കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അമൃതാനന്ദമയി 10 കോടി നല്‍കും; ദുരിതാശ്വാസ നിധിയിലേക്കല്ല, പിഎം കെയേഴ്സിലേക്ക്! കേരളത്തിന് 3 കോടി

Google Oneindia Malayalam News

കൊച്ചി: കൊറോണ വൈറസ് വ്യാപകം ഇന്ത്യയിലും പിടിച്ചാല്‍ കിട്ടാത്ത രീതിയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ്. കേരളത്തില്‍ മാത്രമാണ് അല്‍പമെങ്കിലും ആശ്വസിക്കാനുള്ള വകയുള്ളത്. എന്നാലും സാമൂഹിക വ്യാപനത്തിന്റെ സാധ്യത ഇപ്പോഴും തള്ളിക്കളയാന്‍ ആവില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഇതിനിടെ അമൃതാനന്ദമയി മഠം കൊവിഡ് പ്രതിരോധത്തിനായി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് സഹായം ചെയ്യുമെന്ന് പ്രഖ്യാപിച്ചു. മൊത്തം 13 കോടി രൂപാണ് അമൃതാനന്ദമയി മഠം സംഭാവനയായി നല്‍കുമെന്ന് പ്രഖ്യാപിച്ചിട്ടുള്ളത്.

കേന്ദ്രത്തിന് 10 കോടി രൂപയും കേരളത്തിന് 3 കോടി രൂപയും ആണ് നല്‍കുക. പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കല്ല അമൃതാനന്ദമയി മഠം പണം നല്‍കുന്നത് എന്നതാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്ന മറ്റൊരു വാര്‍ത്ത. വിശദാംശങ്ങളിലേക്ക്...

അമൃതാനന്ദമയി മഠം

അമൃതാനന്ദമയി മഠം

ലോകം മുഴുവന്‍ ആരാധകരുള്ള ആളാണ് അമൃതാനന്ദമയി. ആള്‍ ദൈവം എന്നാണ് ഒരു വിഭാഗം ആളുകള്‍ അമൃതാനന്ദമയിയെ വിശേഷിപ്പിക്കുന്നത്. കൊല്ലം ജില്ലയിലെ വള്ളിക്കാവിലാണ് ഇവരുടെ ആസ്ഥാനം. പലപ്പോഴും വിവാദങ്ങളിലും പെട്ടിട്ടുണ്ട് അമൃതാനന്ദമയിയും അമൃതാനന്ദമയി മഠവും.

13 കോടി രൂപ

13 കോടി രൂപ

കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി മൊത്തം 13 കോടി രൂപയാണ് മഠം വാഗ്ദാനം ചെയ്തിട്ടുള്ളത്. 10 കോടി രൂപ പുതിയതായി രൂപീകരിച്ച പിഎം കെയേഴ്‌സ് ഫണ്ടിലേക്കാണ് നല്‍കുന്നത് എന്നാണ് വിവരം. പിഎം കെയേഴ്‌സ് എന്ന പേരില്‍ ട്രസ്റ്റ് രൂപികരിച്ചത് വലിയ വിവാദത്തിന് വഴിവച്ചിരുന്നു. പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധി ഉണ്ടായിരിക്കെ എന്തിനാണ് ഇത്തരത്തില്‍ ഒരു ട്രസ്റ്റ് രൂപീകരിച്ചത് എന്നാണ് ചോദ്യം.

മോദിയുടെ അടുപ്പക്കാര്‍ എന്ന് വിശേഷിപ്പിക്കുന്ന പലരും ആദ്യ ഘട്ടത്തില്‍ തന്നെ കൊവിഡ് ദുരിതാശ്വാസത്തിനുള്ള പണം നല്‍കിയത് ഈ അക്കൗണ്ടിലേക്കായിരുന്നു.

കേരളത്തിന് 3 കോടി രൂപ

കേരളത്തിന് 3 കോടി രൂപ

കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി കേരളത്തിന് 3 കോടി രൂപയാണ് അമൃതാനന്ദമയി മഠം വാഗ്ദാനം ചെയ്തിട്ടുള്ളത്. ഇത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കാണ് നല്‍കുക.

പ്രധാനമന്ത്രിയുടേയും മുഖ്യമന്ത്രിമാരുടേയും ദുരിതാശ്വാസ നിധികള്‍ ഏറെ വിശ്വാസ്യത ഉള്ള ദുരിതാശ്വാസ നിധികളാണ്.

സൗജന്യം ചികിത്സ

സൗജന്യം ചികിത്സ

സാമ്പത്തിക സഹായത്തിന് പുറമേ ചികിത്സ സഹായവും അമൃതാനന്ദമയി മഠം മുന്നോട്ട് വയ്ക്കുന്നുണ്ട്. കൊവിഡ് രോഗികള്‍ക്ക് കൊച്ചിയിലെ അമൃത ആശുപത്രിയില്‍ സൗജന്യ ചികിത്സ നല്‍കും എന്നാണ് ഉറപ്പ് നല്‍കിയിട്ടുള്ളത്. കേരളത്തിലെ പ്രധാന ആശുപത്രികളില്‍ ഒന്നാണ് കൊച്ചിയിലെ അമൃത ഇന്‍സ്റ്റിറ്റ്യൂട്ട് ഫ് മെഡിക്കല്‍ സയന്‍സസ്.

ഒരുമിച്ച് പ്രാര്‍ത്ഥിക്കാം

ഒരുമിച്ച് പ്രാര്‍ത്ഥിക്കാം

മഹാമാരിയില്‍ മരിച്ചവരുടെ ആത്മാവിന് വേണ്ടിയും അവരുടെ ബന്ധുക്കളുടെ സമാധാനത്തിന് വേണ്ടിയും ലോകശാന്തിയ്ക്കും ഈശ്വര കൃപയ്ക്കും വേണ്ടി ഒരുമിച്ച് പ്രാര്‍ത്ഥിക്കാം എന്നാണ് അമൃതാനന്ദമയി പറയുന്നത്. ലോകം മുഴുവന്‍ കരയുകയും വേദന അനുഭവിക്കുകയും ചെയ്യുന്ന ഈ സമയത്ത് വലിയ ഹൃദയവേദനയുണ്ടെന്നും അവര്‍ പറഞ്ഞു.

 മാനസിക പ്രശ്‌നങ്ങള്‍ക്കായി

മാനസിക പ്രശ്‌നങ്ങള്‍ക്കായി

കൊവിഡ് പടര്‍ന്നുപിടിച്ചതും ലോക്ക് ഡൗണ്‍ തുടരുന്നതും എല്ലാ വലിയ മാനസിക പ്രശ്‌നങ്ങളിലേക്കും നയിക്കുന്നുണ്ട്. ഇത്തരത്തില്‍ മാനസിക സമ്മര്‍ദ്ദം, വിഷാദ രോഗം, മറ്റ് മാനസിക വെല്ലുവിളികള്‍ എന്നിവ നേരിടുന്നവര്‍ക്ക് സഹായത്തിനും മഠം മുന്നിട്ടിറങ്ങിയിട്ടുണ്ട്. അമൃത സര്‍വ്വകലാശാലയും അമൃത ആശുപത്രിയും ചേര്‍ന്ന് മാസികാരോഗ്യ ടെലിഫോണ്‍ ഹെല്‍പ് ലൈന്‍ തുടങ്ങി. 0476-2805050 എന്ന നമ്പറില്‍ വിളിച്ചാല്‍ സഹായം ലഭിക്കും.

Recommended Video

cmsvideo
ഏറ്റവും കൂടുതല്‍ രോഗികളെ രക്ഷപ്പെടുത്തി കേരളം മുന്നോട്ട് | Oneindia Malayalam
മഠം അടച്ചു

മഠം അടച്ചു

ആരാധകരെ ആശ്ലേഷിക്കുന്ന ആധ്യാത്മിക നേതാവ് എന്ന നിലയിലാണ് പലരും അമൃതാനന്ദമയിയെ കാണുന്നത്. ഇത് ലോകമാധ്യമങ്ങളില്‍ പലപ്പോഴും വാര്‍ത്തയാകാറും ഉണ്ട്. കൊവിഡ് ബാധയുടെ തുടക്കത്തില്‍ തന്നെ അമൃതാനന്ദമയി ആരാധകരെ ആശ്ലേഷിക്കുന്നത് അവസാനിപ്പിച്ചിരുന്നു. 100 കണിക്കിന് വിദേശികള്‍ എത്തുന്ന സ്ഥലം ആണ് അമൃതാനന്ദമയിയുടെ ആശ്രമം.

English summary
Coronavirus: Amritanandamayi Math donates total 13 crore for centre and kerala.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X