കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഡൽഹി മലിനീകരണം; വായുവിന്റെ ഗുണ നിലവാരം വീണ്ടും മോശം നിലയിലേക്കെന്ന് പുതിയ റിപ്പോർട്ട്

ഡൽഹി മലിനീകരണം; വായുവിന്റെ ഗുണ നിലവാരം വീണ്ടും മോശം നിലയിലേക്കെന്ന് പുതിയ റിപ്പോർട്ട്

Google Oneindia Malayalam News

ഡൽഹി: തലസ്ഥാന നഗരമായ ഡൽഹിയിലെ വായു മലിനീകരണം അതിരൂക്ഷമായി തുടരുന്നു. വായുവിന്റെ ഗുണ നിലവാരം വളരെ മോശമായി തുടരുന്നതിനാൽ ദേശീയ തലസ്ഥാന മേഖലയിലെ നിവാസികൾ ഇന്ന് മറ്റൊരു പുകമഞ്ഞുള്ള ദിവസത്തിനറെ പകുതിയിലേയ്ക്ക് അടുക്കുന്നു.

എറണാകുളം തൃശൂർ ഇടുക്കി ജില്ലകളിൽ റെഡ് അലർട്ട്; അതിതീവ്രമായ മഴയ്ക്ക് സാധ്യത; സംസ്ഥാനത്ത് അതിജാഗ്രതഎറണാകുളം തൃശൂർ ഇടുക്കി ജില്ലകളിൽ റെഡ് അലർട്ട്; അതിതീവ്രമായ മഴയ്ക്ക് സാധ്യത; സംസ്ഥാനത്ത് അതിജാഗ്രത

1

ഡൽഹിയിലെ എയർ ക്വാളിറ്റി ഇൻഡക്‌സ് (എക്യുഐ) ഗുരുതരമായ അവസ്ഥയിലാണ്. 338 എന്ന തോതിലേക്കാണ് ഇന്ന് എക്യുഐ എത്തി നിൽക്കുന്നത്. ഇത് വളരെ മോശം നിലയാണ്. അതേസമയം, അയൽ നഗരങ്ങളായ ഫരീദാബാദ്, ഗാസിയാബാദ്, ഗുരുഗ്രാം, നോയിഡ എന്നിവിടങ്ങളിൽ യഥാക്രമം 312, 368, 301, 357 എന്നിങ്ങനെയാണ് എക്യുഐ രേഖപ്പെടുത്തിയിരിക്കുന്നത്.

2

എന്നാൽ, ഡൽഹിയിൽ ലോധി റോഡ്, പുസ റോഡ്, ചാന്ദ്‌നി ചൗക്ക്, ഡൽഹി വിമാനത്താവളം എന്നിവയുടെ വായു ഗുണനിലവാര സൂചിക യഥാക്രമം 295, 313, 352, 321 എന്നിങ്ങനെയാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

മുന്‍ മിസ്‌കേരളയുടെ മരണം; ദുരൂഹത തുടരുന്നു, ഉടമ ഒളിവില്‍, അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്മുന്‍ മിസ്‌കേരളയുടെ മരണം; ദുരൂഹത തുടരുന്നു, ഉടമ ഒളിവില്‍, അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്

3

ശനിയാഴ്ച, ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ മലിനീകരണ പ്രതിസന്ധിയെ നേരിടാൻ വിവിധ നിർദ്ദേശങ്ങൾ മുന്നോട്ട് വയ്ച്ചിരുന്നു. സ്‌കൂളുകൾ ഒരാഴ്ചത്തേക്ക് അടച്ചിടുക, നിർമ്മാണ പ്രവർത്തനങ്ങൾ നിരോധിക്കുക, സർക്കാർ ഉദ്യോഗസ്ഥർക്കുള്ള വർക്ക് ഫ്രം ഹോം അനുവദിക്കുക എന്നിവയുൾപ്പെടെ വിവിധ അടിയന്തര നടപടികളാണ് അദ്ദേഹം പ്രഖ്യാപിച്ചത്.

4

പൂജ്യത്തിനും 50 നും ഇടയിലുള്ള എക്യുഐ "നല്ലത്", 51 ഉം 100 ഉം ഇടയിൽ ആണെങ്കിൽ "തൃപ്‌തികരം", 101 ഉം 200 ഉം ഇടയിൽ "മിതമായതും", 201 ഉം 300 ഉം "മോശം", 301 ഉം 400 ഉം "വളരെ മോശം", 401 ഉം 500 ഉം "കഠിനമായത്" എന്നിങ്ങനെ കണക്കാക്കുന്നു.

5

അതിനിടെ, നഗരത്തിലെ തീപിടുത്തത്തിൽ നിന്നുള്ള പുകയും വായു മലിനീകരണ തോത് വർധിക്കുന്നതിന് വഴിയായി. പ്രതികൂലമായ കാലാവസ്ഥാ സാഹചര്യങ്ങൾ കണക്കിലെടുത്ത് പുറത്ത് ഇറങ്ങിയുളള പ്രവർത്തനങ്ങൾ പരിമിതപ്പെടുത്താനും വാഹനങ്ങളുടെ ഉപയോഗം കുറയ്ക്കാനും അധികാരികൾ പൗരന്മാരോട് അഭ്യർത്ഥിച്ചു.

ചർച്ചകൾ പൂർത്തിയായി, കൊടുവള്ളി മുൻ എംഎൽഎ കാരാട്ട് റസാഖ് ഐഎന്‍എല്ലിലേക്ക്ചർച്ചകൾ പൂർത്തിയായി, കൊടുവള്ളി മുൻ എംഎൽഎ കാരാട്ട് റസാഖ് ഐഎന്‍എല്ലിലേക്ക്

6

അതേസമയം, ഡൽഹിയിലെ മലിനീകരണം കണക്കിലെടുത്ത് രണ്ട് ദിവസത്തേക്ക് ലോക്ക്ഡൗൺ ഏർപ്പെടുത്താൻ സുപ്രീം കോടതി നിർദ്ദേശിച്ചു. നവംബർ 18 വരെ വായു മലിനീകരണം വ്യാപിപ്പിക്കുന്നമെന്നാണ് റിപ്പോർട്ടുകൾ. ആ സമയത്ത് കാലാവസ്ഥാ സാഹചര്യങ്ങൾ വളരെ പ്രതികൂലമായിരിക്കുമെന്നും "അടിയന്തര" വിഭാഗത്തിൽ നടപടികൾ നടപ്പിലാക്കാൻ ബന്ധപ്പെട്ട ഏജൻസികൾ പൂർണ്ണമായും തയ്യാറാകണമെന്നും ഗ്രേഡഡ് റെസ്‌പോൺസ് ആക്ഷൻ പ്ലാനിലെ ഒരു ഉപസമിതി പറഞ്ഞു.

7

ഇന്ന് ഡൽഹിയിലെ താപനില 10.1 രേഖപ്പെടുത്തി. ഇത് ഏറ്റവും കുറഞ്ഞ താപനിലയാണ്. ഇന്ന് രാവിലെ 8.30 ന് രേഖപ്പെടുത്തിയ ആപേക്ഷിക ആർദ്രത 83 ശതമാനമാണ്. അതേസമയം, കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഇത്തരം പ്രവചനങ്ങൾ നടത്തുന്നത് പ്രധാനമായും തെളിഞ്ഞ ആകാശം, രാവിലെ മിതമായ മൂടൽമഞ്ഞ്, പരമാവധി താപനില ഏകദേശം 26 ഡിഗ്രി സെൽഷ്യസ് എന്ന നിലയിലാണ്.

Recommended Video

cmsvideo
ഇനി കുത്തിവെക്കണ്ട..വാക്സിൻ മൂക്കിലൂടെ ഒഴിച്ചാൽ മതി..മികച്ച പ്രതിരോധ ശേഷിയും
7

എന്നാൽ, വായു മലിനീരകരണവും മൂടല്‍ മഞ്ഞും രൂക്ഷമായ സാഹചര്യത്തില്‍ കേന്ദ്ര സര്‍ക്കാരിന് നിര്‍ദേശവുമായി സുപ്രീംകോടതി രംഗത്ത് എത്തിയിരുന്നു. വായു മലിനീകരണത്തിനും മൂടല്‍ മഞ്ഞിനും ദീര്‍ഘകാല പദ്ധതികളേക്കാള്‍ എത്രയും വേദം അടിയന്തര പദ്ധതികള്‍ക്ക് രൂപം നല്‍കണമെന്ന് സുപ്രീംകോടതി കേന്ദ്രത്തോട് നിര്‍ദേശിച്ചു. ചീഫ് ജസ്റ്റിസ് എന്‍ രമണയാണ് കേന്ദ്രത്തിന് നിര്‍ദേശം നല്‍കിയത്. സ്ഥിതിയെത്ര മോശമാണെന്ന് നിങ്ങള്‍ കാണുന്നില്ലെയെന്നും ജനങ്ങള്‍ വീടുകളില്‍ പോലും മാസ്‌ക് ധരിക്കേണ്ട സാഹചര്യമാണെന്നും കോടതി സർക്കാരിനെതിരെ വിമർശിച്ചു.
എന്തിനാണ് കുറ്റം കര്‍ഷകരുടെ മേല്‍ പഴിചാരുന്നതെന്നും കോടതി ചോദിച്ചു. വൈക്കോല്‍ കത്തിക്കുന്നത് മൂലം വായു മലിനീകരണം ഉണ്ടാകുന്നുവെന്നത് ഒരു ചെറിയ ശതമാനം സാധ്യത മാത്രമാണ്. ബാക്കി കാര്യങ്ങലോ, ഡല്‍ഹിയിലെ വായു മലിനീകരണം നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ എന്ത് നടപടിയാണ് സ്വീകരിക്കുന്നതെന്നും കോടതി ചോദിച്ചു. എന്തു തന്നെയായാലും സര്‍ക്കാരിന്റെ പദ്ധതി കോടതിയെ ഉടന്‍ അറിയിക്കണമെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. വൈക്കോല്‍ കത്തിക്കുന്ന യന്ത്രം വാങ്ങുന്നതിനായി പല കര്‍ഷകര്‍ക്കും സബ്‌സിഡി ലഭിച്ചിട്ടും അതിന് സാധിക്കുന്നില്ലെന്നും കോടതി നിരീക്ഷിച്ചു.

English summary
delhi Air pollution will continues. its to be high today.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X