ഛത്തീസ്ഗഡില്‍ മലയാളി ജവാന്‍ വെടിയേറ്റ് മരിച്ച നിലയില്‍

  • Posted By:
Subscribe to Oneindia Malayalam

റായ്പൂര്‍: സിആര്‍പിഎഫിന്റെ കോബ്ര യൂണിറ്റില്‍ അംഗമായിരുന്ന മലയാളി ജവാനെ വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. ഛത്തീസ്ഗഡിലെ നക്‌സല്‍ ബാധിത പ്രദേശമായ ജഗ്ദല്‍പൂരില്‍ ജോലിചെയ്തുവരികയായിരുന്ന തിരുവനന്തപുരം സ്വദേശി ബിജു കുമാര്‍ ടി.എസ് ആണ് മരിച്ചത്. ബിജുകുമാറിന്റെ സര്‍വീസ് തോക്കില്‍നിന്നുള്ള വെടിയേറ്റാണ് മരിച്ചതെന്ന് സെന്യം അറിയിച്ചു.

ബസ്തര്‍ ജില്ലയിലെ ജഗ്ദല്‍പൂരിലുള്ള സിആര്‍പിഎഫ് ക്യാമ്പില്‍ ഉച്ചയ്ക്ക് 1.40 ഓടെ ബിജു കുമാറിനെ രക്തത്തില്‍ കുളിച്ച നിലയില്‍ സഹപ്രവര്‍ത്തകര്‍ കണ്ടെത്തുകയായിരുന്നു. സംഭവത്തില്‍ സിആര്‍പിഎഫ് അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. ഇതിന് പിന്നിലെ കാരണം വ്യക്തമല്ല.

shot-himself

1997 ല്‍ ആണ് ബിജു സിആര്‍പിഎഫില്‍ ചേര്‍ന്നതെന്ന് സൈനിക വൃത്തങ്ങള്‍ അറിയിച്ചു. ഇയാളുടെ സ്വകാര്യ വിഷയമാണോ അതോ ജോലിയുമായി ബന്ധപ്പെട്ട പ്രശ്‌നമാണോ ആത്മഹത്യയ്ക്ക് പിന്നിലെന്നാണ് പ്രധാനമായും അന്വേഷിക്കുന്നത്. മേലുദ്യോഗസ്ഥരുടെ പീഡനമുണ്ടായോ എന്ന കാര്യവും പരിശോധിക്കും.


English summary
cobra commando commits suicide in naxal area of chhattisgarh
Please Wait while comments are loading...