കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോവിഡ്: സര്‍ക്കാറിനെതിരെ ധവള പത്രം പുറത്തിറക്കി കോണ്‍ഗ്രസ്, കേന്ദ്രം പൂര്‍ണ്ണ പരാജയമെന്ന് രാഹുല്‍

Google Oneindia Malayalam News

ദില്ലി: കോവിഡ‍് പ്രതിരോധത്തില്‍ കേന്ദ്ര സര്‍ക്കാറിനെതിരെ ധവള പത്രം പുറത്തിറക്കി കോണ്‍ഗ്രസ്. ഒന്നും രണ്ടും കോവിഡ‍് തരംഗങ്ങള്‍ നേരിടുന്നതില്‍ കേന്ദ്ര സര്‍ക്കാര്‍ പൂര്‍ണ്ണമായും പരാജയപ്പെട്ടെന്ന് പാര്‍ട്ടി നേതാവ് രാഹുല്‍ ഗാന്ധി ആരോപിച്ചു. ഇതില്‍ നിന്നുമുള്ള പാഠങ്ങള്‍ ഉള്‍ക്കൊണ്ട് മൂന്നാം തരംഗം നേരിടുന്നതിനുള്ള മുന്നൊരുക്കങ്ങള്‍ നടത്താന്‍ കേന്ദ്രം തയ്യാറാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

യുപിയിൽ അറിഞ്ഞ് കളിക്കാൻ പ്രിയങ്ക ഗാന്ധി..പണി തുടങ്ങി.. 'എം-വൈ' ഫോർമുല പയറ്റും.. നിർണായകംയുപിയിൽ അറിഞ്ഞ് കളിക്കാൻ പ്രിയങ്ക ഗാന്ധി..പണി തുടങ്ങി.. 'എം-വൈ' ഫോർമുല പയറ്റും.. നിർണായകം

എന്തൊക്കെയാണ് കോവിഡ് ഒന്നാം തരംഗത്തിലും രണ്ടാം തരംഗത്തില്‍ നടന്നത് എന്നതെന്ന് ചൂണ്ടിക്കാട്ടിക്കൊണ്ടാണ് കോണ്‍ഗ്രസ് സര്‍ക്കാറിനെതിരെ ധവള പത്രം പുറത്തിറക്കിയിരിക്കുന്നത്. മൂന്നം തരംഗത്തെ നേരിടാന്‍ പൂര്‍ണ്ണ തയ്യാറെടുപ്പാണ് വേണ്ടത്. ഓക്സിജന്‍ ലഭ്യത ഉറപ്പ് വരുത്തണം. ആശുപത്രികളുടെ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുന്നത് ഉള്‍പ്പടേയുള്ള കാര്യങ്ങള്‍ ചെയ്യണം. എങ്കില്‍ മാത്രമേ നേരത്തെ ഉണ്ടായത് പോലെയുള്ള സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കുകയെന്നും രാഹുല്‍ പറഞ്ഞു.

 rahul-gandhi-

പ്രധാനമന്ത്രി വിളിച്ച യോഗത്തില്‍ എന്ത് നിലപാടെടുക്കും? ഗുപ്കാര്‍ സഖ്യ നേതാക്കള്‍ ശ്രീനഗറില്‍ യോഗം ചേരുന്നു; ചിത്രങ്ങള്‍

Recommended Video

cmsvideo
കോവിഡ് രോഗികളുടെ മരണത്തിന്റെ ഉത്തരവാദിത്തം കേന്ദ്ര സർക്കാരിനാണെന്ന് രാഹുൽ ഗാന്ധി

കേന്ദ്ര സര്‍ക്കാറിനെതിരെ എന്‍സിപി ദേശീയ അധ്യക്ഷന്‍ ശരദ് പവാറിന്‍റെ നേതൃത്വത്തില്‍ ഇന്ന് വൈകീട്ട് പ്രതിപക്ഷ കക്ഷികളുടെ നേതൃത്വത്തില്‍ യോഗം ചേരാനിരിക്കെയാണ് രാവിലെ വാര്‍ത്താ സമ്മേളനം വിളിച്ച് രാഹുല്‍ ഗാന്ധി കേന്ദ്രത്തിനെതിരെ ആഞ്ഞടിച്ചത്. അതേസമയം ശരദ് പവാറിന്‍റെ നേതൃത്വത്തില്‍ ചേരുന്ന പ്രതിപക്ഷ കക്ഷികളുടെ യോഗത്തിലേക്ക് കോണ്‍ഗ്രസിനെ ക്ഷണിച്ചിട്ടില്ല. അഭിഭാഷകന്‍ എന്ന നിലയില്‍ കോണ്‍ഗ്രസ് നേതാവ് കപില്‍ സിബലിന് ക്ഷണമുണ്ട്.

ഒരു ചെറു പുഞ്ചിരിയിൽ; സൂപ്പർസ്റ്റാർ നയൻതാരയുടെ പുതിയ ചിത്രങ്ങൾ വൈറലാകുന്നു

English summary
covid: Congress launches White Paper against govt, Rahul says Center is a complete failure
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X