സ്കൂള്‍ വിദ്യാര്‍ത്ഥികളുമായി സഞ്ചരിച്ച ബോട്ട് മറിഞ്ഞു: ബോട്ടില്‍ സഞ്ചരിച്ചത് 40 വിദ്യാര്‍ത്ഥികള്‍!

  • Written By:
Subscribe to Oneindia Malayalam

മുംബൈ: മഹാരാഷ്ട്രയില്‍ വിദ്യാര്‍ത്ഥികളുമായി പോയ ബോട്ട് മറിഞ്ഞു. 40 വിദ്യാര്‍ത്ഥികളാണ് ബോട്ടിലുണ്ടായിരുന്നത്. ബോട്ട് കീഴ്മേല്‍ മറിയുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. രക്ഷാ പ്രവര്‍ത്തനം നടന്നുവരികയാണ്. ശനിയാഴ്ച രാവിലെയോടെ മഹാരാഷ്ട്രയിലെ ധനുവിലെ കടല്‍ത്തീരത്താണ് സംഭവം.

maha-03

പ്രാഥമിക റിപ്പോര്‍ട്ടുകള്‍ പ്രകാരം നാല് കുട്ടികള്‍ മരിച്ചതായാണ് വിവരം. 32 ഓളം കുട്ടികളെ രക്ഷപ്പെടുത്തി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. കാണാതായ കുട്ടികള്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ തുടര്‍ന്നുവരികയാണ്. ബോട്ടില്‍ കുട്ടികളുടെ എണ്ണക്കൂടുതലാണ് മുങ്ങാനിടയാക്കിയതെന്ന് ചില റിപ്പോര്‍ട്ടുകളുണ്ട്. ഡ്രോണിയര്‍ വിമാനങ്ങളും ഹെലികോപ്റ്ററുകളും രക്ഷാപ്രവര്‍ത്തനം നടത്തിവരുന്നതായി എഎന്‍ഐയെ ഉദ്ധരിച്ച് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
A boat with 40 schoolchildren aboard upturned near Dahanu in Maharashtra. Rescue operations underway.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്