• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Elections 2019

കളി വീണ്ടും മാറി, തമിഴ്‌നാട്ടില്‍ ആന്റി ക്ലൈമാക്‌സ്... ശശികലയല്ല ഭര്‍ത്താവ് നടരാജന്‍ മുഖ്യമന്ത്രി?

  • By Kishor

ചെന്നൈ: മുഖ്യമന്ത്രി സ്ഥാനത്ത് നിന്നും ഒ പനീര്‍ശെല്‍വം രാജിവെച്ചതോടെ തമിഴ്‌നാട്ടില്‍ ചിന്നമ്മയുഗം തുടങ്ങുന്നു എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. മുഖ്യമന്ത്രിയായിരുന്ന ജയലളിതയുടെ മരണത്തിന് കൃത്യം രണ്ട് മാസം തികയുന്ന ദിവസമാണ് തോഴി ശശികല തമിഴ്‌നാടിന്റെ ഭരണം ഏറ്റെടുക്കുന്നതായുള്ള റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നത്. - വാര്‍ത്ത കേട്ട് തമിഴ്‌നാട് ഞെട്ടി. അത് വേറെ കാര്യം.

മമ്മൂട്ടിയെ ഘോരഘോരം വിമര്‍ശിച്ചയാള്‍ മോഹന്‍ലാലിനെ വിമര്‍ശിക്കുമോ, അത് ഞാനല്ല എന്ന് വര്‍മ്മ

ജയലളിതയുടെ മരണത്തിന് പിന്നാലെ പാര്‍ട്ടി ജനറല്‍ സെക്രട്ടറി സ്ഥാനം പിടിച്ചെടുത്ത ശശികലയ്ക്ക് പക്ഷേ മുഖ്യമന്ത്രി കസേര അത്ര എളുപ്പത്തില്‍ കരഗതമാകില്ല എന്നാണ് ചെന്നൈയില്‍ നിന്നും ബെംഗളൂരുവില്‍ നിന്നുമുള്ള റിപ്പോര്‍ട്ടുകള്‍. പക്ഷേ തമിഴ്‌നാടിന് ഒരു മുഖ്യമന്ത്രി കൂടിയേ തീരൂ, ശശികലയ്ക്ക് മുഖ്യമന്ത്രിയായില്ലെങ്കില്‍ പിന്നെ ആര്. അതിനുള്ള ഉത്തരവും തമിഴകത്തുനിന്നും തയ്യാറാണ്. ഇതാണ് ആ ഉത്തരം.

ശശികലയ്ക്ക് കിട്ടിയ തിരിച്ചടി

ശശികലയ്ക്ക് കിട്ടിയ തിരിച്ചടി

എ ഐ എ ഡി എം കെ ജനറല്‍ സെക്രട്ടറിയായ ശശികല നടരാജന്‍ തമിഴ്നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാന്‍ ഒരുങ്ങവേയാണ് ആ പഴയ സ്വത്ത് സമ്പാദനക്കേസ് പൊങ്ങിവന്നത്. ജയലളിത ഉള്‍പ്പെട്ട അനധികൃത സ്വത്ത് കേസ് ശശികലയ്ക്കെതിരെ ആയുധമാക്കാനുള്ള തയ്യാറെടുപ്പുകള്‍ കര്‍ണാടകയില്‍ തുടങ്ങിയതായാണ് വിവരം. ജയലളിത മരിച്ചെങ്കിലും കേസില്‍ ശശികല പെടാനുള്ള സാധ്യതകള്‍ ഏറെ. കേസിലെ രണ്ടാം പ്രതിയാണ് ശശികല.

മുഖ്യമന്ത്രി കസേര കിട്ടില്ല

മുഖ്യമന്ത്രി കസേര കിട്ടില്ല

അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ വിധി ഈ ആഴ്ച തന്നെ ഉണ്ടാാകുമെന്നാണ് ഇപ്പോള്‍ പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ജസ്റ്റിസ് പിസി ഘോഷും അമിതാവ റോയും അടങ്ങുന്ന ഡിവിഷന്‍ ബഞ്ച് വിധി പറയാനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയാക്കിയതായിട്ടാണ് അറിയുന്നത്. വിധി പ്രതികൂലമായാല്‍ ശശികലയ്ക്ക് മുഖ്യമന്ത്രിയാകാന്‍ പറ്റില്ല എന്നതാണ് നിലവിലെ സാഹചര്യം.

എന്തുകൊണ്ട് ശശികല പെടും

എന്തുകൊണ്ട് ശശികല പെടും

കേസില്‍ ശശികലയ്ക്കും ജയലളിതയുടെ വളര്‍ത്തുമകന്‍ സുധാകരനും ശശികലയുടെ ബന്ധു ഇളവരശിക്കും എതിരെ വ്യക്തമായ തെളിവുണ്ടെന്നാണ് കര്‍ണാടകയുടെ പക്ഷം. ജയലളിത മരിച്ചു എന്ന് കരുതി ശശികലയെയും മറ്റ് പ്രതികളെയും കേസില്‍ നിന്ന് മാറ്റി നിര്‍ത്താനാകില്ല് എന്ന് പബ്ലിക് പ്രോസിക്യൂട്ടര്‍ ബിവി ആചാര്യ പറയുന്നു. ജയലളിതയുടെ പേര് പ്രതി സ്ഥാനത്തു നിന്ന് നീക്കാന്‍ പ്രോസിക്യൂഷന്‍ ആവശ്യപ്പെടും.

മുഖ്യമന്ത്രി കൂടിയേ പറ്റൂ

മുഖ്യമന്ത്രി കൂടിയേ പറ്റൂ

ജയലളിതയുടെ മരണത്തിന് പിന്നാലെ മുഖ്യമന്ത്രിയായ ഒ പനീര്‍ശെല്‍വം രാജിപ്രഖ്യാപനം നടത്തിയതോടെ സംസ്ഥാനത്തിന് പുതിയ മുഖ്യമന്ത്രി കൂടിയേ തീരു എന്നതാണ് സ്ഥിതി. ശശികല തൊട്ടടുത്ത ദിവസം മുഖ്യമന്ത്രിയായി സ്ഥാനമേല്‍ക്കും എന്ന് കരുതിയിരിക്കേയാണ് വീണ്ടും അനധികൃത സ്വത്ത് സമ്പാദനക്കേസ് ഉയര്‍ന്നുവന്നത്. ഈ സാഹചര്യത്തിലാണ് ശശികലയ്ക്ക് വേണ്ടപ്പെട്ട മറ്റൊരാളെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് കണ്ടെത്തേണ്ടി വന്നത്.

മുഖ്യമന്ത്രിയാകാന്‍ നടരാജന്‍

മുഖ്യമന്ത്രിയാകാന്‍ നടരാജന്‍

ശശികലയ്ക്ക് മുഖ്യമന്ത്രിയാകാന്‍ പറ്റിയില്ലങ്കില്‍ ഭര്‍ത്താവ് നടരാജനായിരിക്കും അടുത്ത തമിഴ്‌നാട് മുഖ്യമന്ത്രി എന്നാണ് ചെന്നൈ വൃത്തങ്ങള്‍ നല്‍കുന്ന സൂചന. ഇനിയും മറ്റൊരാളെ വെച്ച് പരീക്ഷണം നടത്താന്‍ ശശികല ഒരുക്കമല്ലെന്നാണ് അറിയുന്നത്. കേസിന്റെ വിധി വന്ന് ചിത്രം വ്യക്തമാകുന്നതോടെ നടരാജനില്‍ നിന്നും ശശികല മുഖ്യമന്ത്രിപദം ഏറ്റെടുത്തേക്കും.

കേസ് വന്ന വഴി ഇങ്ങനെ

കേസ് വന്ന വഴി ഇങ്ങനെ

അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ ബെംഗളൂരു പ്രത്യേക കോടതി ജയലളിതയെ നാല് വര്‍ഷം തടവിനും 100 കോടി രൂപ പിഴയ്ക്കും ശിക്ഷിച്ചിരുന്നു. 2014 സെപ്തംബറിലായിരുന്നു ഇത്. എന്നാല്‍ ഇതിനെതിരെ കര്‍ണാടക ഹൈക്കോടതിയെ സമീപിച്ച ജയലളിതയെയും മറ്റ് പ്രതികളെയും കോടതി കുറ്റവിമുക്തരാക്കി. ഇത് ചോദ്യം ചെയ്ത കര്‍ണാടക സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചു. ഇതിന്റെ വിധിയാണ് ഇപ്പോള്‍ കാത്തിരിക്കുന്നത്.

 ശശികലയ്‌ക്കെതിരായ ചാര്‍ജ്ജ്

ശശികലയ്‌ക്കെതിരായ ചാര്‍ജ്ജ്

1991-96 കാലയളവില്‍ ജയലളിത മുഖ്യമന്ത്രിയായിരിക്കെ കോടിക്കണക്കിന് രൂപയുടെ സ്വത്ത് സമ്പാദിച്ചെന്നാണ് കേസ്. ജയലളിതയുടെ സഹായത്തോടെ ശശികലയും മറ്റ് പ്രതികളായ സുധാകരനും ഇളവരശിയും ബിനാമി വസ്തുക്കള്‍ കൈവശപ്പെടുത്തിയിരുന്നു എന്നാണ് ആരോപണം. ഈ കേസില്‍ ജയലളിതയ്ക്ക് നാല് വര്‍ഷം തടവും 100 കോടി രൂപ പിഴയും മറ്റ് പ്രതികള്‍ക്ക് നാല് വര്‍ഷം തടവുമാണ് ബെംഗളൂരു പ്രത്യേക കോടതി വിധിച്ചത്.

ശശികലയ്ക്ക് മാത്രമല്ല

ശശികലയ്ക്ക് മാത്രമല്ല

ജയലളിതയുടെ മരണത്തിന് പിന്നാലെ നാനാവിധമായ എ ഐ എ ഡി എം കെ ശശികലയുടെ വരുതിയില്‍ വരുന്നതേയുളളൂ. ഈ സാഹചര്യത്തില്‍ സുപ്രീംകോടതി വിധി എതിരായാല്‍ ശശികലയ്ക്ക് മാത്രമല്ല പാര്‍ട്ടിക്കും ഇത് വന്‍ തിരിച്ചടിയാകും. സമ്പാദിച്ച സ്വത്തിന്റെ ഉറവിടം നിയമ വിരുദ്ധമാണെന്ന് തെളിയാത്തിടത്തോളം കാലം അനധികൃത സ്വത്ത് സമ്പാദനം കുറ്റമല്ലെന്ന കോടതി പരാമര്‍ശത്തില്‍ ആശ്വാസം കൊണ്ടിരിക്കുകയാണ് ശശികലയും പാര്‍ട്ടിയും ഇപ്പോള്‍.

English summary
The Supreme Court is likely to deliver its verdict in the Jayalalithaa Disproportionate assets case by the end of this week. Sources say that the verdict to be pronounced by a division bench comprising Justices P C Ghose and Amitava Roy is ready.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more