ഡിസംബറോടെ 66 ഡോസ് കോടി കൊവിഷീൽഡ് വാക്സിൻ കൂടി: സിറം ഇൻസ്റ്റിറ്റിറ്റ്യൂട്ടുമായി കരാറുണ്ടാക്കി കേന്ദ്രം
ദില്ലി: രാജ്യത്ത് കൊവിഡ് വാക്സിനേഷൻ പുരോഗമിക്കുന്നതിനിടെ 66 കോടി കൊവിഡ് വാക്സിന് ഓർഡർ നൽകിയതായി കേന്ദ്രസർക്കാർ. സിറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയിൽ നിന്ന് കോവിഷീൽഡിന്റെ 66 കോടി ഡോസ് വാക്സിനാണ് ഇതോടെ കേന്ദ്രം വാങ്ങുക. സെപ്റ്റംബർ മാസത്തിൽ 20.29 കോടി ഡോസ് കോവിഷീൽഡ് വാക്സിൻ നൽകാൻ കഴിയുമെന്ന് സിറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയിലെ ഗവൺമെന്റ് ആൻഡ് റെഗുലേറ്ററി അഫയേഴ്സ് ഡയറക്ടർ പ്രകാശ് കുമാർ സിംഗ് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തെ അറിയിച്ചതിനെ തുടർന്നാണ് കൂടുതൽ ഡോസ് വാക്സിനുകൾ വാങ്ങുന്നത്.
അതേ സമയം പൂനെ ആസ്ഥാനമായി പ്രവർത്തിക്കുന്ന സിറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ കോവിഷീൽഡിന്റെ ഉൽപ്പാദന ശേഷി പ്രതിമാസം 20 കോടിയിലധികം ഡോസായി ഉയർത്തിയിട്ടുണ്ട്. 28.50 കോടി ഡോസ് കോവാക്സിൻ വിതരണം ചെയ്യാൻ ആവശ്യപ്പെട്ട് കേന്ദ്ര ആരോഗ്യ മന്ത്രാലയം ജൂലൈയിൽ ഭാരത് ബയോടെക്കിനും ഒരു ഓർഡർ നൽകിയിരുന്നു. എന്നാൽ ഇതിന്റെ വിതരണം ഇതുവരെ ആരംഭിക്കാൻ കമ്പനിക്ക് കഴിഞ്ഞില്ലെന്നാണ് ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച് ന്യൂസ്18 റിപ്പോർട്ട് ചെയ്യുന്നത്.

മാർച്ച് 12 ന് ആരോഗ്യ മന്ത്രാലയം ഓർഡർ നൽകിയ അഞ്ച് കോടി ഡോസ് കോവാക്സിൻ വിതരണം പൂർത്തിയാക്കാനുള്ള കാത്തിരിപ്പിലാണ് ഭാരത് ബയോടെക്. ആഗസ്റ്റ് മുതൽ ഡിസംബർ വരെയുള്ള കാലയളവിൽ 37.50 കോടി ഡോസ് കോവിഷീൽഡിനായി മന്ത്രാലയം ഓർഡർ നൽകിയിട്ടുണ്ടെന്നും സെപ്റ്റംബർ പകുതിയോടെ സിറം ഇൻസ്റ്റ്റ്റ്യൂട്ട് ഇതിന്റെ വിതരണം പൂർത്തിയാക്കുമെന്നും മാധ്യമറിപ്പോർട്ടുകൾ പറയുന്നു.
ഓഗസ്റ്റ് 31 വരെ ഇന്ത്യയിൽ 65 കോടി ഡോസ് വാക്സിനാണ് വിതരണം ചെയ്തിട്ടുള്ളത്. നിതി ആയോഗ് അംഗം ഡോ. വി.കെ. പോൾ, കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൺ എന്നിവരുമായി നടത്തിയ ചർച്ചയിലാണ് എസ്ഐഐ കേന്ദ്രസർക്കാരിന് 60 കോടി ഡോസ് വാക്സിൻ വിതരണം ചെയ്തതായി വ്യക്തമായിട്ടുള്ളത്.
ഈ 60 കോടി ഡോസുകളിൽ ജനുവരിയിൽ 2.1 കോടി, ഫെബ്രുവരിയിൽ 2.5 കോടി, മാർച്ചിൽ 4.73 കോടി, ഏപ്രിലിൽ 6.25 കോടി, മേയിൽ 5.96 കോടി, ജൂണിൽ 9.68 കോടിയിലധികം , ജൂലൈയിൽ 12.37 കോടിയിലധികവും ഓഗസ്റ്റിൽ 16.92 കോടിയിലധികം വാക്സിനും ജനങ്ങൾക്ക് നൽകിക്കഴിഞ്ഞതായി അദ്ദേഹം പറഞ്ഞു. കൊവിഡ് വ്യാപനം നിലനിൽക്കുന്ന സാഹചര്യത്തിലും ജീവനക്കാർ മുഴുവൻ സമയവും പ്രവർത്തിക്കുന്നുണ്ടെന്ന് പരാമർശിച്ച് സിംഗ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് മെയ് മാസത്തിൽ ഒരു കത്തെഴുതിയിരുന്നു. "മെയ് മാസത്തിൽ ഞങ്ങളുടെ ഉൽപാദന ശേഷി 6.5 കോടി ഡോസുകളുമായി താരതമ്യം ചെയ്യുമ്പോൾ ജൂൺ മാസത്തിൽ ഞങ്ങളുടെ കോവിഷീൽഡ് വാക്സിൻ ഒമ്പത് മുതൽ 10 കോടി വരെ ഡോസുകൾ നിർമ്മിക്കാനും വിതരണം ചെയ്യാനും കഴിയുമെന്ന് അറിയിക്കുന്നതിൽ ഞങ്ങൾക്ക് സന്തോഷമുണ്ടെന്നും കത്തിൽ പറയുന്നു.
"സീറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ എല്ലായ്പ്പോഴും നമ്മുടെ രാജ്യത്തിലെയും ലോകത്തിലെയും പൗരന്മാരെ കോവിഡിൽ നിന്ന് സംരക്ഷിക്കുന്നതിനെക്കുറിച്ച് ഉത്കണ്ഠാകുലരാണ്. ഞങ്ങളുടെ സിഇഒ, അഡാർ സി പൂനവല്ലയുടെ നേതൃത്വത്തിൽ, ഞങ്ങളുടെ ടീം കോവിഡ് പാൻഡെമിക്കിനെതിരെ പോരാടുന്നതിന് ഞങ്ങളുടെ സർക്കാരുമായി തോളോട് തോൾ ചേർന്ന് പരിശ്രമിക്കുന്നുവെന്നും "അദ്ദേഹം പറഞ്ഞു.
-
സുഖസൗകര്യം വര്‍ധിക്കും; സാമ്പത്തിക വഞ്ചന സൂക്ഷിക്കണം, വിദേശത്തുള്ളവര്‍ക്കു ഭാഗ്യാനുഭവം, നാൾഫലം -
ചൊവ്വ മാറിയാൽ ജീവിതവും മാറും; ഈ രാശിക്കാരുടെ പ്രണയം പൂവണിയും, പുതിയ ജോലി തേടിയെത്തും..! -
സര്‍വീസില്‍ സ്ഥിരമാകും, വാഹനം വാങ്ങാനുള്ള ആഗ്രഹം സഫലമാകും, ഭൂമിയില്‍ നിന്ന് കൂടുതല്‍ വരുമാനം, നാൾഫലം -
ഖത്തര്‍ ആണ് എട്ടിന്റെ പണി തന്നത്; ആ തീരുമാനം ഇന്ത്യ പ്രതീക്ഷിച്ചില്ല, എല്‍എന്‍ജി ബദല്‍ നോക്കി കേന്ദ്രം -
ബെംഗളൂരു നിവാസികൾക്ക് ആശങ്ക; യെലഹങ്ക പവർ പ്ലാന്റ് അടച്ചു, നഗരത്തിലെ വൈദ്യുതി വിതരണത്തെ ബാധിച്ചേക്കും -
സ്വർണ വില ഇന്നും താഴേക്ക്; 75,000 രൂപ വരെയെങ്കിലും പവന് വരുമോ? പഴയ സ്വർണം വിൽക്കേണ്ടവർ അറിയാൻ -
മീനാക്ഷി തന്റെ ഏറ്റവും വലിയ ബലമാണെന്ന് ദിലീപ്; ''ആ പ്രശ്നങ്ങൾ ഒക്കെ നടക്കുമ്പോൾ അവർ ചെറിയ കുട്ടി -
ഭക്ഷണം ശ്വാസകോശത്തിൽ കുടുങ്ങി, പിന്നാലെ കുഴഞ്ഞു വീണു; കാർത്തിക് സൂര്യയ്ക്ക് സംഭവിച്ചത് -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
ദേശീയപാത 66; ചർക്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചുകളുടെ പ്രവർത്തനം അന്തിമഘട്ടത്തിലേക്ക് -
സ്വർണ വില ഉച്ചയ്ക്കും ഇടിഞ്ഞു; മഞ്ഞലോഹത്തിൻ്റെ കുതിപ്പ് തീർന്നോ? ഇനി വിലക്കുറവിൻ്റെ നാളുകളോ? -
മോണാലിസയ്ക്ക് പ്രായം പതിനേഴോ പതിനെട്ടോ? സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച: മറുപടിയുമായി ദമ്പതികള്‍












Click it and Unblock the Notifications