പോക്കറ്റടിക്കാര്‍ ഭൂരിഭാഗവും സ്ത്രീകള്‍; ഇവരെ സൂക്ഷിക്കണമെന്ന് പോലീസ്

  • Posted By:
Subscribe to Oneindia Malayalam

ദില്ലി: ദില്ലി മെട്രോ സുരക്ഷാ ഫോഴ്‌സിന്റെ എക്കാലത്തെയും വെല്ലുവിളിയാണ് പോക്കറ്റടിക്കാര്‍. ഓരോ വര്‍ഷവും പോക്കറ്റടിക്കുന്നവരുടെ എണ്ണവും നഷ്ടപ്പെടുന്ന വസ്തുക്കളുടെ മൂല്യവും വര്‍ധിച്ചുവരികയാണ്. ഏറ്റവും മികച്ച സുരക്ഷാ സംവിധാനമൊരുക്കിയിട്ടും പോക്കറ്റടി കുറയുന്നില്ലെന്നു മാത്രമല്ല, ഇവ തടയാനുമാകുന്നില്ല.

സിഐഎസ്എഫിനാണ് മെട്രോയിലെ സുരക്ഷാ ചുമതല. മെട്രോയിലെ 90 ശതമാനം പോക്കറ്റടിക്കാരും സ്ത്രീകളാണെന്ന് സുരക്ഷാ സേന പറയുന്നു. 2017ല്‍ പിടികൂടപ്പെട്ട 373 പോക്കറ്റടി കേസുകളില്‍ 329 കേസിലും പ്രതികളായവര്‍ സ്ത്രീകളാണ്. ചില മെട്രോ സ്‌റ്റേഷനുകള്‍ ഇവരുടെ കേന്ദ്രങ്ങളാണെന്നും സേന മുന്നറിയിപ്പ് നല്‍കുന്നു.

metro

പോക്കറ്റടി തടയാനായി സിഐഎസ്എഫ് പ്രത്യേക സ്‌ക്വാഡിന് രൂപം നല്‍കിയിട്ടുണ്ട്. പോക്കറ്റടി സംഘത്തെ പ്രത്യേകം നിരീക്ഷിക്കുകയാണ് ഇവരുടെ ജോലി. മെട്രോയില്‍ കയറുന്നത് തടയാന്‍ നിയമമില്ല. ഇവരെ നിരീക്ഷിക്കുക മാത്രമേ ചെയ്യാന്‍ കഴിയുകയുള്ളൂവെന്നാണ് സ്‌ക്വാഡിന്റെ നിലപാട്.

സ്ത്രീകള്‍ കൂടുതലും കുട്ടികളുമായാണ് പോക്കറ്റടിക്കിറങ്ങുന്നത്. നല്ല രീതിയില്‍ വസ്ത്രധാരണം ചെയത് ഇവരെ ആര്‍ക്കും സംശയിക്കാന്‍ കഴിയില്ല. സംഘമായി കയറുന്ന ഇവര്‍ ഒരാള്‍ പോക്കറ്റടിച്ചാല്‍ ഉടന്‍ മറ്റുള്ളവരിലേക്ക് വസ്തുക്കള്‍ മാറ്റപ്പെടും. സിസിടിവി പരിശോധിച്ചാണ് മിക്ക കേസുകള്‍ക്കും തുമ്പുണ്ടാക്കുന്നത്. എന്നാല്‍, രക്ഷപ്പെട്ട് പോകുന്നവരെ തടയാനാകുന്നില്ലെന്നത് പോരായ്മായാണ്.

English summary
CISF says 90% pickpockets at Delhi Metro are women, be careful at these 8 stations
Please Wait while comments are loading...