ജനങ്ങൾക്ക് ഒരുപിടി തൊഴിൽ അവസരങ്ങളുമായി മോദി സർക്കാരിന്റെ ബുള്ളറ്റ് ട്രെയിൻ പദ്ധതി

  • Posted By:
Subscribe to Oneindia Malayalam

ദില്ലി: ഇന്ത്യ വളരെ വേഗം  വികസിച്ചു കൊണ്ടിരിക്കുന്ന് ഒരു രാജ്യമാണ് . രാജ്യത്തിന്റെ വികസനം പൂർത്തിയാകണമെങ്കിൽ ഇന്ത്യയുടെ സകലമേഖലയിലും വികസനമുണ്ടാകണം. ഇന്ത്യയുടെ വികസനത്തിൽ സുപ്രധാന പങ്കു വഹിക്കുന്നതിൽ ഇന്ത്യൻ റെയിൽവെയ്ക്കും ഒരു പങ്കുണ്ട്.  പുതിയ ആശയങ്ങളും പദ്ധതികളും റെയിൽവെയിൽ ആവിഷ്കരിക്കുന്നതിന്റെ ഭാഗമായാണ്  അതിവേഗ തീവണ്ടിയായ ബുള്ളറ്റ് ട്രെയിൽ പദ്ധതി നടപ്പിലാക്കുകയാണ് .

കുട്ടികളുടെ സുരക്ഷയ്ക്കായി സംസ്ഥാനത്ത് ബാല സൗഹൃദ പോലീസ് സ്റ്റേഷനുകളും, പ്രവർത്തനങ്ങൾ ഇങ്ങനെ...

ഇന്ത്യയുടെ ചരിത്രത്തിലെ മറ്റൊരു സുപ്രദ്ധാന പദ്ധതിയാണ് ബുള്ളറ്റ് ട്രെയിൻ. ബിജെപി സർക്കാരിന്റെ മറ്റൊരു സ്വപ്ന പദ്ധതിയെന്നു ഇതിനെ വിശേഷിപ്പിക്കാം. ബുള്ളറ്റ് ട്രെയിനുകൾ വൻ മാറ്റമാണ് രാജ്യത്ത് സൃഷ്ടിക്കാൻ പോകുന്നത്. എന്നാൽ ഈ പദ്ധതിയ്ക്കെതിരെ ഒട്ടനവധി കിംവതന്തികൾ പ്രചരിക്കുന്നുണ്ട്. പുതിയ സങ്കേതിക വിദ്യ ജനങ്ങൾക്കിടയിൽ ആശങ്ക സൃഷ്ടിക്കാറുണ്ട്. വളരെ വേഗം അതു സ്വീകാര്യമാകാര്യമാകാറുമില്ല. പുതിയ ബുള്ളറ്റ് ട്രെയിൽ രാജ്യത്തിന് വികസനവും പുരോഗതിയും സൃഷിടിക്കുമെന്നത് ഉറപ്പാണ്.

ബുള്ളറ്റ് ട്രെയിൻ പദ്ധതി

ബുള്ളറ്റ് ട്രെയിൻ പദ്ധതി

പ്രധാനമന്ത്രി നരേന്ദ്രമോദിയും ജപ്പാൻ പ്രധാനമന്ത്രി ഷിൻസൊ ആബെയും ചേർന്നാണ് രാജ്യത്തെ ആദ്യത്തെ ബുള്ളറ്റ് ട്രെയിൽ പദ്ധതിയ്ക്ക് തറക്കല്ലിട്ടത്. മുംബൈ മുതൽ അഹമ്മദാബാദ് വരെയുള്ള 508 കി.മീ ദൈർഘ്യമുളള ബുള്ളറ്റ് പദ്ധതിയ്ക്ക് ചെലവ് 110,000 കോടി രൂപയാണ് പ്രതീക്ഷിക്കുന്നത്. ജപ്പാന്റെ പങ്കാളിത്വത്തിലാണ് ഈ പദ്ധതി നടപ്പിലാക്കാൻ പോകുന്നത്. ഇന്ത്യയ്ക്കും ജപ്പാനും ഒരു പോലെ ഗുണം ചെയ്യുന്ന പദ്ധതിയാണ് ബുള്ളറ്റ് ട്രെയിൻ പദ്ധതി. ജപ്പാനുമായി ചേര്‍ന്ന് നവഭാരതം കെട്ടിപ്പടുക്കാനാണ് മോദി ശ്രമിക്കുന്നതെന്ന് ആബെ അന്നു പറഞ്ഞിരുന്നു.

കുറഞ്ഞ ചെലവ്

കുറഞ്ഞ ചെലവ്

ജപ്പാന്റെ സഹായത്തോടു കൂടിയാണ് ഇന്ത്യ ഈ പദ്ധതി നടപ്പിലാക്കുന്നത്.110,000 കോടി രൂപയാണ് ഈ പദ്ധതിയ്ക്ക് പ്രതീക്ഷിക്കുന്ന ചെലവ്. അതിൽ 88,000 കോടി രൂപ ജപ്പാൻ ലോൺ ഇനത്തിൽ നിക്ഷേപിക്കു.0.1 ശതമാനം പലിശ നിരക്കിൽ ജപ്പാൻ ഇന്റർനാഷണൽ കോ-ഓപ്പറേഷൻ ഏജൻസിയാണ് നിക്ഷേപം നടത്തുന്നത്. ഇത് 50 വർഷത്തെ സമയപരിധിയിൽ തിരിച്ചടക്കുന്ന രീതിയിലാണ് കരാർ . കൂടാതെ 15 വർഷത്തെ ഗ്രേസ് പിരിഡുമുണ്ട്. മോക്കിന്റെ ഇന്ത്യ പദ്ധതിയുടെ ഭാഗമായി രൂപീകരിച്ച പദ്ധതിയിൽ നിക്ഷേപിച്ചിരിക്കുന്ന തുകയുടെ ചെലവ് ഇന്ത്യയിൽ ചെലവഴിക്കപ്പെടുകയും ഉപയോഗപ്പെടുത്തുകയും.

തൊഴിൽ അവസരം സൃഷ്ടിക്കും

തൊഴിൽ അവസരം സൃഷ്ടിക്കും

ഇന്ത്യയിൽ ബുള്ളറ്റ് തീവണ്ടികൾ വരുന്നതോടെ തൊഴിൽ അവസരങ്ങൾ കൂടും. നിർമ്മാണ ഘട്ടത്തിൽ 20000 തൊഴിലാളികൾക്ക് തൊഴിൽ ലഭിക്കുന്നു.കൂടാതെ ബുള്ളറ്റ് തീവണ്ടികളുടെ പ്രവർത്തനത്തിനായി 4000 പേർക്ക് പരീശീലനം നൽകും. 300 ഓളം പേർക്ക് ഹൈ സ്പീഡ് ട്രാക്ക് ടെക്നോളജിയിൽ ജപ്പാൻ റെയിൽവേ ജീവനക്കാർ പരിശീലന നൽകും. ദീർഘകാലടിസ്ഥാനത്തിൽ ഇന്ത്യയിലെ ജനങ്ങൾക്ക് തൊഴിൽ ലഭിക്കും.

 ബുള്ളറ്റ് തീവണ്ടികളുടെ യാത്ര

ബുള്ളറ്റ് തീവണ്ടികളുടെ യാത്ര

ബുള്ളറ്റ് തീവണ്ടികൾക്ക് ആകെ 508 കിലോമീറ്റർ 27 കി.മി തുരങ്കപാതയും 13 കിലോ മീറ്റർ ഭൂഗർഭ പാതയുമാണ് ഉണ്ടാകുക. ഏഴ് കിലോ മീറ്റർ സമുദ്രത്തിലൂടെയുള്ള ഇന്ത്യയിലെ ഏറ്റവും വലിയ തുരങ്കപാതയിലൂടെയാകും കടന്നു പോകുക. 21 കിലോമീറ്ററാണ് ഈ പാതയുടെ ആകെ ദൂരം. 320-350 കിലോ മീറ്ററാണ് ബുള്ളറ്റ് തീവണ്ടികളുടെ വേഗത. 12 സ്റ്റേഷനുകളിൽ നിർത്തി 2.58 മണിക്കൂർ കൊണ്ട് തീവണ്ടി ലക്ഷ്യസ്ഥാനത്തെത്തും.

 ജപ്പാൻ ടെക്നോളജി

ജപ്പാൻ ടെക്നോളജി

ഇന്ത്യയും ജപ്പാനും സജീവ ഇടപെടുന്ന ഹൈ സ്പീഡ് ട്രെയിൻ പ്രോജക്ടിനായി കട്ടിംഗ് എഡ്ജ് സാങ്കേതിക വിദ് ഉപയോഗപ്പെടുത്തും. കൂടാതെ ജപ്പാനിലെ 50 വർഷം പഴക്കമുള്ള ഷിൻകാൻസെൻ ടെക്നോളജി ഉപയോഗിച്ചാകും ബുള്ളറ്റ് ട്രെയിൻ പദ്ധതി നടപ്പിലാക്കുക. ബുള്ളറ്റ് തീവണ്ടിയിൽ നല്ല നിലവാരമുള്ള യാത്ര സൗകര്യവും സുരക്ഷയും ഉണ്ടായിരിക്കും. കൂടാതെ ഏതു തരത്തിലുള്ള അപടകങ്ങളേയും പ്രതിരോധിക്കാനുള്ള സംവിധാനം തീവണ്ടിയിൽ ഉണ്ടായിരിക്കും.

 ആദ്യം വിമർശനം

ആദ്യം വിമർശനം

പുതിയെരു പദ്ധതി രാജ്യത്ത് നടപ്പിലാക്കുമ്പോൾ എതിർപ്പുമായി നിരവധി പേരാണ് രംഗത്തെത്തുക. എല്ലാ പദ്ധതികളേയും ആദ്യം എതിർക്കുകയും പിന്നീട് അത് അംഗീകരിക്കുകയുമാണ് ചെയ്യാറുള്ളത്. അതിനൊരുദാഹരമാണ് 1968 സർവീസ് ആരംഭിച്ച രാജധാനി തീവണ്ടികൾ. അന്നത്തെ റെയിൽവെ ബോർഡ് ചെയർമാൻ അടക്കം രാജധാനി തീവണ്ടി സർവീസിനെ എതിർത്തിരുന്നു. എന്നാൽ ഇന്ന് എല്ലാവരും യാത്രകൾക്കായി രാജധാനി തീവണ്ടികളെ ആശ്രയിക്കുന്നുണ്ട്. അതു പോലെയാണ് മൊബൈൽ ഫോണിന്റെ കടന്നു വരവും. ആദ്യം ആരും ഇത് അംഗീകരിക്കാൻ തയ്യാറായിരുന്നില്ല. എന്നാൽ ഇന്ന് മൈബൈൽഫോൺ കമ്പോളത്തിൽ ലോകത്തിലെ രണ്ടാംസ്ഥാനമാണ് ഇന്ത്യക്കുള്ളത്.

English summary
Railway Minister Piyush Goyal today defended the Centre's decision to launch bullet train project in India, stating that it was part of the country's developmental plans.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്