ബാംഗ്ലൂരിന് നമ്മ മെട്രോയുടെ വാലന്റൈൻസ് ഡേ സമ്മാനം. ഫെബ്രുവരി 14 മുതൽ അധികം കിട്ടുന്നത് മൂന്ന് കോച്ച്

  • Posted By:
Subscribe to Oneindia Malayalam

 ബെംഗളൂരു: വാലന്‍റൈൻസ് ദിനത്തില്‍ ബംഗളൂരിയന്‍സിന് നമ്മ മെട്രോയുടെ സമ്മാനമായി 3 കോച്ചുകൾ അധികമായി അനുവദിച്ച് ബിഎംആർസിഎൽ. 6 കോച്ചുകളുള്ള ആദ്യ ട്രെയിൻ ഫെബ്രുവരി 14 ന്  നമ്മ മെട്രോയുടെ പര്‍പ്പിൾ ലൈനിൽ സർവ്വീസ് ആരംഭിക്കും.

ബെംഗളൂരുവിന്‍റെ ചുമതലയുള്ള മന്ത്രി കെജെ ജോർജ്ജാണ് ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചത്. നിലവിൽ 3 കോച്ചുകളാണ് മെട്രോയ്ക്കുള്ളത്. ഇനി ആറു കോച്ചുകൾ      വരുന്നതോടെ കൂടുതൽ ആളുകൾക്ക് യാത്രാ സൗകര്യം ആകും.ഇതുവഴി  പർപ്പിൾ ലൈനിലെ മജസ്റ്റിക് മുതൽ ബയിപ്പനഹള്ളിവരെയുള്ള തിരക്കൊഴിവാക്കും. ഈ ട്രെയിനിലെ ആദ്യ കോച്ച് സ്ത്രീകൾക്കായി സംവരണം ചെയ്യും.

namma-metro

ബെഗളൂരു മെട്രോ നിലവിൽ പർപ്പിൾ ഗ്രീൻ ലൈനിലൂടെ 3 കോച്ചുകളുമായാണ് സര്‍വ്വീസ് നടത്തുന്നത്.കോച്ചുകളുടെ എണ്ണം വര്‍ദ്ധിപ്പിക്കുന്നതിനായ് ബെഗലൂരു മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡിന് മേൽ സമ്മർദ്ദം ഏറി വന്ന സാഹചര്യത്തിലാണ് ഈ തീരുമാനം.
നിലവിലുള്ള 3 കാർ ട്രെയിൻ ഡ്രൈവിംഗ് മോട്ടോർ കാർ,ട്രെയിലർ കാർ, മറ്റൊരു ഡിഎംസി എന്നിവ ചേർന്നതാണ്. ബിഎംആർസിഎൽ ഇപ്പോൾ രണ്ട് ഡിഎംസിയും ഒരു ട്രെയിലർ കാറും കൂടെ ചേർക്കുകയാണ്.
kj jeorge

പര്‍പ്പിൾ ലൈനിൽ എല്ലാ ട്രെയിനുകളും 6 കോച്ചുകൾ ആക്കുന്നതോടെ 63 കോച്ചുകൾ വേണ്ടിവരുന്നതായി കെ ജെ ജോർജ് പറഞ്ഞു.ഇതിൽ ചല്ലഖട്ട മുതൽ വൈറ്റ് ഫീൽഡ് വരെ ഇതിൽ ഉൾപ്പെടും.87 കോച്ചുകൾ ഗ്രീൻലൈനിൽ ബിഐഇസി മുതൽ അഞ്ച്ൻപുര വരെയും നീളും.
English summary
BMRCL valentines day gift to bengaluru; 3 additional coach for namma metro.he first train with six coaches, as against the current three-coach trains, will be launched on Valentine's Day on the Purple Line of Namma Metro.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്