കുടിയേറ്റ തൊഴിലാളികളുടെ മടക്കയാത്ര; പുതിയ പോർട്ടലുമായി കേന്ദ്രസർക്കാർ
ദില്ലി; കുടിയേറ്റ തൊഴിലാളികളുടെ പലായനം നിയന്ത്രിക്കുന്നതിനും ഇവരുടെ മടക്ക യാത്ര സുഗമമാക്കുന്നതിനുമായി പുതിയ പോർട്ടൽ. കേന്ദ്രസർക്കാരും ദേശീയ ദുരന്ത നിവാരണ അതോറിറ്റിയുമാണ് 'നാഷണൽ മൈഗ്രന്റ് ഇൻഫർമേഷൻ സിസ്റ്റം' എന്ന പോർട്ടൽ ആരംഭിച്ചത്.
തൊഴിലാളികളുടെ യാത്രയുമായി ബന്ധപ്പെട്ട് വിവധ സംസ്ഥാനങ്ങളുടെ ഏകോപനത്തിനായി പോർട്ടൽ ഉപയോഗിക്കണമെന്ന് കേന്ദ്ര ആഭ്യന്തര സെക്രട്ടറി സംസ്ഥാനങ്ങൾക്കയച്ച പുതിയ കത്തിൽ നിർദ്ദേശിച്ചു. ഫീൽഡ് ഓഫീസർമാർക്ക് അധിക ജോലി സൃഷ്ടിക്കാതെ സംസ്ഥാനങ്ങൾ തമ്മിൽ വേഗത്തിൽ ആശയവിനിമയം നടത്താൻ ഈ സംവിധാനം സഹായിക്കും.
കോൺടാക്റ്റ് ട്രെയ്‌സിങ്ങിനും ഇത് ഉപയോഗപ്രദമാകുമെന്നും ആഭ്യന്തര സെക്രട്ടറി പറഞ്ഞു. തൊഴിലാളികളുടെ ആധാർ, മൊബൈൽ വിവരങ്ങളും പോർട്ടലിൽ ചേർക്കണം.
ലോക്ക് ഡൗണിന്റെ നാലാം ഘട്ടത്തിലും കുടിയേറ്റ തൊഴിലാളികളുടെ മടക്ക യാത്രയ്ക്കായി കൂടുതൽ ട്രെയിനുകൾ റെയിൽവേ അനുവദിക്കുമെന്ന് അധികൃതരെ ഉദ്ധരിച്ച് സിഎൻഎൻ-ന്യൂസ് 18 റിപ്പോർട്ട് ചെയ്തു. ദുരന്ത നിിവാരണ നിയമപ്രകാരം കളക്ടർമാർക്കാണ് അധികാരം. അവർക്ക് അതത് ജില്ലകളിലെ കുടിയേറ്റ തൊഴിലാളികളുടെ എണ്ണം പട്ടികപ്പെടുത്താനും അതിനനുസരിച്ച് ബസുകൾ ക്രമീകരിക്കുകയും ചെയ്യാം.എത്ര ട്രെയിനുകൾ വേണമെന്ന് പട്ടികപ്പെടുത്താൻ സംസ്ഥാനങ്ങൾക്ക് ജില്ല തിരിച്ചുള്ള ഡാറ്റകൾ ഉപയോഗിക്കാൻ കഴിയും, ആഭ്യന്തര മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരെ ഉദ്ധരിച്ചുള്ള റിപ്പോർട്ടിൽ പറഞ്ഞു.
നോൺ കണ്ടെയ്ൻമെന്റ് സോണുകളിൽ ഓട്ടോ, ബസ് യാത്രകളും ഗ്രീൻ സോണുകളിൽ വിമാന സർവ്വീസുകളും അടുത്ത ഘട്ടത്തിൽ ആരംഭിച്ചേക്കും. സംസ്ഥാനങ്ങൾ തങ്ങളുടെ നിർദ്ദേശങ്ങൾ സമർപ്പിച്ചതിന് പിന്നാലെ കഴിഞ്ഞ ദിവസം ആഭ്യന്തര മന്ത്രാലയം അധികൃതർ കാബിനറ്റ് സെക്രട്ടറിയുമായി മാർഗനിർദ്ദേശങ്ങൾ സംബന്ധിച്ച് തിരുമാനമെടുക്കാൻ കൂടിക്കാഴ്ച നടത്തിയിരുന്നു.
നാലാം ഘട്ട ലോക്ക് ഡൗൺ മെയ് 30 വരെയാകും നീളുക. നാലാം ഘട്ടത്തിൽ
ബൃഹൻ മുംബൈ അല്ലെങ്കിൽ ഗ്രേറ്റർ മുംബൈ, ഗ്രേറ്റർ ചെന്നൈ, അഹമ്മദാബാദ്, താനെ, ദില്ലി, ഇൻഡോർ, പൂനെ, കൊൽക്കത്ത, ജയ്പൂർ, നാസിക്, ജോധ്പൂർ, ആഗ്ര, തിരുവല്ലൂർ, ഔറംഗബാദ്, കടലൂർ, ഗ്രേറ്റർ ഹൈദരാബാദ്, സൂറത്ത്, ചെംഗൽപട്ട്, അരിയാൽ , വില്ലുപുരം, വഡോദര, ഉദയ്പൂർ, പൽഘർ, ബെർഹാംപൂർ, സോളാപൂർ, മീററ്റ് എന്നീ 30 സ്ഥലങ്ങളിൽ കർശന നിയന്ത്രണങ്ങൾ നടപ്പാക്കിയേക്കും.
ലോക്ക് ഡൗൺ; ദില്ലിയിലെ ദരിദ്രർ കൂടുതൽ ദരിദ്രരായി!! സ്വഭാവ രീതിയിലും വ്യതിയാനം, പഠനം
'ഒരാളെങ്കിലും ഞങ്ങളെ കാണാന്‍ വന്നല്ലോ'; കുടിയേറ്റ തൊഴിലാളികളെ കാണാൻ എത്തി രാഹുല്‍ ഗാന്ധി!!
'മോദി ഭക്തരേ.. ഇതല്ലേ രാജ്യദ്രോഹം.. വിൽക്കാൻ പറ്റിയ സമയമിതാണല്ലോ'; ഭിത്തിയിലൊട്ടിച്ച് കുറിപ്പ്
നാലാം ഘട്ട ലോക്ക് ഡൗൺ; 30 ഇടങ്ങളിൽ കർശന നിയന്ത്രണം!! ഇന്ന് മാർഗനിർദ്ദേശങ്ങൾ പുറത്തുവിടും