പോലീസുകാരന്റെ വീട്ടില്‍ കള്ളന്‍ കയറി; കൊണ്ടുപോയവയില്‍ യൂണിഫോമും ബെല്‍റ്റും

  • Posted By:
Subscribe to Oneindia Malayalam

ചണ്ഡീഗഡ്: കള്ളന്മാരെ പിടിക്കുന്ന പോലീസുകാരുടെ വീട്ടിലും അത്യപൂര്‍വമായി കള്ളന്മാര്‍ കയറുന്നത് വാര്‍ത്തയാകാറുണ്ട്. ഇത്തവണ പഞ്ചാബില്‍ നിന്നാണ് ഇത്തരമൊരു വാര്‍ത്ത പുറത്തുവരുന്നത്. ട്രാഫിക് പോലീസുകാരന്റെ വീട്ടില്‍ കയറിയ കള്ളന്‍ യൂണിഫോമും ബെല്‍റ്റും മോഷ്ടിച്ചാണത്രെ സ്ഥലംവിട്ടത്.

#whatsappdown പണിമുടക്കി തിരിച്ചുവന്ന് വാട്സ്ആപ്പ്: മാപ്പപേക്ഷിച്ച് കമ്പനി, സംഭവിച്ചത്!!

ചണ്ഡീഗഡ് സെക്ടര്‍ 40ല്‍ ട്രാഫിക് വിങ്ങില്‍ ഇന്‍സ്‌പെക്‌റായ ഹര്‍ഭജന്‍ സിങ്ങിന്റെ വീട്ടിലായിരുന്നു കള്ളന്‍ കയറിയത്. ഹര്‍ഭജന്‍ സിങ്ങും കുടുംബവും ഡിസംബര്‍ 24ന് വീടുപൂട്ടി മറ്റൊരിടത്തു പോയിരുന്നു. കഴിഞ്ഞദിവസം വാടക വീടിന്റെ ഉടമസ്ഥനാണ് വാതില്‍ തകര്‍ത്തതായി കണ്ടെത്തുന്നതും പോലീസിനെ അറിയിക്കുന്നതും.

robbery

പോലീസെത്തി പരിശോധന നടത്തി മോഷണം സ്ഥിരീകരിച്ചു. സ്ഥലത്തെത്തിയ ഹര്‍ഭജന്‍ സിങ് കൂടുതല്‍ പരിശോധന നടത്തിയപ്പോഴാണ് നഷ്ടപ്പെട്ടതെന്തൊക്കെയാണെന്നത് വ്യക്തമായത്. സ്വര്‍ണാഭരണങ്ങള്‍, കാര്‍ കീ, ലാപ്‌ടോപ്, 18,000 രൂപ എന്നിവയ്‌ക്കൊപ്പം തന്റെ യൂണിഫോമും ബെല്‍റ്റും കള്ളന്‍ കൊണ്ടുപോയതായി ഇന്‍സ്‌പെക്ടര്‍ പറഞ്ഞു. സംഭവത്തില്‍ അന്വേഷണം തുടങ്ങിയതായി പോലീസ് അറിയിച്ചു.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
Thieves flee with Chandigarh traffic cop’s uniform

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്