കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബെംഗളൂരുവില്‍ വാട്ടര്‍ ചാര്‍ജ് ഇരട്ടിയാക്കുന്നു, ലക്ഷ്യം അപ്പാര്‍ട്ടുമെന്റുകളും ഫ്‌ളാറ്റുകളും

  • By Sruthi K M
Google Oneindia Malayalam News

ബെംഗളൂരു: ബെംഗളൂരു നഗരത്തില്‍ താമസിക്കുന്നവര്‍ ഇനി വാട്ടര്‍ ബില്ല് കണ്ട് ഞെട്ടേണ്ടി വരുമോ. ബെംഗളൂരു വാട്ടര്‍ സപ്ലൈ ആന്റ് സിവറേജ് ബോര്‍ഡ് വാട്ടര്‍ ചാര്‍ജ് 100 ശതമാനം വര്‍ദ്ധിപ്പിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. അപ്പാര്‍ട്ടുമെന്റുകളെയും, ഫഌറ്റുകളെയും, വ്യവസായ സ്ഥാപനങ്ങളെയുമാണ് ലക്ഷ്യമിടുന്നത്. വാട്ടര്‍ ചാര്‍ജ് കൂട്ടുന്നതിലൂടെ വര്‍ഷത്തില്‍ 80 കോടിയാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്.

സംസ്ഥാന സര്‍ക്കാരിന്റെ അന്തിമ തീരുമാനം വന്നാല്‍ ഡിസംബര്‍ ഒന്നു മുതല്‍ പുതിയ തുക വാട്ടര്‍ സപ്ലൈ ബോര്‍ഡ് ഈടാക്കി തുടങ്ങും. 1986ലാണ് ബെംഗളൂരു വാട്ടര്‍ സപ്ലൈ ആന്റ് സിവറേജ് ബോര്‍ഡ് വാട്ടര്‍ ചാര്‍ജ് ഈടാക്കാനുള്ള പദ്ധതി പാസ്സാക്കിയത്. 2008ല്‍ വാട്ടര്‍ ചാര്‍ജ് കൂട്ടിയിരുന്നു. അതിനുശേഷമാണ് ഇപ്പോള്‍ 100ശതമാനം കൂട്ടാന്‍ ആലോചിച്ചത്.

housing

കെട്ടിടത്തിന്റെ വലിപ്പം അനുസരിച്ച് റെസിഡന്‍ഷ്യല്‍ ബില്‍ഡിംങിനു 150 രൂപയും, മള്‍ട്ടി റെസിഡന്‍ഷ്യല്‍ അപ്പാര്‍ട്ട്‌മെന്റിനു 200 രൂപയും, വ്യവസായ സ്ഥാപനങ്ങള്‍ക്ക് 300 രൂപയുമാണ് വാട്ടര്‍ ചാര്‍ജ് ഇനത്തില്‍ ഈടാക്കുകയെന്ന് ബിഡബ്ല്യൂഎസ്എസ്ബി ചെയര്‍മാന്‍ ടി.എം വിജയ് ബാസ്‌കര്‍ വ്യക്തമാക്കി.

ഏഴ് വര്‍ഷങ്ങള്‍ക്കുമുന്‍പു തന്നെ വാട്ടര്‍ ചാര്‍ജ് പുതുക്കാനുള്ള ശുപാര്‍ശ വാട്ടര്‍ സപ്ലൈ ബോര്‍ഡ് സര്‍ക്കാരിനു സമര്‍പ്പിച്ചിരുന്നു. ഇപ്പോഴാണ് സര്‍ക്കാര്‍ പദ്ധതി അംഗീകരിക്കുന്നത്.

English summary
Bangalore Water Supply and Sewerage Board (BWSSB) that has recommended a 100 per cent increase in pro rata charges for apartments and commercial complexes is expecting an increase in its revenue by over Rs. 80 crore annually through the revised pro rata charges
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X