ബിഎസ്എന്‍എല്‍ പ്രീപ്പെയ്ഡ് ഉപഭോക്താകള്‍ക്ക് വമ്പന്‍ ഓഫര്‍; 500 രൂപയില്‍ താഴെ നിരവധി പ്ലാനുകള്‍
ന്യൂഡല്‍ഹി: ഉപഭോക്തക്കളെ ആകര്‍ഷിക്കുന്നതിനായി വമ്പന്‍ പ്ലാനുകളും ഓഫറുകളുമായി ബിഎസ്എന്‍എല്‍ വരുന്നു. മറ്റ് കമ്പിനികള്‍ അവരുടെ പ്ലാനിന്റെ നിരക്ക് വര്‍ധിപ്പിച്ചിരുന്നു ഈ സാഹചര്യത്തിലാണ് പുതിയ ഓഫറുമായി ബിഎസ്എന്‍എല്‍ എത്തിയിരിക്കുന്നത്. 599 രൂപയുടെ വര്‍ക്ക് ഫ്രംഹോം പദ്ധതിയാണ് ഇതില്‍ പ്രധാനമായ പ്ലാന്‍. ഈ പ്രീപ്പെയ്ഡ് പ്ലാന്‍ ദിവസവും അഞ്ച് ജിബി ഡാറ്റയും 100 എസ്എംഎസുമാണ് ഉപഭോക്താക്കള്‍ക്ക് ലഭിക്കുന്നത്. 85 ദിവസമാണ് പ്ലാനിന്റെ കാലാവധി.
സുപ്രീം കോടതി വിധിക്ക് പിന്നാലെ അയോധ്യയില്‍ പൊടിപൊടിച്ച് ഭൂമിയിടപാടുകള്‍, ഞെട്ടിച്ച് റിപ്പോര്‍ട്ട്
അഞ്ച് ജിബി തീര്‍ന്ന് കഴിഞ്ഞാല്‍ ഡാറ്റ സ്പീഡ് 40 കെബിപിഎസ് ആയി കുറയുകയും ചെയ്യും. കൂടാതെ രാത്രിയില്‍ പരിധിയില്ലാതെ നെറ്റും സിങ്ങിലേക്കുള്ള ആക്സസും നല്കുന്നു. കൂടാതെ ഈ പ്ലാനിന് ഫോണ്‍ കോള്‍ പരിധിയുമുണ്ടായിരിക്കില്ലെന്ന് അധികൃതര്‍ അറിയിച്ചു.

കൂടാതെ 500രൂപയില്‍ താഴെയുള്ള നിരവധി പ്ലാനുകളാണ് ബിഎസ്എന്‍എല്‍ പ്രീപ്പെയ്ഡ് ഉപഭോക്താക്കള്‍ക്കായി ഒരുക്കിയിരിക്കുന്നത്. വോയ്സ് വൗച്ചര്‍ എന്ന പുതിയ പദ്ദതിയാണ് ഏറ്റവും ശ്രദ്ധേയം. 319 രൂപക്ക് 75 ദിവസത്തെ പരിധിയില്ലാത്ത വോയ്സ് കോളാണ് ഈ ഓഫറിലൂടെ ലഭിക്കുക. കൂടാതെ 295 രൂപയുടെ ബിഎസ്എന്‍എല്‍ പ്രീപ്പെയ്ഡ് പ്ലാനായ 395 നിരക്കിലൂടെ 3000 മിനിറ്റ് ഇന്റരര്നെറ്റ് കോളും, ഇന്റര്‍ നെറ്റ് ഇല്ലാതെ 1800 മിനിറ്റും കോളുമാണ് ലഭിക്കുക 56 ദിവസമാണ് പ്ലാനിന്റെ കാലാവധി. കൂടാതെ ദിവസവും 1 ജിബി ഡാറ്റയും പ്ലാന്‍ നല്കുന്നു.
200 കടന്ന് ഒമൈക്രോൺ; രാത്രികാല കർഫ്യൂ വന്നേക്കും,നിയന്ത്രണങ്ങൾ കടുപ്പിക്കണമെന്ന് കേന്ദ്രം

പ്രീപ്പെയ്ഡ് ഉപഭോക്താക്കള്‍ക്കായി 429, 499 രൂപയുടെ പ്ലാനുകളും ബിഎസ്എന്‍ എല്‍ അവതരിപ്പിച്ചിട്ടുണ്ട്. 81ഉം 90ഉം ദിവസമാണ് ഇരു പ്ലാനുകളുടെയും വാലിഡിറ്റി. ഇതുപ്ലാനുകളിലും ദിവസേന പരിധിയില്ലാത്ത കോളും, എസ്എംഎസും ലഭിക്കും. 429ന്റെ പ്ലാന്‍ 1 ജിബി ദിവസേനയുള്ള ഡാറ്റയും, 499 രൂപയുടെ പ്ലാന്‍ ദിവസേന 2ജിബി ഡാറ്റയും ലഭിക്കും. കൂടാതെ വോയ്സ് വൗച്ചര്‍ പ്ലാനുകളായി 90 ദിവസത്തേക്ക് രണ്ട് പ്ലാനുകളും ബിഎസ്എന്‍എല്‍ പുറത്തിറക്കിയിട്ടുണ്ട് 88 രൂപയും 209 രൂപയും നിരക്കിലാണ് ഇവ രണ്ടും ലഭിക്കുക.
ചുവപ്പഴകില്‍ ആര്യ; അടിപൊളി ചിത്രങ്ങള്‍ പങ്കുവച്ച് ബിഗ് ബോസ് താരം

198 രൂപക്ക് 50 ദിവസത്തെ പരിധിയോടെ എസ്ടിവി പ്ലാനും ബിഎസ്എന്‍എല്‍ പുറത്തിറക്കിയിട്ടുണ്ട്. ഇത് 2ജിബി ഡാറ്റയും നല്കുന്നു. 2 ജിബി ഡാറ്റ കഴിഞ്ഞാല്‍ ഡാറ്റ സ്പീഡ് 49 കെബിപിഎസ് ആയി കുറയുമെന്നും അധികൃതര്‍ അറിയിച്ചു. കൂടാതെ 209 രൂപക്ക് 90 ദിവസത്തെ എസ്ടിവി പ്ലാനും ബിഎസ്എന്‍എല്‍ പുറത്തിറക്കിയിട്ടുണ്ട്.
ഉമർഖാലിദിനെ തള്ളിപ്പറഞ്ഞ് കനയ്യ കുമാർ: 'ആരാണ് അയാള്‍, കോണ്‍ഗ്രസാണോ', പ്രതിഷേധം

പ്രീപ്പെയ്ഡ് ഉപഭോക്താക്കള്‍ക്ക് 97 രൂപക്കും 99 രൂപയുടെയും പ്ലാനും ബിഎസ്എന്‍എല്‍ പുറത്തിറക്കിയിട്ടുണ്ട്. 97 രൂപയുടെ പ്ലാന്‍ 18 ദിവസത്തെ വാലിഡിറ്റിയോടെ 2ജിബി ദിവസേനെയുള്ള ഇന്റര്‍നെറ്റും കൂടാതെ ഇന്ത്യയിലെങ്ങും പിരിധിയില്ലാതെ കോള്‍ ചെയ്യാനും സാധിക്കും. 99 രൂപയുടെ പ്ലാന്‍ 22 ദിവസ,ത്തെ വാലിഡിറ്റിയോടെ പരിധിയില്ലാതെ കോളും, 90 എസ്എംഎസും റിംഗ് ടോണുമാണ് ലഭിക്കുക. കുറഞ്ഞ നിരക്കില്‍ കൂടുതല്‍ പ്ലാനുകളാണ് ബിഎസ്എന്‍എല്‍ നല്‍കുന്നത്. 75 രൂപക്ക് 50 ദിവസത്തെ വാലിഡിറ്റിയോടെ 21 ജിബി ഡാറ്റയും, 100 മിനിറ്റ് കേളും ലഭിക്കും.

അതേസമയം ഡിസംബര്‍ 31 മുതല്‍ 425 ദിവസത്തെ വാലിഡിറ്റിയോടെ 2399 രൂപയുടെ പ്ലാനും ബിഎസ്എന്‍എല്‍ ഒരുക്കിയിട്ടുണ്ട്. 2399രൂപയുടെ പ്ലാന്‍ നല്‍കുന്നത് ദിനംപ്രതി പരിധിയില്ലാതെ ഡാറ്റയാണ് എന്നാല്‍ 3 ജിബി കഴിഞ്ഞാല്‍ ഡാറ്റയുടെ സ്പീഡ് 80 കെബിപിഎസ് ആയി കുറയും. മറ്റേത് നെറ്റ്വര്ക്കുഖിലേക്കും ദിവസേന 100 എസ്എംഎസും കൂടാതെ ഇറോസ് നൗ എന്ന കണ്ടന്റിലേക്കും, ബിഎശ്എന്എല് ട്യൂണിലേക്കും 425 ദിവസവും ആക്സസ് ചെയ്യാന്‍ സാധിക്കും