രാജ്യത്തെ കൊവിഡ് കേസുകളില്‍ ഒരാഴ്ച കൊണ്ട് 40 ശതമാനം വര്‍ധന
ന്യൂദല്‍ഹി: ഒരാഴ്ച കൊണ്ട് രാജ്യത്തെ കൊവിഡ് കേസുകളിലുണ്ടായത് 40 ശതമാനം വര്‍ധന. ഞായറാഴ്ച ഇന്ത്യയില്‍ 2,55,025 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ രാജ്യത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 3.72 കോടിയിലെത്തി. രാജ്യത്ത് 16.2 ലക്ഷം ആക്ടീവ് കേസുകളാണുള്ളത്. ജനുവരി ഒമ്പതിന് 179723 പേര്‍ക്കായിരുന്നു രാജ്യത്ത് കൊവിഡ് ബാധിച്ചിരുന്നത്. ഞായറാഴ്ച മഹാരാഷ്ട്രയില്‍ 41327 പേര്‍ക്കും കര്‍ണാടകയില്‍ 34047 പേര്‍ക്കും രോഗം ബാധിച്ചു. തമിഴ്നാട്ടില്‍ 23,975 പേര്‍ക്കാണ് കഴിഞ്ഞ ദിവസം രോഗം ബാധിച്ചു.
കര്‍ണാടകയില്‍ ടെസ്റ്റ് പോസിറ്റീവ് നിരക്ക് 19.29% ആണ്. 13 മരണങ്ങള് റിപ്പോര്‍ട്ട് ചെയ്തതോടെ ആകെ മരണം 38,431 ആയി. കേരളത്തില്‍ കൊവിഡ് വ്യാപനം വര്‍ധിക്കുകയാണ്. 18123 പേര്‍ക്കാണ് കഴിഞ്ഞ ദിവസം രോഗം ബാധിച്ചത്. ഇതോടെ സംസ്ഥാനത്തെ ആക്ടീവ് കേസുകളുടെ എണ്ണം ഒരു ലക്ഷം കടന്നു. ഇപ്പോള്‍ 1,03,864 രോഗികളാണ് കേരളത്തിലുള്ളത്.

ജനുവരി 9-15 കാലയളവില്‍, പുതിയ സംസ്ഥാനത്തെ പുതിയ രോഗികളുടെ എണ്ണത്തില്‍ 174% വര്‍ധനവുണ്ടായി. മുന്‍ ആഴ്ചയെ അപേക്ഷിച്ച് സജീവ കേസുകള്‍ 144% വര്‍ധിച്ചു. ഇതേ കാലയളവില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചവരുടെ എണ്ണം 31 ശതമാനവും ഐസിയു ഒക്യുപന്‍സി 14 ശതമാനവും ആയി വര്‍ദ്ധിച്ചു. 50,832 പേരാണ് സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചത്.
അതേസമയം രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം വര്‍ധിക്കുന്നുണ്ടെങ്കിലും മരണനിരക്ക് പിടിച്ചുനിര്ത്താനാകുന്നുണ്ട്. ഞായറാഴ്ച ഇന്ത്യയില്‍ 380 മരണങ്ങള് രേഖപ്പെടുത്തി. കഴിഞ്ഞ 10 ദിവസങ്ങളില്‍ രേഖപ്പെടുത്തിയ ശരാശരി നിരക്കിനേക്കാള്‍ കൂടുതലാണെങ്കിലും ഇവയില്‍ 150 ഓളം കേസുകള്‍ സുപ്രീംകോടതി വിധി പ്രകാരം അപ്പീലില്‍ കൂട്ടിചേര്ക്കപ്പെട്ടവ കേരളത്തിലെ കണക്കുകളാണ്.
കേരളം (158) മരണങ്ങളും പശ്ചിമ ബംഗാള്‍ (36), മഹാരാഷ്ട്ര (29) എന്നിങ്ങനെയാണ് കഴിഞ്ഞ ദിവസം ഏറ്റവും കൂടുതല്‍ മരണങ്ങള് റിപ്പോര്‍ട്ട് ചെയ്തത്. ജനുവരി 16 ന് ഇന്ത്യ വാക്സിനേഷന്റെ ഒരു വര്‍ഷം പൂര്‍ത്തിയാക്കിയിരുന്നു. ജനുവരി 16 വരെ രാജ്യത്തെ 90 ശതമാനം പേരും ഒരു ഡോസ് വാക്സിനെങ്കിലും സ്വീകരിച്ചിട്ടുണ്ട്. അതേസമയം 64.4% പേര്‍ക്ക് രണ്ട് ഡോസുകളും ലഭിച്ചു. എന്നാല്‍ പഞ്ചാബ്, ജാര്‍ഖണ്ഡ്, മണിപ്പൂര്‍, മേഘാലയ, നാഗാലാന്‍ഡ് എന്നീ സംസ്ഥാനങ്ങള്‍ വാക്സിനേഷനില്‍ പിന്നിലാണ്. ജനസംഖ്യയുടെ 50% ല്‍ താഴെ മാത്രമാണ് ഇവിടെ വാക്സിന് എടുത്തിട്ടുള്ളത്.
കര്‍ണാടക, ഗുജറാത്ത്, സിക്കിം, ജമ്മു കശ്മീര്‍, ഉത്തരാഖണ്ഡ്, മധ്യപ്രദേശ്, ലക്ഷദ്വീപ്, ഹിമാചല്‍ പ്രദേശ് എന്നീ സംസ്ഥാനങ്ങള്‍ 80% പേര്‍ക്ക് വാക്സിന് നല്‍കിയിട്ടുണ്ട്. ജനുവരി മൂന്നിന് ആരംഭിച്ച 15നും 17നും ഇടയില്‍ പ്രായമുള്ളവര്‍ക്കുള്ള പ്രതിരോധ കുത്തിവെപ്പും രാജ്യത്ത് ദ്രുതഗതിയില്‍ പുരോഗമിക്കുകയാണ്. ഞായറാഴ്ച വരെ, ഈ കൂട്ടത്തിലെ ജനസംഖ്യയുടെ 46.5% പേര്‍ക്ക് ആദ്യ ഡോസ് ലഭിച്ചു. ജനുവരി 16 വരെ, ഇന്ത്യയിലുടനീളം 91 കോടി ആദ്യ ഡോസുകളും 65 കോടി രണ്ടാം ഡോസുകളും 43 ലക്ഷം ബൂസ്റ്റര്‍ ഡോസുകളും നല്‍കിയെന്നാണ് കണക്ക്.
-
സ്വർണ വില ഗ്രാമിന് 6000 വരെ ആകണമെന്ന് വ്യാപാരികൾ; വില കുറയാൻ ആഗ്രഹിക്കുന്നത് ഇക്കാര്യം കൊണ്ടെന്ന് -
അധികാരസ്ഥാനങ്ങളില്‍ എത്തിച്ചേരും, സുഹൃത്തുക്കളുമായി അകലും, അവിചാരിതമായ ആപത്തുകള്‍, വാരഫലം -
സ്വർണ വില താഴേക്ക് തന്നെ; പവൻ വില കേരളത്തിൽ 17,000 രൂപയെങ്കിലും ഇടിയും..പുതിയ പ്രവചനങ്ങൾ ഇങ്ങനെ -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇടവം രാശി: പദ്ധതികൾ തയ്യാറാക്കാൻ ഇന്ന് നല്ല ദിവസം, മുടങ്ങിക്കിടന്ന പല കാര്യങ്ങളും വീണ്ടും ആരംഭിക്കും












Click it and Unblock the Notifications