കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാജസ്ഥാന്‍ തദ്ദേശ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് വന്‍ മുന്നേറ്റം! നില തെറ്റി ബിജെപി,തിരിച്ചടി

  • By Aami Madhu
Google Oneindia Malayalam News

ജെയ്പൂര്‍: രാജസ്ഥാനിലെ 49 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ ഞെട്ടിക്കുന്ന വിജയവുമായി കോണ്‍ഗ്രസ്. 23 മുനിസിപാലിറ്റികളില്‍ കോണ്‍ഗ്രസ് ജയിച്ചപ്പോള്‍ വെറും 6 ഇടത്ത് മാത്രമാണ് ബിജെപിക്ക് ജയിക്കാനായത്. ബാക്കി 20 ഇടങ്ങളില്‍ മറ്റ് പാര്‍ട്ടികള്‍ വിജയിച്ചു.

2014 ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ 49 ല്‍ 37 ഇടത്തും ബിജെപിയായിരുന്നു ജയിച്ചത്. അന്ന് കോണ്‍ഗ്രസിന് വെറും ആറിടത്ത് മാത്രമാണ് ജയിക്കാനായത്. വോട്ടെണ്ണല്‍ പുരോഗമിക്കുകയാണ് വിശദാംശങ്ങളിലേക്ക്.

 വന്‍ മുന്നേറ്റം

വന്‍ മുന്നേറ്റം

നവംബര്‍ 16 നാണ് 49 തദ്ദേശസ്ഥാപനങ്ങളിലെ 2105 വാര്‍ഡുകളിലേക്കും വോട്ടെടുപ്പ് നടന്നത്. 7,944 സ്ഥാനാര്‍ത്ഥികളായിരുന്നു മത്സരരംഗത്ത് ഉണ്ടായിരുന്നത്. കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനത്ത് കോണ്‍ഗ്രസും പ്രതിപക്ഷമായ ബിജെപിയും തമ്മിലായിരുന്നു പ്രധാന പോരാട്ടം.

 നിലം തൊടാനാകാതെ ബിജെപി

നിലം തൊടാനാകാതെ ബിജെപി

ഏറ്റവും ഒടുവില്‍‌ ലഭിച്ച വിവരം പ്രകാരം 863 വാര്‍ഡുകളില്‍ കോണ്‍ഗ്രസും 661 വാര്‍ഡുകളില്‍ ബിജെപിയുമാണ് വിജയിച്ചത്. ബിഎസ്പി 15 സീറ്റുകളില്‍ വിജയിച്ചപ്പോള്‍ സിപിഎമ്മിന് രണ്ട് സീറ്റുകള്‍ നേടാനായി. കോണ്‍ഗ്രസ് സഖ്യകക്ഷിയായ എന്‍സിപിക്ക് 1 സീറ്റ് ലഭിച്ചു.

 ബിജെപി ശക്തി കേന്ദ്രങ്ങളില്‍

ബിജെപി ശക്തി കേന്ദ്രങ്ങളില്‍

ഞെട്ടിക്കുന്ന പ്രകടനമാണ് സ്വതന്ത്രര്‍ കാഴ്ച വെച്ചത്. 347 വാര്‍ഡുകളിലാണ് സ്വതന്ത്രര്‍ വിജയിച്ചത്.അതേസമയം ബിജെപിയുടെ ശക്തി കേന്ദ്രങ്ങളില്‍ അടക്കം വന്‍ മുന്നേറ്റമാണ് ഇത്തവണ കോണ്‍ഗ്രസ് കാഴ്ച വെച്ചത്.

 പിടിച്ചെടുത്തു

പിടിച്ചെടുത്തു

ബിജെപിയുടെ സ്വാധീന മേഖലയായിരുന്ന രാജസമന്ത് ജില്ലയിലെ അമേറ്റ് മുനിസിപ്പാലിറ്റി കോണ്‍ഗ്രസ് പിടിച്ചെടുത്തു. ചരിത്രത്തിൽ ആദ്യമായാണ് ഒരു കോൺഗ്രസ് ബോർഡ് അമേറ്റില്‍ അധികാരത്തില്‍ എത്തുന്നത്. മൊത്തം 23 സീറ്റുകളിൽ കോൺഗ്രസ് 17 ഇടത്തായിരുന്നു വിജയിച്ചത്. അതേസമയം ബിജെപിക്ക് ലഭിച്ചത് വെറും 8 സീറ്റുകളായിരുന്നു.

 പത്തില്‍ താഴെ

പത്തില്‍ താഴെ

ഫലോദിയിലെ 38 വാര്‍ഡുകളുല്‍ 27 എണ്ണവും കോണ്‍ഗ്രസ് നേടി. 9 ഇടത്താണ് ബിജെപിക്ക് വിജയിക്കാനായത്. 4 സീറ്റുകള്‍ സ്വതന്ത്രരും കരസ്ഥമാക്കി. 40 വാര്‍ഡുകളിലായിരുന്നു ഇവിടെ തിരഞ്ഞെടുപ്പ് നടന്നത്. 2 വാര്‍ഡില്‍ സ്ഥാനാര്‍ത്ഥികള്‍ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. സിരോഹി മുന്‍സിപാലിറ്റിയില്‍ കോണ്‍ഗ്രസ് 22 സീറ്റുകളിലാണ് വിജയിച്ചത്. ഇവിടേയും ബിജെപിയുടേയും വിജയം 10 ല്‍ താഴെ ഒതുങ്ങി. വെറും 9 സീറ്റുകളാണ് ബിജെപി ജയിച്ചത്.

 കനത്ത മത്സരം

കനത്ത മത്സരം

മംഗ്രോള്‍ മുനിസിപ്പല്‍ തെരഞ്ഞെടുപ്പില്‍ ഒന്നാം വാര്‍ഡില്‍ കോണ്‍ഗ്രസിന്റെ കൗശല്‍ സുമന്‍ വിജയിച്ചു. രണ്ടില്‍ മമത സുമനാണ് വിജയിച്ചത്.അതേസമയം വാര്‍ഡ് മൂന്നിലും നാലിലും ബിജെപി സ്ഥാനാര്‍ത്ഥികളാണ് ജയിച്ചത്. അങ്കിത്,സീമയും എന്നിവരാണ് യഥാക്രമം ഇവിടെ ജയിച്ചത്. അതേസമയം അഞ്ചാം വാര്‍ഡില്‍ കോണ്‍ഗ്രസിന്റെ ഹേമന്ത് യാദവും വിജയിച്ചു.

 ബന്‍സ്വരയിലും

ബന്‍സ്വരയിലും

ബന്‍സ്വരയിലെ 16ാം വാര്‍ഡില്‍ കോണ്‍ഗ്രസ് ബിജെപി സ്ഥാനാര്‍ത്ഥികള്‍ക്ക് തുല്യ വോട്ടാണ് ലഭിച്ചത്. കോണ്‍ഗ്രസിന്റെ ശങ്കര്‍ലാലിനും ബിജെപിയുടെ കിരണിനും 292 വോട്ട് വീതമാണ് ലഭിച്ചത്. സുരുവില്‍ ചുരുവില്‍ 1 മുതല്‍ 15 വരെയുള്ള വാര്‍ഡുകളിലേക്കുള്ള ഫലം പ്രഖ്യാപിച്ചപ്പോള്‍ ഒരിടത്ത് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയും ബാക്കി പതിനാലിടത്ത് കോണ്‍ഗ്രസുമാണ് വിജയിച്ചത്. ബിജെപിക്ക് ഒരു സീറ്റില്‍ പോലും ഇവിടെ ജയിക്കാനായില്ല.

 വിജയിച്ചു

വിജയിച്ചു

ജോധ്പൂരില്‍ വോട്ടെണ്ണല്‍ ആരംഭിച്ചപ്പോള്‍ തന്നെ കോണ്‍ഗ്രസിന് അനുകൂലമായിരുന്നു ഫലം. അഞ്ചിടങ്ങളിലും കോണ്‍ഗ്രസാണ് ഇവിടെ വിജയിച്ചത്. ശ്രീഗംഗന്‍ നഗര്‍ മുനിസിപിലാറ്റിയിലും കോണ്‍ഗ്രസാണ് മുന്നേറുന്നത്.

 മുന്നേറുന്നു

മുന്നേറുന്നു

ബരന്‍, ബര്‍മര്‍, ചിറ്റോഗാര്‍ഹ്, ജുംന്‍ജുരി, സികാര്‍, സുരോഹി തുടങ്ങിയ പ്രധാന വാര്‍ഡുകളില്‍ എല്ലാം കോണ്‍ഗ്രസാണ് മുന്നേറുന്നത്. അതേസമയം അജ്മീര്‍, ആല്‍വര്‍, ജാലോര്‍, ഉദയ്പൂര്‍ എന്നിവടങ്ങളില്‍ ബിജെപിയാണ് മുന്നേറുന്നത്.

 പ്രതികരിച്ച് ഗെഹ്ലോട്ട്

പ്രതികരിച്ച് ഗെഹ്ലോട്ട്

സര്‍ക്കാരിനുള്ള അംഗീകാരമാണ് തിരഞ്ഞെടുപ്പ് വിജയമെന്ന് മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് പ്രതികരിച്ചു. ഭരണ വിരുദ്ധ വികാരമില്ലെന്നതാണ് ഫലത്തിലൂടെ തെളിഞ്ഞതെന്നും ഗെഹ്ലോട്ട് പറഞ്ഞു. തിരഞ്ഞെടുപ്പ് ഫലം ബിജെപിക്കുള്ള പാഠമാണെന്നായിരുന്നു മന്ത്രി പ്രതാപ് സിംഗിന്‍റെ പ്രതികരണം. അയോധ്യ വിധിയും കാശ്മീര്‍ വിഷയവുമെല്ലാം ജനം തള്ളിയെന്നാണ് ഫലം നല്‍കുന്ന പാഠമെന്നും പ്രതാപ് പറഞ്ഞു.

 മിന്നും പ്രകടനം

മിന്നും പ്രകടനം

2018 ല്‍ നടന്ന നിയസഭ തിരഞ്ഞെടുപ്പിലാണ് ബിജെപിയെ പുറത്താക്കി രാജസ്ഥാനില്‍ കോണ്‍ഗ്രസ് അധികാരത്തിലേറിയത്. അതേസമയം ലോക്സഭ തിരഞ്ഞെടുപ്പില്‍ സംസ്ഥാനം ബിജെപി തൂത്തുവാരി. ആകെയുള്ള 25 സീറ്റിലും ബിജെപി വിജയിച്ചു. കോണ്‍ഗ്രസിലെ ഭിന്നത സര്‍ക്കാരിനെ താഴെയിറക്കുമെന്ന ബിജെപി പ്രചരണങ്ങള്‍ക്കിടെയാണ് തിരഞ്ഞെടുപ്പിലെ കോണ്‍ഗ്രസിന്‍റെ മിന്നും വിജയം.

മുല്ലപ്പള്ളി പോര, കെപിസിസി പ്രസിഡന്‍റ് ആവാന്‍ തയ്യാറെന്ന് മുരളീധരന്‍,സോണിയ ഗാന്ധിയുമായി കൂടിക്കാഴ്ച

170 എംഎല്‍എയോ? ശിവസേനയെ തള്ളി ശരദ് പവാര്‍, ഒന്നും അറിയില്ല, കണക്ക് പറഞ്ഞവരോട് ചോദിക്കൂ

English summary
Congress sweeps Rajasthan local body elections
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X