരിച്ചടിയാണ് നല്‍കിയിരിക്കുന്നത്. പങ്കജ മുണ്ടെയുടെ സ്വന്തം മണ്ഡലമായ പാര്‍ലി വൈജ്‌നാഥില്‍ ചെയര്‍പേഴ്‌സന്‍ പോസ്റ്റിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ എന്‍സിപി സ്ഥാനാര്‍ഥി സരോജിനി ഹാല്‍ഗെ വിജയിച്ചു. ബിജെപിയുടെ സുരേഖ മെന്‍കുഡാലെയെയാണ് ഇവര്‍ പരാജയപ്പെടുത്തിയത്. 33 മുന്‍സിപ്പല്‍ കൗണ്‍സില്‍ സീറ്റുകളില്‍ എന്‍സിപി 27ല്‍ വിജയിച്ചു. നാല് സീറ്റില്‍ മാത്രമാണ് ബിജെപിക്ക് നേടാനായത്. കോണ്‍ഗ്രസ് ശിവസേന ഓരോ സീറ്റും നേടി.

 കോണ്‍ഗ്രസിന് മുന്നേറ്റം

കോണ്‍ഗ്രസിന് മുന്നേറ്റം

അതേസമയം മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ പൃഥ്വിരാജ് ചൗഹാനും തിരഞ്ഞെടുപ്പ് ഫലം നിരാശയാണ്. ചൗഹാന്റെ സ്വന്തം മണ്ഡലമായ കരടില്‍ ബിജെപി സ്ഥാനാര്‍ഥി രോഹിണി ഷിന്‍ഡെയാണ് ചെയര്‍പേഴ്‌സന്‍ സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. എന്നാല്‍ ഇവിടെ 26 സീറ്റില്‍ 16ഉം നേടാന്‍ കോണ്‍ഗ്രസിനു കഴിഞ്ഞു. സ്വന്തം മണ്ഡലമായ റഹാത്ത കോണ്‍ഗ്രസിന് നഷ്ടമായി. ബിജെപി സ്ഥാനാര്‍ഥി മംമ്ത പിപാദയാണ് ഇവിടെ ചെയര്‍പേഴ്‌സനായി തിരഞ്ഞെടുക്കപ്പെട്ടത്.

 കനത്ത പരാജയം പാഠം

കനത്ത പരാജയം പാഠം

അതേസമയം കോണ്‍ഗ്രസിന് നേരിട്ടിരിക്കുന്നത് കനത്ത പരാജയമാണെന്ന കാര്യം കോണ്‍ഗ്രസ് തന്നെ സമ്മതിക്കുന്നു. 2011ലെ 1,111 സീറ്റുകളില്‍ നിന്നാണ് 643ലേക്ക് കോണ്‍ഗ്രസ് തകര്‍ന്നടിഞ്ഞിരിക്കുന്നത്. ഇതില്‍ കോണ്‍ഗ്രസ് ആത്മപരിശോധന നടത്തണമെന്നും മുതിര്‍ന്ന നേതാക്കള്‍ പറയുന്നു.

English summary
Of the 147 municipal councils that went to the polls on November 27, the BJP won 52.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X