കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചത്തീസ്ഗഢില്‍ മാവോയിസ്റ്റുകള്‍ തട്ടിക്കൊണ്ടുപോയ സിആര്‍പിഎഫ് ജവാനെ വിട്ടയച്ചു

Google Oneindia Malayalam News

ദില്ലി: ചത്തീസ്ഗഢില്‍ നിന്നും മാവോയിസ്റ്റുകള്‍ തട്ടിക്കൊണ്ടുപോയ സിആര്‍പിഎഫ് ജവാനെ വിട്ടയച്ചു. ഏപ്രില്‍ 3ന് നടന്ന വെടിവയ്പ്പിന് പിന്നാലെയാണ് സിആര്‍പിഎഫ് ജവാനെ തട്ടിക്കൊണ്ടുപോയത്. സിആര്‍പിഎഫ് കോബ്രാ യൂണിറ്റിന്റെ കമാന്‍ഡോയായ രാകേശ്വര്‍ സിംഗ് മന്‍ഹായെയാണ് മാവോയിസ്റ്റുകള്‍ തട്ടിക്കൊണ്ടുപോയത്. ഇന്ന് വൈകീട്ടോടെ ജവാനെ ഉള്‍വനത്തില്‍ എത്തിച്ച് വിട്ടയക്കുകയായിരുന്നു.

maoist

ഒരു കുടിലില്‍ ഒറ്റയ്ക്ക് ജവാന്‍ ഇരിക്കുന്ന ഒരു ചിത്രം നേരത്തെ മാവോയിസ്റ്റുകള്‍ പുറത്തുവിട്ടിരുന്നു. 210ാമത് കോബ്ര ബറ്റാലിയനുള്ള കമാന്‍ഡോയാണ് രാകേശ്വര്‍ സിംഗ്. അദ്ദേഹത്തിന് യാതൊരു വിധ പരിക്കുകളും കൂടാതെ വിട്ടയക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കുടുംബം കേന്ദ്രത്തെ സമീപിച്ചിരുന്നു.

ബംഗാള്‍ ബിജെപി അധ്യക്ഷന്‍ ദിലീപ് ഘോഷിന്റെ വാഹനവ്യൂഹത്തിന് നേരെ ആക്രമണം, ചിത്രങ്ങള്‍

അതേസമയം, ഛത്തീസ്ഗഡില്‍ മാവോയിസ്റ്റുകളുമായുള്ള ഏറ്റുമുട്ടലില്‍ 22 സുരക്ഷാ ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് സൈനികനെ കാണാതായത്. ഏപ്രില്‍ മൂന്നിനാണ് ഏറ്റുമുട്ടലുണ്ടായത്. കടുത്ത പോരാട്ടമാണ് നടന്നത്. ബീജാപൂര്‍ എസ്പി കാമലോചന്‍ കശ്യപ് ആണ് ഇക്കാര്യം സ്ഥിരീകരിച്ചത്. 31 സൈനികര്‍ക്ക് പരിക്കേറ്റതായും എസ്പി അറിയിച്ചിരുന്നു. ബിജാപൂര്‍ ജില്ലയിലാണ് ഏറ്റമുട്ടല്‍ നടന്നത്.

രണ്ടായിരത്തോളം വരുന്ന സുരക്ഷാ സേനാംഗങ്ങളാണ് മാവോയിസ്റ്റുകളുമായി വലിയൊരു ഏറ്റുമുട്ടല്‍ നടത്തിയത്. ബിജാപൂര്‍, സുഖ്മ ജില്ലകളില്‍ കേന്ദ്രീകരിച്ചായിരുന്നു ഓപ്പറേഷന്‍. ദക്ഷിണ ബസ്തര്‍ വനമേഖലകളിലാണ് ഈ ജില്ലകളുള്ളത്. ഇത് മാവായിസ്റ്റ് ശക്തികേന്ദ്രമാണ്. ഉച്ചയോടെയാണ് ഏറ്റുമുട്ടലുണ്ടായത്. മൂന്ന് മണിക്കൂറോളം ഈ ഏറ്റുമുട്ടല്‍ തുടര്‍ന്നു.

 കേരളത്തിൽ കൊവിഡ് ഉയരുന്നു; ഇന്ന് 4353 പേര്‍ക്ക് രോഗം..3858 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ കേരളത്തിൽ കൊവിഡ് ഉയരുന്നു; ഇന്ന് 4353 പേര്‍ക്ക് രോഗം..3858 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ

മുഖ്യമന്ത്രി പിണറായി വിജയന് കൊവിഡ്;കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റുംമുഖ്യമന്ത്രി പിണറായി വിജയന് കൊവിഡ്;കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റും

കോൺഗ്രസിന്റെ പൊന്നാപുരം കോട്ട പിടിക്കും;8 ൽ നിന്ന് കുതിച്ച് ഉയരും,കണ്ണൂരിൽ 11 മണ്ഡലങ്ങൾ ചുവക്കുമെന്ന് എൽഡിഎഫ്കോൺഗ്രസിന്റെ പൊന്നാപുരം കോട്ട പിടിക്കും;8 ൽ നിന്ന് കുതിച്ച് ഉയരും,കണ്ണൂരിൽ 11 മണ്ഡലങ്ങൾ ചുവക്കുമെന്ന് എൽഡിഎഫ്

ഹോട്ടായി ഹിന ഖാൻ, ചിത്രങ്ങൾ കാണാം

English summary
CRPF jawan abducted by Maoists released in Chhattisgarh
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X