ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
 • search

ഇതാണ് വെല്ലുവിളി; ബിജെപിയോട് ദളിത് നേതാവിന്റെ വെല്ലുവിളി, കറുത്ത പശുവിനെ ബലിനൽകും, തടയൂ!

 • By
Subscribe to Oneindia Malayalam
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts
  cmsvideo
   പശുവിനെ ബലി നല്‍കുമെന്ന് വെല്ലുവിളിച്ച് ദലിത് നേതാവ് | Oneindia Malayalam

   റാഞ്ചി: ബിജെപിയെ വെല്ലുവിളിച്ച് ജാർഖണ്ഡിലെ ആദിവാസ് നേതാവ്. ഗോത്രവര്‍ഗ്ഗക്കാരുടെ ആചാര പ്രകാരം ഫെബ്രുവരി 17ന് താനൊരു കറുത്ത പശുവിനെ ബലിനല്‍കും തടയാമെങ്കിൽ തടഞ്ഞോളൂ എന്നാണ് ജാര്‍ഖണ്ഡ് വികാസ് മോര്‍ച്ച ജനറല്‍ സെക്രട്ടറിയും മുന്‍മന്ത്രിയുമായ ബന്ദു ടിര്‍ക്കിയുടെ വെല്ലുവിളി. സംസ്ഥാനത്ത് വ്യാപകമായി പൊതുസ്ഥലങ്ങളില്‍ ശിലകള്‍ സ്ഥാപിക്കുന്ന ആദിവാസികളുടെ പത്താല്‍ഗഢ് എന്ന ആചാരത്തിനെതിരെ സര്‍ക്കാര്‍പ്രചാരണം ശക്തമാക്കിയ സാഹചര്യത്തിലാണ് പരസ്യമായ വെല്ലുവിളി നടത്തി ടിര്‍ക്കി രംഗത്തെത്തിയത്.

   കണ്ണൂരിലെ താരകം... ചെഞ്ചോരപ്പൊൻകതിർ... ജയരാജ സ്തുതികൾ ഇങ്ങനെ, "ബിംബം പേറുന്ന കഴുത" വിഎസോ ജയരാജനോ?

   ജിഎസ്ടി കച്ചവടത്തിന്റെ 50 ശതമാനം തകർത്തു; ഇത്തവണ വോട്ട് കോൺഗ്രസിന്, ബിജെപിയെ കൈവിട്ട് വ്യാപാരികൾ!

   ഫെബ്രുവരി 17ന് ബന്‍ഹോറയില്‍ പത്താല്‍ഗഢിയ്‌ക്കു സമീപം കറുത്ത പശുവിനെ ബലിനല്‍കും. ഇതു തടയാന്‍ ബിജെപി സര്‍ക്കാരിനെ വെല്ലവിളിക്കുകയാണ്. ഭരണഘടനയുടെ അഞ്ചാം ഷെഡ്യൂള്‍ അനസരിച്ച് ഗോത്ര ആചാരങ്ങള്‍ തുടരാന്‍ ആദിവാസികള്‍ക്ക് അവകാശമുണ്ട്. ഭരണകൂടങ്ങള്‍ ഇതില്‍ ഇടപെടാന്‍ പാടില്ലെന്നും ടിര്‍ക്കി വ്യക്തമാക്കി. പത്താല്‍ഗഢിക്കെതിരായ നീക്കം ആദിവാസി ആചാരങ്ങളോടുള്ള വെല്ലുവിളിയാണെന്ന് ടിര്‍ക്കി പറയുന്നു. കാലങ്ങള്‍ പഴക്കമുള്ള ആചാരമാണിത്. ഇതിനൊപ്പം തന്നെയാണ് ഗോബലിക്കെതിരായ സര്‍ക്കാര്‍ നീക്കത്തേയും കാണുന്നത്.

   ഗോത്ര ആചാരത്തിന് നേരെയുള്ള കടന്നു കയറ്റം

   ഗോത്ര ആചാരത്തിന് നേരെയുള്ള കടന്നു കയറ്റം

   പത്താല്‍ഗഢ് ആചാരത്തിന്റെ ഭാഗമായി വലിയ ശിലകള്‍ സ്ഥാപിക്കുന്നത് വികസന പദ്ധതികള്‍ക്ക് തടസം സൃഷ്‌ടിക്കുന്നവെന്ന് ചൂണ്ടിക്കാട്ടിയാണ് സര്‍ക്കാര്‍ ആചാരത്തിനെതിരെ തിരിഞ്ഞത്. ഗോത്ര ആചാരങ്ങളുടെ നേരെയുള്ള ഇത്തരം കടന്നുകയറ്റം നോക്കിനില്‍ക്കാനാകില്ലെന്ന് പ്രഖ്യാപിച്ചുകൊണ്ടാണ് ആദിവാസി നേതാവിന്റെ വെല്ലുവിളി.

   ബാബുലാൽ മറാൻഡിയോ പ്രതികരിച്ചില്ല

   ബാബുലാൽ മറാൻഡിയോ പ്രതികരിച്ചില്ല

   കാലങ്ങൾ പഴക്കമുള്ള ആചാരമാണിത്. ഇതിനൊപ്പം തന്നെയാണ് ഗോബലിക്കെതിരായ സർക്കാർ നീക്കത്തെയും കാണുന്നതെന്ന് ടിർക്കി പറഞ്ഞു. അതേസമയം ടിർക്കിയുടെ പാർട്ടിയായ ജാർഖണ്ഡ് വികാസ് മോർച്ചയോ നേതാവ് മുൻ മുഖ്യമന്ത്രി കൂടിയായ ബാബുലാൽ മറാൻഡിയോ ഇതിനെകുറിച്ച് പ്രതികിച്ചിട്ടില്ല.

   എല്ലാം രാഷ്ട്രീയ നേട്ടമുണ്ടാക്കാൻ

   എല്ലാം രാഷ്ട്രീയ നേട്ടമുണ്ടാക്കാൻ

   എന്നാൽ വിവാദമുണ്ടാക്കി രാഷ്ട്രീയ നേട്ടമുണ്ടാക്കാനാണ് ടിർക്കിയുടെ ശ്രമമെന്ന് ബിജെപി പ്രതികരിച്ചു. 2005 മുതൽ ജാർഖണ്ഡിൽ ഗോബലി നിയമം മൂലം നിരോധിച്ചിരിക്കുകയാണ്. ഇതിനിടയിലാണ് വെല്ലുവിളിയുമായി ആദിവാസി നേതാവ് ബന്ദു ടിർക്കിയുടെ വെല്ലുവിളി.

   ദളിതരോട് ഹൈദരാബാദിൽ നടന്നതും ക്രൂരം

   ദളിതരോട് ഹൈദരാബാദിൽ നടന്നതും ക്രൂരം

   അതേസമയം ദളിതരോടുള്ള ബിജെപിയുടെ സമീപനം ദിവസം കഴിയുന്തോറും ക്രൂരമാകുന്ന തരത്തിലാണ് റിപ്പോർട്ടുകൾ പുറ്തത് വന്നുകൊണ്ടിരിക്കുന്നത്. അനധികൃത ഖനനം ചോദ്യം ചെയ്ത ദളിത് യുവാക്കളെ ക്രൂരമായി മര്‍ദ്ദിക്കുകയും ചെളിയില്‍ മുക്കുകയും ചെയ്ത ബിജെപി നേതാവിനെതിരേ പോലീസ് കേസെടുത്തു എന്ന വാർത്ത ഇന്ന് പുറത്തുവന്നിരുന്നു. ദളിത് സംഘടനാ നേതാവ് മണിക്കോള ഗംഗാധരന്റെ പരാതിയിലാണ് പോലീസ് നടപടി. കോന്ദ്ര ലക്ഷ്മണ്‍, രാജേശ്വര്‍ എന്നിവര്‍ക്കാണ് ഭാരത് റെഡ്ഡിയുടെ മര്‍ദ്ദനമേറ്റത്. സപ്തംബറിലാണ് സംഭവം നടന്നതെങ്കിലും റെഡ്ഡിയുടെ അനുയായിയായ ബിജെപി പ്രവര്‍ത്തകന്‍ മര്‍ദ്ദിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചതോടെയാണ് വിവാദമായത്. അഭംഗപട്ടണത്ത് സര്‍ക്കാര്‍ അനുമതിയില്ലാതെ ഖനനം നടത്തിയത് ചോദ്യം ചെയ്യുകയായിരുന്നു ലക്ഷ്മണും രാജേശ്വറും. ഇവരെ രൂക്ഷമായ ഭാഷയില്‍ അധിക്ഷേപിച്ച റെഡ്ഡി ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്തു. തുടര്‍ന്നും അരിശം തീര്‍ന്നില്ല. പിന്നീട് ചെളിവെള്ളത്തില്‍ മുങ്ങാന്‍ ആവശ്യപ്പെടുകയായിരുന്നു. ചെളിക്കുളത്തില്‍ ഏറെ നേരം നിര്‍ത്തിയ ശേഷമാണ് മുങ്ങാന്‍ ആവശ്യപ്പെട്ടത്. ഹൈദരാബാദിലാണ് ഇത്തര്തതിൽ ഒരു സംഭവം നടന്നത്.

   English summary
   Jharkhand Vikas Morcha (JVM) leader Bandhu Tirkey's remark on cow sacrifice sparked a war of words in the political circles. Criticising Tirkey's announcement that he will sacrifice a black cow in February next year, the Bhartiya Janata Party ( BJP) said that sacrificing a cow has never been a tradition among the tribal culture as other animals and birds like pig or hen have been sacrificed by the tribal on some specific occasions.

   Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
   ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

   X
   We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more